പാവപ്പെട്ട ജനങ്ങള്‍ക്ക് കിലോയ്‌ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ അരി

പാവപ്പെട്ട ജനങ്ങള്‍ക്ക് കിലോയ്‌ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ അരി

പാവപ്പെട്ട ജനങ്ങള്‍ക്ക് കിലോയ്‌ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ അരി

പാവപ്പെട്ട ജനങ്ങള്‍ക്ക് കിലോയ്‌ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ അരി നല്‍കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള വലിയ നടപടിയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തി കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകാനുള്ള ഭാരത് അരി വിതരണം ദേശീയതലത്തില്‍ നാഫെഡ് വഴിയും എന്‍സിസിഎഫ് വഴിയും മൊബൈല്‍ വാനുകളിലുമായാണ് നടത്തുക. ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവ ഇതേ രീതിയില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്.  ഇത് വിജയകരമാണെന്നും, ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും കണ്ടാണ് അരിയും ഇപ്രകാരം നേരിട്ടെത്തിക്കാന്‍ പദ്ധതിയിടുന്നത്.

ദേശീയതലത്തില്‍ ഒരു കിലോ അരിക്ക് ഇപ്പോള്‍ 43.50.  രൂപയാണ് വില. ഇതിന്റെ പകുതിയോളം വില നല്‍കിയാല്‍ അരി ലഭിക്കും എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. വിലക്കയറ്റം തടയുക എന്ന ലക്ഷ്യവും ഇതിനുണ്ട്. രാജ്യത്ത് രണ്ടായിരത്തിലേറെ കേന്ദ്രങ്ങളില്‍ ഭാരത് ആട്ടയും ഭാരത് ദാലും വിതരണം ചെയ്യുന്നുണ്ട്.......

ഇതിനൊപ്പം അരികൂടി ലഭിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതഭാരം വലിയ തോതില്‍ കുറയും. ബസുമതിയൊഴികെ മറ്റെല്ലാ അരിയുടെയും കയറ്റുമതി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ആഭ്യന്തര വിപണിയില്‍ അരി കൂടുതലെത്തിച്ച് വിലക്കയറ്റം തടയുക   എന്ന ലക്ഷ്യമാണ് ഇതിനുണ്ടായിരുന്നത്. സവാളയുടെ കയറ്റുമതിയും നിരോധിച്ച് അവ കൂടുതല്‍ സംഭരിച്ച് ആഭ്യന്തര വിപണിയിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വളരെ കുറഞ്ഞ വിലയ്‌ക്ക്  അരി വിതരണം ചെയ്യാനുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്നത്. വിപണിയില്‍ അരിലഭ്യത ഉറപ്പാക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നേരത്തെ കുറഞ്ഞ വിലയ്‌ക്ക് അരിയെത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഭാരത് അരി വിതരണവും നടത്താന്‍ പോകുന്നത്  നരേന്ദ്ര മോദി സര്‍ക്കാര്‍ വികസനത്തിന്റെ പുതുചക്രവാളങ്ങള്‍ തേടുന്നത് പാവപ്പെട്ട ജനതയെ മറന്നുകൊണ്ടല്ല. ജനക്ഷേമം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ പദ്ധതി കൊണ്ടുവരുന്നതും പ്രാവര്‍ത്തികമാക്കുന്നതും.

വികസനത്തിന്റെ ഗുണഫലങ്ങള്‍ അവസാനത്തെ വരിയില്‍ നില്‍ക്കുന്ന അവസാനത്തെയാളിലും എത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. പാവപ്പെട്ട ജനങ്ങളുടെ വിശക്കുന്ന വയറുകള്‍ക്ക് ഭക്ഷണമെത്തിക്കുകയെന്നത് മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണ്. കൊവിഡ് മഹാമാരിയെ നേടുന്നതിന്റെ ഭാഗമായി.  പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയ്‌ക്കു കീഴില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നിശ്ചിതതോതില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. എണ്‍പതുകോടിയാളുകള്‍, അതായത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഈ  പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിനു കീഴില്‍ പൊതുവിതരണ ശൃംഖല വഴി ഒരു കുടുംബത്തിന് ലഭിക്കുന്ന മൂന്നുകിലോ അരിക്കു പുറമെയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി സൗജന്യമായി അരിയും ധാന്യവും നല്‍കുന്നത് ഈ പദ്ധതിയുടെ ആറാം ഘട്ടത്തില്‍ 80,000 കോടി രൂപയാണ് ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. യോഗ്യതയുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് സൗജന്യനിരക്കില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തുവരുന്നുണ്ട്.

