VB GRAM G നിലവിൽ 100 തൊഴിൽ ദിനം ആണെങ്കിൽ VB GRAM G യിലൂടെ തൊഴിൽ ദിനം 125 ആയി ഉയരും
VB GRAM G Project
നിലവിൽ 100 തൊഴിൽ ദിനം ആണെങ്കിൽ, VB-GRAM-G യിലൂടെ തൊഴിൽ ദിനം 125 ആയി ഉയരും.
25% വരുമാന വർദ്ധനവാണ് ഇതുവഴി തൊഴിലുറപ്പ് തൊഴിലാളികൾക്കുണ്ടാവുക.
തൊഴിലാളികൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതാണ് VB-GRAM-G.
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന 'വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ' (VB GRAM G) ബില്ലാണ് ഇതോടെ നിയമമായി മാറിയത്.
VB-G-RAM-G Act 2025 | Beneficiary Resposes
സവിശേഷത പഴയ MGNREGA പുതിയ VB-G RAM G ഉറപ്പുള്ള തൊഴിൽ ദിനങ്ങൾ 100 ദിവസം 125 ദിവസം
കേന്ദ്രത്തിന്റെ പങ്ക് (മിക്ക സംസ്ഥാനങ്ങൾക്കും) വേതനം 100%; സാമഗ്രികൾ 75% മൊത്തത്തിൽ 60%
സംസ്ഥാനത്തിന്റെ പങ്ക് (മിക്ക സംസ്ഥാനങ്ങൾക്കും) സാമഗ്രികൾക്ക് 25% വരെ മൊത്തത്തിൽ 40%
വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളുടെ പങ്ക് ഉയർന്ന കേന്ദ്ര പിന്തുണ, ഓരോ കേസിനും അനുസരിച്ച് 90:10 (കേന്ദ്രം:സംസ്ഥാനം)
സർക്കാരിന്റെ സ്വന്തം കണക്കുകൾ പ്രകാരം, രാജ്യവ്യാപകമായി നടപ്പിലാക്കുകയാണെങ്കിൽ, പുതുക്കിയ പദ്ധതിക്ക് പ്രതിവർഷം ഏകദേശം ₹1.51 ലക്ഷം കോടി രൂപ ആവശ്യമായി വരും, അതിൽ ഏകദേശം ₹95,700 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. ബാക്കി തുക സംസ്ഥാനങ്ങൾ കണ്ടെത്തണം, ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന, ഇതിനകം കമ്മിയിലും പരിമിതമായ കടമെടുപ്പിലും വലയുന്ന പ്രദേശങ്ങളിൽ ആശങ്ക ഉയർത്തുന്നു.
ദരിദ്ര സംസ്ഥാനങ്ങൾ ബജറ്റ് പരിധികൾ ലംഘിക്കുന്നത് ഒഴിവാക്കാൻ ജോലികൾ വെട്ടിക്കുറയ്ക്കുകയോ വേതനം വൈകിപ്പിക്കുകയോ ചെയ്തേക്കാമെന്ന് MGNREGA പ്രവർത്തകരുടെ ഒരു കൂട്ടായ്മ മുന്നറിയിപ്പ് നൽകുന്നു.
VBGRAM പദ്ധതി വന്നാൽ നിലവിലെ തൊഴിൽ ദിനം കുറയുമോ?
ഇല്ലാ. തൊഴിൽ ദിനങ്ങൾ വർദ്ധിക്കും.
100 ദിവസത്തിൽ നിന്ന് 125 ദിവസത്തിലേക്ക് തൊഴിൽ ദിനം കൂടുകയാണ് ചെയ്യുക.
MGNREGAയിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പ്.
VB–GRAM ൽ 125 ദിവസത്തെ തൊഴിൽ ഉറപ്പ്.
ഒരു ഗ്രാമീണ കുടുംബത്തിന് 25% അധിക വരുമാന സുരക്ഷയാണ് നൽകുന്നത്.
കൂലിയിൽ എന്ത് മാറ്റം ആണ് വരുന്നത്.
കൂലി കൃത്യമായി കിട്ടുമോ, കൂലി കൂടുമോ ?
ഇപ്പോൾ 15 ദിവസത്തിനുള്ളിൽ പണം കിട്ടും. അത് കൂടുമോ കുറയുമോ കൃത്യമാവുമോ ?
