മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174 ശതമാനം വളര്‍ച്ച പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്

Under Modi defence production grew by 174 percent defence exports jumped 34 times

മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174  ശതമാനം വളര്‍ച്ച പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്

മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174% വളര്‍ച്ച; പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്.

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റശേഷം കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം നേടിയത് 174% വളര്‍ച്ച. 2023-24 ല്‍ 1.27 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പാദനമാണ് രാജ്യത്ത് നടന്നത്.  ആത്മനിര്‍ഭര്‍ ഭാരത് പരിപാടിക്ക് കീഴില്‍ തദ്ദേശീയ രൂപകല്‍പ്പന, വികസനം, ഉല്‍പാദനം എന്നിവയ്‌ക്ക് നല്‍കിയ ശക്തമായ പ്രോല്‍സാഹനമാണ് കുതിച്ചുചാട്ടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു 

കയറ്റുമതിയിലും മുന്നേറ്റം അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ 85 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ നിലവില്‍ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ പ്രതിരോധ കയറ്റുമതി 34 മടങ്ങ് വര്‍ദ്ധിച്ചു. 2024-25 ല്‍ 23,622  കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് രാജ്യം നടത്തിയത്. 2029 ഓടെ കയറ്റുമതി 50,000 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പ്രതിരോധ ഇടനാഴികള്‍......

ഉത്തര്‍പ്രദേശിലെയും തമിഴ്‌നാട്ടിലെയും രണ്ട് പ്രതിരോധ വ്യാവസായിക ഇടനാഴികള്‍ 8,658 കോടി രൂപയുടെ നിക്ഷേപങ്ങളും 253 ധാരണാപത്രങ്ങളും ആകര്‍ഷിച്ചു. ഇത് ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദന ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ബ്രഹ്‌മോസ് മിസൈലുകള്‍, ആകാശ് മിസൈലുകള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രചണ്ട് എന്നിങ്ങനെ തദ്ദേശീയ സൈനിക സാങ്കേതികവിദ്യയില്‍ ഇന്ത്യ ഗൗരവത്തോടെ ശ്രദ്ധയൂന്നുന്നു. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ദൗത്യങ്ങളില്‍ ഈ സംവിധാനങ്ങള്‍ മികച്ച ഫലമുളവാക്കി. പ്രതിരോധ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഗവേഷണ വികസന നിക്ഷേപം ഇരട്ടിയാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. 50,000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യവും വളരുന്ന പങ്കാളിത്തവും ഉപയോഗിച്ച് ആഗോള പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ഒരു പ്രധാന സ്ഥാനം നേടാന്‍ രാജ്യം ലക്ഷ്യമിടുന്നു.