ഈ വസ്തുതകള്‍ മൂടിവയ്‌ക്കാനാണ് മോദി സര്‍ക്കാര്‍ അദാനിയുടെയും അംബാനിയുടെയുമൊക്കെ സര്‍ക്കാരാണെന്ന് പ്രതിപക്ഷം കള്ളപ്രചാരണം നടത്തുന്നത്. എന്നാല്‍ ജനങ്ങള്‍ ഇത് വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് അടുത്തിടെ നടന്ന  നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും അനുകൂലമായുണ്ടായ ജനവിധി.......
  ഭാരത് അരി വിതരണം ചെയ്യാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോള്‍ കേരളത്തില്‍ അതിനുള്ള സംവിധാനം എന്തായിരിക്കുമെന്നതാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.

പൊതുവിപണിയില്‍ അന്‍പത് രൂപയ്‌ക്ക് അരി വാങ്ങേണ്ടിവരുന്നവര്‍ക്ക് പകുതിവിലയ്‌ക്ക് അത് ലഭിക്കുമെന്നു വരുമ്പോള്‍ ആവശ്യക്കാര്‍ ഒരുപാടുണ്ടാവും. ഇവര്‍ക്കൊക്കെ എങ്ങനെയാണ് അരി എത്തിക്കാന്‍ കഴിയുകയെന്ന പ്രശ്‌നമുണ്ട്. ഉത്തരഭാരത സംസ്ഥാനങ്ങളില്‍ ഭാരത് ആട്ടയും ഭാരത് ദാളുമൊക്കെ വാനുകളില്‍ വിതരണം ചെയ്യുന്നതുപോലെയുള്ള സംവിധാനം കേരളത്തിലും ഏര്‍പ്പെടുത്താന്‍ കഴിയുമോ? സപ്ലൈകോ വഴിയുള്ള സാധന വില്‍പ്പന താറുമാറാവുകയും, റേഷന്‍ വിതരണം പോലും അടിക്കടി തകരാറിലാവുകയും ചെയ്യുന്ന കേരളത്തില്‍ ഇവയെ ആശ്രയിക്കാതെ കുറഞ്ഞ വിലയ്‌ക്ക് അരി ലഭിക്കുമെന്നായാല്‍ അത് ജനങ്ങള്‍ക്ക് വലിയ  ആശ്രയിക്കാതെ കുറഞ്ഞ വിലയ്‌ക്ക് അരി ലഭിക്കുമെന്നായാല്‍ അത് ജനങ്ങള്‍ക്ക് വലിയ ഉപകാരമായിരിക്കും.

കൂലിപ്പണി ചെയ്യുന്നവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം അരി വാങ്ങാന്‍ ചെലവഴിക്കേണ്ടി വരുന്ന സ്ഥിതി മാറിക്കിട്ടും ഒന്നിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി അധികാരത്തില്‍ വന്നവര്‍ക്ക് ഇത് തിരിച്ചടിയാവും. അവരുടെ ജനവിരുദ്ധ മനോഭാവത്തിന്റെയും ദുര്‍ഭരണത്തിന്റെയും യഥാര്‍ത്ഥ മുഖം തിരിച്ചറിയപ്പെടും.

കൊവിഡ് കാലത്തെ സൗജന്യ കിറ്റുകളടക്കം അരിയുടെ രാഷ്‌ട്രീയം.  ശരിയായി കൈകാര്യം ചെയ്താല്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവും. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതിപ്രകാരം ഭാരത് അരി എത്രയും വേഗം കേരളത്തിലുമെത്തുമെന്ന് പ്രത്യാശിക്കാം.