എന്‍.പി.എസ് വാത്സല്യ പെന്‍ഷന്‍ പദ്ധതി
എന്‍.പി.എസ് വാത്സല്യ
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉത്ഘാടനം ചെയ്തതോടെ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിക്കാണ് നടത്തിപ്പ് ചുമതല.......
:കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം. ഭാവിയിലേക്കായി കരുതാം,
ഭാവിയിലേക്ക് കരുതിവെയ്ക്കുന്നതിന്റെ പ്രാധന്യം ബോധ്യപ്പെടുത്താനും ദീര്‍ഘകാല നിക്ഷേപത്തിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തില്‍ ഇനി മുതല്‍ കുട്ടികള്‍ക്കും അക്കൗണ്ട് തുറക്കാം. കഴിഞ്ഞ ബജറ്റലാണ് അതിനായി കേന്ദ്ര സര്‍ക്കാര്‍ 'എന്‍.പി.എസ് വാത്സല്യ' പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍(PRAN) കാര്‍ഡ് അനുവദിക്കും. എന്‍പിഎസിലേതുപോലെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആര്‍ഡിഎ)ക്കായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം.
എന്‍.പി.എസ് വാത്സല്യ പെന്‍ഷന്‍ അക്കൗണ്ടില്‍ ചിട്ടയായി നിക്ഷേപിച്ച് കുടികളുടെ ഭാവിക്കായി നേരത്തെ കരുതിവെയ്ക്കാനും ദീര്‍ഘകാലയളവില്‍ കോമ്പൗണ്ടിങിന്റെ നേട്ടം സ്വന്തമാക്കുന്നതിനും തുടക്കമിടാന്‍ രക്ഷാകര്‍ത്താക്കളെ അനുവദിക്കുന്ന പദ്ധതിയാണിത്. ചുരുങ്ങിയ വാര്‍ഷിക നിക്ഷേപം 1,000 രൂപയാണ് അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനക്കാര്‍ക്കും പദ്ധതിയില്‍ ചേര്‍ന്ന് കുട്ടികള്‍ക്കായി വിഹിതം അടക്കാം.......
18 വയസ്സ് തികഞ്ഞാല്‍ 18 വയസ്സ് തികയുമ്പോള്‍ എന്‍പിഎസിലെ ടിയര്‍ 1 പദ്ധതിയിലേക്ക് താനെ മാറും. അതിനുശേഷം സാധാരണ എന്‍പിഎസ് അക്കൗണ്ടാകും.......
നിക്ഷേപം എപ്പോള്‍ പിന്‍വലിക്കാം?......
18 വയസ്സാകുമ്പോള്‍ നിക്ഷേപം 2.50 ലക്ഷം രൂപയില്‍ കൂടുതലുണ്ടെങ്കില്‍ 20 ശതമാനം ഒറ്റത്തവണയായി പിന്‍വലിക്കാന്‍ അനുവദിക്കും. 2.50 ലക്ഷം രൂപയോ അതില്‍ കുറവോ ആണെങ്കില്‍ തുക മുഴുവന്‍ തിരികെയെടുക്കാം. അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കില്‍ രക്ഷാകര്‍ത്താവിന് നിക്ഷേപം തിരികെ നല്‍കും.......
വിദ്യാഭ്യാസം, പ്രത്യേക അസുഖങ്ങള്‍ക്കുള്ള ചികിത്സ എന്നിവയ്ക്കായി ഇടയ്ക്കുവെച്ച് നിക്ഷേപം പിന്‍വലിക്കാന് അനുവദിക്കും മൂന്നു വര്‍ഷമെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമാണ് അത് അനുവദിക്കുക. പരമാവധി മൂന്ന് തവണയായി മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനം മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ സവിശേഷതകള്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. പിഎഫ്ആര്‍ഡിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫണ്ട് മാനേജര്‍മാരായിരിക്കും നിക്ഷേപം കൈകാര്യം ചെയ്യുക 18 വയസ്സ് പൂര്‍ത്തിയാകാത്തവരെയെല്ലാം എന്‍പിഎസ്-വാത്സല്യയില്‍ ചേര്‍ക്കാം. കുട്ടികള്‍ക്കുവേണ്ടി രക്ഷാകര്‍ത്താക്കളാണ് അക്കൗണ്ട് എടുക്കേണ്ടത്....... ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ അക്കൗണ്ട് തുറക്കാം. ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവര്‍ വഴിയും അക്കൗണ്ട് തുടങ്ങാന്‍ കഴിയും.......
ആവശ്യമായ രേഖകള്‍
രക്ഷാകര്‍ത്താവിന്റെ കെ.വൈ.സി രേഖകളാണ് നല്‍കേണ്ടത്. ഐഡന്റിറ്റി വിലാസം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍, കുട്ടിയുടെ ജനന തിയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, രക്ഷാകര്‍ത്താവ് എന്‍.ആര്‍.ഐ ആണെങ്കില്‍ എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യമാണ്.
നിക്ഷേപ രീതി......
പി.എഫ്.ആര്‍.ഡി.എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫണ്ട് മാനേജരെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ താഴെ കൊടുത്തിട്ടുള്ള നിക്ഷേപ അനുപാതം നിശ്ചയിക്കാം
ഡിഫോള്‍ട്ട് ചോയ്‌സ്: മോഡറേറ്റ് ലൈഫ് സൈക്കിള്‍ ഫണ്ട്(ഓഹരി വിഹിതം 50ശതമാനം).
ഓട്ടോ ചോയ്‌സ്: അഗ്രസീവ്(75ശതമാനം ഇക്വിറ്റി), മോഡറേറ്റ്(50 ശതമാനം ഇക്വിറ്റി), കണ്‍സര്‍വേറ്റീവ് (25 ശതമാനം ഇക്വിറ്റി) എന്നിങ്ങനെ നിശ്ചയിക്കാം.......
ആക്ടീവ് ചോയ്‌സ്: ഇതുപ്രകാരം പരമാവധി 75 ശതമാനംവരെ നിക്ഷേപം ഓഹരിയില്‍ അനുവദിക്കും. കോര്‍പറേറ്റ് ബോണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റി എന്നിവയില്‍ 100 ശതമാനംവരെയും നിക്ഷേപ അനുപാതം ക്രമീകരിക്കാം ആക്ടീവ് ചോയ്‌സില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ അനുപാതം സ്വീകരിക്കാം
എത്രതുക സമാഹരിക്കാം? അഞ്ച് വയസ്സുള്ള കുട്ടിക്കായി എന്‍പിഎസ് വാത്സല്യ അക്കൗണ്ട് എടുക്കുകയാണെങ്കില്‍ എത്രതുക സമാഹരിക്കാന്‍ കഴിയുമെന്ന് നോക്കാം.
ചേരുന്ന പ്രായം: 5 വയസ്സ്
വിരമിക്കുന്ന പ്രായം: 60 വയസ്സ്
നിക്ഷേപ കാലയളവ്: 55 വര്‍ഷം
പ്രതിമാസ നിക്ഷേപ തുക: 10,000 രൂപ......
പ്രതീക്ഷിക്കുന്ന ആദായം: 12 ശതമാനം.
കാലാവധിയെത്തുമ്പോള്‍ പ്രതീക്ഷിക്കുന്ന തുക: 54.1 കോടി രൂപ
അതുവരെ നിക്ഷേപിച്ച തുക: 66 ലക്ഷം
നേട്ടം: 53.4 കോടി രൂപ......