പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി अबू धाबी के क्राउन प्रिंस ने प्रधानमंत्री से मुलाकात की

The Crown Prince of Abu Dhabi met with the Prime Minister

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി अबू धाबी के क्राउन प्रिंस ने प्रधानमंत्री से मुलाकात की

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി, The Crown Prince of Abu Dhabi met with the Prime Minister

अबू धाबी के क्राउन प्रिंस ने प्रधानमंत्री से मुलाकात की

ഇന്ത്യ-യുഎഇ നയതന്ത്രബന്ധം വരും വർഷങ്ങളിലും ദൃഢതയോടെ മുന്നോട്ട്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് സായിദ് അൽ നഹ്യാൻ. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു നേതാക്കളും ചർച്ചകൾ നടത്തിയതായി വിദേശകാര്യമന്ത്രാലയ 80915001/വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ” അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്  ഇന്ത്യയിലേക്ക് സ്വാഗതം. ഹൈദരാബാദ് ഹൗസിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.

ഇന്ത്യ-യുഎഇ നയതന്ത്രബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനും. ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നേതാക്കളുടെ കൂടിക്കാഴ്ച സഹായകരമാകും.”- രൺധീർ ജയ്‌സ്വാൾ കുറിച്ചു സെപ്തംബർ 8ന് ന്യൂഡൽഹിയിലെത്തിയ ന്യൂഡൽഹിയിലെത്തിയ അബുദാബി കിരീടാവകാശിക്ക് ആചാരപരമായ സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ നഹ്യാൻ രണ്ട് ദിവസം രാജ്യത്ത് ചെലവഴിക്കും. ദ്വിദിന സന്ദർശനത്തിനിടയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

9-ന് ഗാന്ധിയുടെ രാജ്ഘട്ട് സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കും. സെപ്തംബർ 10ന് ബിസിനസ് ഫോറസിൽ പങ്കെടുക്കാൻ നഹ്യാൻ മുംബൈയിലേക്കും യാത്ര തിരിക്കും. ഇരുരാജ്യങ്ങളിലെയും  ബിസിനസ് പ്രമുഖർ പങ്കെടുക്കുന്ന ഫോറമാണ് 10ന് നടക്കുന്നത്. രാഷ്‌ട്രീയം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം വരും വർഷങ്ങളിലും കൂടുതൽ ആഴത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി തുടങ്ങിയവർ ഇന്ത്യ- യുഎഇ.... നയതന്ത്ര ചർച്ചയിൽ പങ്കെടുത്തു.......

Coutesy- Janam TV