ഇനി 15 ദിവസത്തെ കാത്തിരിപ്പ് വേണ്ട. (ഇത് മാസങ്ങൾ ആവാറുണ്ട് ചിലപ്പോൾ ).
ഇനി എല്ലാം ആഴ്ചയും കൂലി കൃത്യമായി കിട്ടും. വീട്ടാവശ്യങ്ങൾക്ക് കൃത്യമായി പണം ലഭിക്കും.
VB G RAM G Bill 2025
അതിനാൽ ഗ്രാമങ്ങളിലെ ആളുകളുടെ കടം കുറയും, ഗ്രാമീണ ജീവിതം കൂടുതൽ സുഗമമാകും, തൊഴിലാളിയുടെ ജീവിതനിലവാരം ഉയരും.
കർഷക സൗഹൃദ പദ്ധതി ആണോ VB–GRAM ?
ഉറപ്പായും. നിലവിലെ MGNREGAയിൽ കൃഷിക്കാലത്തും തൊഴിലാളികൾ മറ്റു ജോലികളിലേക്ക് കൊണ്ട് പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. അപ്പോൾ കൃഷി ആവശ്യങ്ങൾക്ക് വേണ്ടത്ര ആളുകളെ കിട്ടാതായിരുന്നു. പക്ഷെ VB–ഗ്രാമിൽ
വിതക്കൽ / വിളവെടുപ്പ് കാലത്ത് 60 ദിവസത്തെ ബ്രേക്ക് കൊടുക്കുന്നു. ആ സമയം കൃഷിയിടങ്ങളിൽ കർഷകന് ;
ഇനി തൊഴിലാളി ക്ഷാമമില്ല.
അവന്റെ കൃഷി സംരക്ഷിക്കപ്പെടുന്നു.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഒരു ബാലൻസ് വരുന്നു.
ISROയുടെ ഉപഗ്രഹങ്ങൾ ആണ് ഇനി മുതൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ്. തൊഴിൽ എങ്ങനെയാണു ഉപഗ്രഹം വഴി പ്ലാൻ ചെയ്യുക. ?
VB–GRAM ആദ്യമായി നമ്മുടെ ISROയുടെ Satellite & GIS ടെക്നോളജി VBGRAM തൊഴിൽ പദ്ധതിയുമായി ബന്ധിപ്പിക്കുന്നു. അത് വഴി നമുക്ക് താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്താം. AI അടിസ്ഥാനത്തിലുള്ള ആസൂത്രണവും കൃത്യമായ നിരീക്ഷണവും ഉണ്ടാവും.
ഏത് സ്ഥലത്ത് എന്ത് ജോലി വേണം.
എവിടെ കുളം, ചെക്ക് ഡാം, കനാൽ വേണം
ആ ഭൂമിയുടെ സ്വഭാവം എന്താണ്
എവിടെ റോഡ് വേണം ഏത് റോഡുമായി അത് ബന്ധിപ്പിക്കണം.
ഇതെല്ലാം ഉപഗ്രഹ ഡാറ്റ അടിസ്ഥാനമാക്കി ആണ് കണക്കാക്കുക. പഞ്ചായത്തിലെ ബോധം ഇല്ലാത്ത സഖാക്കൾ അല്ല തീരുമാനിക്കുക എന്നർത്ഥം.
അങ്ങനെ തൊഴിൽ ലിസ്റ്റ് ചെയ്താൽ നമുക്ക്
വ്യാജ ജോലികൾ ഒഴിവാക്കാം, അഴിമതി കുറക്കാം, ശരിയായ സ്ഥലത്ത് ശരിയായ രീതിയിൽ സമയബന്ധിതമായ വികസനം ഉറപ്പ് വരുത്തുന്നു. വെറുതെ പണം എടുത്ത് ആളുകൾക്ക് വിതരണം ചെയ്യാതെ കൃത്യമായ ഗ്രാമീണ ഇൻഫ്രാസ്ട്രക്ചർ വികസനം ഉറപ്പാക്കും.
PM ഗതി ശക്തി + VB–ഗ്രാം സംയോജനം വഴി Future-ready ഹൈറടെക് വികസിത ഗ്രാമങ്ങൾ ?
