LIVE Russian President Putin Arrives in India For Bilateral Summit

LIVE  Russian President Putin Arrives in India For Bilateral Summit

ചരിത്ര മുഹൂർത്തം : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി: സ്വീകരിക്കാൻ നേരിട്ട് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

LIVE

ചരിത്ര മുഹൂർത്തം : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി: സ്വീകരിക്കാൻ നേരിട്ട് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ......

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി. ഭാരതത്തിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം വിമാനത്താവളത്തിലെത്തി. ......

പ്രധാനമന്ത്രി മോദിയോടൊപ്പം 23ാമത് ഭാരത- റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിലാണ്. 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം പുടിന്റെ ആദ്യ ഭാരത സന്ദർശനമാണിത്.

പ്രതിരോധ സഹകരണം വർധിപ്പിക്കുക, ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് ഉഭയകക്ഷി വ്യാപാരത്തെ സംരക്ഷിക്കുക, ഊർജ്ജ ബന്ധങ്ങൾ, ചെറിയ മോഡുലാർ റിയാക്ടറുകൾ, എണ്ണ വ്യാപാരത്തിൽ പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുന്നത്. ...

ഡിസംബർ 5 വെള്ളിയാഴ്ച പുടിന്റെ പരിപാടി രാവിലെ 11:00:

ആചാരപരമായ സ്വീകരണം രാഷ്‌ട്രപതി ഭവനിൽ.

രാവിലെ 11:30: രാജ്ഘട്ടിൽ പുഷ്പാർച്ചന.

11:50: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസിൽ.

ഉച്ചയ്‌ക്ക് 1:50: പത്രക്കുറിപ്പുകൾ ഹൈദരാബാദ് ഹൗസിൽ ഇറക്കും. 

രാത്രി 7:00: രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്ച രാഷ്‌ട്രപതി ഭവനിൽ നടക്കും. രാത്രി 9:00ന് മടക്കയാത്രയ്‌ക്ക് പുറപ്പെടൽ. ......