പിഎം കിസാൻ കിസാന് സമ്മാന് നിധി PM Kisan Samman Nidhi PM KSN

പിഎം കിസാൻ കിസാന് സമ്മാന് നിധി PM Kisan Samman Nidhi PM KSN

പിഎം കിസാൻ കിസാന് സമ്മാന് നിധി  PM Kisan Samman Nidhi  PM KSN

പിഎം-കിസാൻ കിസാന്‍ സമ്മാന്‍ നിധി 
PM Kisan Samman Nidhi

രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്നുമുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പിഎം കിസാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

പിഎം-കിസാൻ (PM Kisan) സ്കീമിന് കീഴിൽ യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നു. ഇത് 4 മാസത്തെ ഇടവേളകളിൽ 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് നൽകുന്നത്.

കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തും (Money will go directly to farmer's account)

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നേരിട്ട് എത്തുന്നത്. ഈ പദ്ധതിയിൽ കർഷക കുടുംബങ്ങൾക്ക് ഇതുവരെ 1.6 ലക്ഷം കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള കർഷകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇങ്ങനൊരു പദ്ധതി (PM Kisan Samman Nidhi Yojanan) രൂപീകരിച്ചത്

PM Kisan Samman Nidhi Scheme: പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണം മൂലം രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് പ്രധാനമന്ത്രി കിസാൻ പോലുള്ള പദ്ധതികളുടെ പ്രയോജനം വീട്ടിൽ ഇരുന്നുകൊണ്ട് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയെ ഇന്ത്യൻ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാമെന്നും കൃഷിമന്ത്രി പറഞ്ഞു. PM Kisan Samman Nidhi യുടെ കീഴിൽ കർഷകർക്ക് 2000 രൂപയുടെ 3 തവണകളായി പ്രതിവർഷം 6000 രൂപ ലഭിക്കും.

പിഎം-കിസാൻ കിസാന്‍ സമ്മാന്‍ നിധി   അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിധം

How to get PM kisan samman nidhi yojana 2021 installment: നിങ്ങൾ ഈ സ്കീമിൽ രജിസ്റ്റർ ചെയ്യുകയും 2000 രൂപയുടെ ഗഡു നിങ്ങളുടെ അക്കൗണ്ടിൽ വന്നിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ടോൾ ഫ്രീ നമ്പർ വിളിച്ച് കാര്യം അന്വേഷിക്കാവുന്നതാണ്.   കർഷകരെ സഹായിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക്  PM Kisan ഹെൽപ്പ്ലൈൻ 155261 എന്ന നമ്പറിലോ ടോൾ ഫ്രീ 1800115526 നമ്പറിലോ വിളിക്കാം. കർഷകർക്ക് 011-23381092 എന്ന നമ്പറിൽ മന്ത്രാലയവുമായും ബന്ധപ്പെടാം.

ബാലൻസ് പരിശോധന നടത്താൻ നിങ്ങൾക്ക് pmkisan.gov.in എന്ന വെബ്‌സൈറ്റുമായി ബന്ധം നിലനിർത്താം. ഇതിനൊപ്പം, മൊബൈൽ അപ്ലിക്കേഷന്റെ സഹായത്തോടെയും നിങ്ങൾക്ക് സ്വയം അപ്‌ഡേറ്റ് ചെയ്യാനും കഴിയും. Google Play സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ഈ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനാകും. ഇൻ‌സ്റ്റാൾ‌മെന്റിന്റെ നിലയും ഈ അപ്ലിക്കേഷനിൽ‌ അറിയപ്പെടും.

അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈലിൽ SMS വഴി ഉപയോക്താക്കൾക്ക് നൽകുന്നു. ഇതിനായി, ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടിൽ അപ്‌ഡേറ്റ് ചെയ്തിരിക്കണം. നിങ്ങളുടെ ഫോൺ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ  പണം നിക്ഷേപിച്ചാലുടൻ  നിങ്ങൾക്ക് SMS നിങ്ങൾക്ക് ലഭിക്കും

PM Kisan ൽ രജിസ്ട്രേഷൻ ചെയ്യാനായി അടുത്തുള്ള CSC (Common service centre) ലേക്ക് പോകണം. നിങ്ങൾ PM Kisan ആപ്ലിക്കേഷൻ download ചെയ്തിട്ടുണ്ടെങ്കിൽ ഈ ജോലികളെല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഈ അപ്ലിക്കേഷനിലൂടെ സ്കീമുമായി ബന്ധപ്പെട്ട ആവശ്യമായ വ്യവസ്ഥകൾ എളുപ്പത്തിൽ അറിയാൻ കഴിയും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

കൃഷിക്കാരന്റെ ഭൂമി കർഷകന്റെ പേരിലായിരിക്കണം. ഒരു കൃഷിക്കാരൻ കൃഷി ചെയ്യുന്നുണ്ടെങ്കിലും വയൽ അവന്റെ പേരല്ലെങ്കിൽ അയാൾ ഒരു ഗുണഭോക്താവാകില്ല.  ഒരു ഫാം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥനാണെങ്കിൽ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ സ്ഥാനത്ത് തുടരുകയോ ആണെങ്കിൽ അയാളും ഇതിന്റെ ഗുണഭോക്താവല്ല. പെൻഷൻ പ്രതിമാസം 10 ആയിരം രൂപയിൽ കൂടുതൽ ലഭിക്കുന്നുണ്ടെങ്കിൽ അയാളും ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയില്ല. ആദായനികുതി അടയ്ക്കുന്ന കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎംകെഎസ്എൻ).