VB–GRAM വഴി ചെയ്യുന്ന ഓരോ റോഡും, കനാലും, ഡ്രെയിനേജും PM Gati Shakti National Master Plan-നോട് ബന്ധിപ്പിച്ചാണ് (2047 ലക്കുള്ള വികസിത ഭാരത പ്ലാനിന്റെ ഭാഗം ആവും). അതായത് ഇന്ന് റോഡ് പണിത് നാളെ അത് കുത്തിപൊളിക്കൽ ഉണ്ടാവില്ല. ഒരു പ്ലാനും ഇല്ലാത്ത കാശ് പിടുങ്ങാനുള്ള കള്ളപ്പണി പറ്റില്ല .
- ഗ്രാമ റോഡ് വഴി മാർക്കറ്റ് കണക്ടിവിറ്റി ഉണ്ടാവുന്നു.
- ഈ റോഡുകൾ വഴി കൃഷി, വിളവ്, മാർക്കറ്റ് എന്ന ലോജിസ്റ്റിക് ചെയിൻ രൂപം കൊള്ളുന്നു.
- അത് വഴി ഗ്രാമം ദേശീയ വളർച്ച എഞ്ചിന്റെ ഭാഗമായി കണക്റ്റ് ചെയ്യുന്ന.
- ഇത് PM ഗതി ശക്തി സംവിധാനം ഓൺലൈൻ ആയി മോണിട്ടർ ചെയ്യുന്നു.
സാമ്പത്തികം VBGRAM മോഡൽ :
ഇത് വരെ കേന്ദ്രം തരുന്ന പണം എടുത്ത് തോന്നിയ പോലെ ചെയ്യുന്ന പണി നടക്കില്ല.
സംസ്ഥാനങ്ങൾ അവരുടെ വികസനത്തിന് സാമ്പത്തിക പങ്കാളിത്തം വഹിക്കണം. ഇത് മൂലം വെറുതെ കിട്ടുന്ന പണം തോന്നിയ പോലെ എന്ന മനസ്ഥിതി തന്നെ മാറും.
സാധാരണ സംസ്ഥാനങ്ങൾ:
കേന്ദ്രം 60% :സംസ്ഥാനം 40%
ഹിൽ / നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ :
കേന്ദ്രം 90% :സംസ്ഥാനം 10%
UTs : 100% കേന്ദ്രം
(ദുരന്തകാലത്ത് അധിക സഹായം നൽകും)
ഗ്രാമീണ ജനതക്ക് ഉണ്ടാവുന്ന യഥാർത്ഥ നേട്ടം എന്താണ് ?.
സ്ഥിരമായ വരുമാനം ഉറപ്പ്.
കൃഷിക്ക് സംരക്ഷണം ലഭിക്കുന്നു.
തൊഴിലിനയുള്ള നാട് വിട്ടുള്ള കുടിയേറ്റം കുറയും
ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പ്.
VBGRAM വഴി ഗ്രാമ വികസനം ദേശീയ വികസനത്തിന്റെ ഭാഗമായി മാറുന്നു.
നിലവിലെ MGNREGA ദാരിദ്ര്യ നിവാരണത്തിന്റെ ഭാഗമായിരുന്നു എന്ന് വേണേൽ പറയാം. ഇപ്പോ ആ കാലം പിന്നിട്ടു. VB–GRAM എന്നാൽ ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക / വികസന/ പുരോഗമന പുനർനിർമ്മാണം ആണ്. മുദ്ര ശ്രദ്ധിക്കണം.
VBGRAM ചുരുക്കത്തിൽ :
ISROയുടെ കൃത്യതയാർന്ന രൂപരേഖ,
PM ഗതി ശക്തിയുടെ ദിശാബോധം,
ഗ്രാമീണ ജനതക്ക് ഉറപ്പുള്ള തൊഴിൽ,
കർഷകനും കൃഷിക്കും സംരക്ഷണം,
ഇതാണ് VB–GRAM പദ്ധതി .
പുതിയ ബില്ല് 100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്താൻ നിർദ്ദേശിക്കുന്നു. ജോലി പൂർത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളിൽ വേതനം നൽകണമെന്നും ബില്ലിൽ നിർദേശമുണ്ട്. സമയപരിധിക്കുള്ളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി.
സുതാര്യത ഉറപ്പാക്കാൻ ബയോമെട്രിക്സ്, ജിയോടാഗിങ് സംവിധാനങ്ങളും ഏർപ്പെടുത്തും. വിവിധ തലങ്ങളിൽ പരാതി പരിഹാരത്തിനും വ്യവസ്ഥയുണ്ട്.

Delighted India Projects