നാളെ ഛത്തീസ്​ഗഢിൽ 14260 കോടിയുടെ വികസന പ​ദ്ധതികൾക്ക് തുടക്കമിടും

Development projects worth Rs 14260 crore to be launched in Chhattisgarh tomorrow

നാളെ ഛത്തീസ്​ഗഢിൽ  14260 കോടിയുടെ വികസന പ​ദ്ധതികൾക്ക് തുടക്കമിടും

പ്രധാനമന്ത്രി നാളെ ഛത്തീസ്​ഗഢിൽ; 14,260 കോടിയുടെ വികസന പ​ദ്ധതികൾക്ക് തുടക്കമിടും റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഛത്തിസ്ഗഢ് സന്ദർശിക്കും. 14, 260 കോടിയുടെ വികസന പ​ദ്ധതികൾ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും  ഛത്തീസ്​ഗഢിൽ നടക്കുന്ന സംസ്ഥാന സ്ഥാപക ദിനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും  റോഡ്, വ്യവസായം, ആരോഗ്യസംരക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. ......


 14,260 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.  ദിൽ കി ബാത്ത്’ പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് നവ റായ്പൂർ അടൽ നഗറിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ നടക്കുന്ന . ഗിഫ്റ്റ് ഓഫ് ലൈഫ്’ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജന്മനാ ഹൃദ്രോഗങ്ങൾക്ക് വിജയകരമായി ചികിത്സ നൽകിയ 2,500 കുട്ടികളുമായി അദ്ദേഹം സംവദിക്കും. ഛത്തീസ്​ഗഢിൽ മാവോയിസ്റ്റ് വേട്ട തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം  അടുത്തിടെ ആയിരത്തോളം മാവോയിസ്റ്റുകളാണ് ആയുധംവച്ച് കീഴടങ്ങിയത്. 2026 ഓടെ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം കൈവരിക്കാനുള്ള നീക്കത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്......