കർഷകർക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാരി‍ന്റെ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎംകെഎസ്എൻ). കേന്ദ്ര പദ്ധതി വഴി പ്രതിവർഷം 6,000 രൂപ ഭൂവുടമകളായ ഗുണഭോക്താക്കളായ കർഷകർക്ക് ലഭിക്കും. 2,000 രൂപാ വീതം നാല് മാസത്തിൽ മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്. 2019 ഫെബ്രുവരി ഒന്നിന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ നടത്തിയ ഇടക്കാല ബജറ്റിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.

ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിനായിരിക്കും പദ്ധതിയുടെ പ്രാധാന്യം ലഭിക്കുക. സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകർത്താക്കളുമാണ് പദ്ധതിക്ക് യോഗ്യരായ കർഷകരെ കണ്ടെത്തുന്നത്. ഫണ്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുകായിരിക്കും.

ന്യൂസ് അപ്‌ഡേറ്റ്‌

കാർഷിക മേഖലയുടെ വികസനത്തിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ എല്ലാ കർഷകരുടേയും ഒരു സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാർമർ ഡാറ്റാ ബേസ് ) രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ഓരോ പി എം കിസാൻ ഗുണഭോക്താവും അവരവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷിവകുപ്പിലെ "എയിംസ്" (AIMS) പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഎം കിസാൻ അനുകൂല്യം തുടർന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പിഎം കിസാൻ  ഗുണഭോക്താക്കളും 2022 ജൂലൈ 31നു മുൻപായി എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തരമായി ചേർക്കേണ്ടതാണ്.
 കൂടാതെ പിഎം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് e- KYC നിർബന്ധമാക്കിയിട്ടുണ്ട്. ആയതിനാൽ എല്ലാ പിഎം കിസാൻ ഗുണഭോക്താക്കളും 2022 ജൂലൈ 31നു മുൻപായി നേരിട്ട് പി എം കിസാൻ പോർട്ടൽ വഴിയോ അക്ഷയ സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ e-KYC  ചെയ്യേണ്ടതാണ്.
 പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
 ഫാം ഇൻഫർമേഷൻ ബ്യൂറോ
ഗുണഭോക്താക്കളായത് 38 ലക്ഷം കർഷകർ, സൃഷ്ടിച്ചത് 10 ലക്ഷം തൊഴിലവസരങ്ങൾ; പിഎം കിസാൻ സമ്പദാ യോജനയെക്കുറിച്ച് ധനമന്ത്രി  ( Budget 2024)
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്പദാ യോജന പ്രകാരം 38 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി സീതാരാമൻ. 2.4 ലക്ഷം സ്വയംസഹായ സംഘങ്ങളുടെ വളർച്ചയ്‌ക്ക് പദ്ധതി സഹായകമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2024-ലെ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.
അത്യാധുനിക സൗകര്യങ്ങളിലൂടെ കർഷകരിൽ നിന്നും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് കാർഷിക ഉത്പന്നങ്ങൾ എത്തിക്കുന്നതിനും ഉത്പന്ന കൈമാറ്റം സു​ഗമമാക്കുന്നതിനും പദ്ധതി ​ഗുണം ചെയ്തു. കാർഷിക മേഖലയുടെ മൂല്യവർദ്ധനവിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പിഎം കിസാൻ സമ്പദാ യോജനയിലൂടെ 38 ലക്ഷം കർഷകർ ​ഗുണഭോക്താക്കളാവുകയും കാർഷിക മേഖലയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ.
സൃഷ്ടിക്കപ്പെടുകയും ചെയ്തു. കാർഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്‌ക്കുന്നതിനും ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ ഇനിയും നടപ്പിലാക്കും
പിഎം-കിസാൻ സമ്മാൻ യോജനയ്‌ക്ക് കീഴിൽ ചെറുകിട കർഷകരുൾപ്പെടെ 11.8 കോടി ഉപഭോക്താക്കൾക്ക് പ്രതിവർഷം നേരിട്ട് സാമ്പത്തിക സഹായം നൽകും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകും. 80 കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ വിതരണം ചെയ്യും. വിളവെടുപ്പിന് ശേഷം നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സർക്കാർ പൊതു നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.. 
  ( Budget 2024)

.