പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം

പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം

പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം

പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം.....

പിറന്നാൾ ദിനത്തിലും കർമ്മനിരതനായി നരേന്ദ്രമോദി......

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74 ദി ജന്മദിനത്തിലും അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. ഭുവനേശ്വറിലെ ഗഡ്കാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ്. ഭവനങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് സൈനിക് സ്‌കൂളിന് സമീപമുള്ള ഗഡ്കാനയിലേക്ക് പോവുകയെന്ന് പൊലീസ് കമ്മീഷണർ ഭുവനേശ്വർ സഞ്ജീവ് പാണ്ഡ അറിയിച്ചു ഇവിടെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും ഭാരതാംബയുടെ പുത്രനും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന നേതാവുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാംശസകൾ നേരുന്നതായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ” രാജ്യത്തെ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കണമെന്ന അങ്ങയുടെ...... കാഴ്ചപ്പാട് ജനഹൃദയങ്ങളിലെല്ലാം പ്രതിധ്വനിക്കുകയാണ്. ഈ നേതൃപാടവവും അർപ്പണബോധവും ഇന്ത്യയ്‌ക്ക് മുതൽക്കൂട്ടാകട്ടെ എന്നും, വരും തലമുറകളെ പ്രചോദിപ്പിക്കട്ടെ എന്നും” മണിക് സാഹ കുറിച്ചു. ആരോഗ്യവും ദീർഘായുസ്സും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും ജന്മദിനാശംസകൾ നേരുന്നതായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2047ഓടെ വികസിത ഭാരതം എന്ന ആശയം പൂർത്തികരിക്കാനുള്ള കരുത്ത് അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്, കാരണം അതിന്റെ ക്യാപ്റ്റൻ മോദിയാണെന്നും” ഷിൻഡെ പറയുന്നു.......

താങ്കളുടെ നേതൃത്വത്തിൽ രാജ്യം അഭിവൃദ്ധിപ്പെടുകയും സമൃദ്ധിയോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു;

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ കൈമാറി രാഷ്‌ട്രപതി......
 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രിയുടെ ആശയങ്ങൾ ഇന്ത്യയെ /വികസിത രാഷ്‌ട്രമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയാണെന്ന് രാഷ്‌ട്രപതി കുറിച്ചു. ” പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാവിധ ആശംസകളും അറിയിക്കുന്നു. താങ്കളുടെ വ്യക്തി പ്രഭാവത്തിലും പ്രവർത്തനത്തിലും നേതൃപാടവത്തിലും രാജ്യം അഭിവൃദ്ധിപ്പെടുകയും.. സമൃദ്ധിയോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു.......

MY MODIJI------

ചരിത്രപരമായ ജനപിന്തുണയോടെ 2014 മെയ് 26നു നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രാഷ്ട്രപതി ഭവന്റെ മുറ്റത്തു ചരിത്രം കുറിക്കപ്പെടുകയായിരുന്നു. ഒരു കോടിയിലേറെ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ഥ്യമാക്കാന്‍, പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നുവന്ന അദ്ദേഹത്തില്‍ ജനങ്ങള്‍ ദര്‍ശിക്കുന്നതു ചടുലതയാര്‍ന്നതും തീരുമാനങ്ങള്‍ കൈക്കൊണ്ടു നടപ്പാക്കുന്നതും വികസന കാഴ്ചപ്പാടുള്ളതുമായ നേതാവിനെയാണ്. വികസനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളുടെ ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സ്വഭാവം നരേന്ദ്ര മോദിയെ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ നേതാവാക്കിത്തീര്‍ത്തു.

ധൈര്യത്തിന്റെയും അനുകമ്പയുടെയും കഠിന പ്രയത്‌നത്തിന്റെയും തുടര്‍യാത്രയാണു നരേന്ദ്ര മോദിയുടെ ജീവിതം. ചെറുപ്രായത്തില്‍ തന്നെ തന്റെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകനെന്ന നിലയിലും സംഘാടകനെ നിലയിലും തിളങ്ങിയ നരേന്ദ്ര മോദി ജന്‍മനാടായ ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തില്‍ ഇരുന്ന 13 വര്‍ഷംകൊണ്ട് മികച്ച ഭരണാധികാരികൂടിയാണെന്നു തെളിയിച്ചു. ജനോപകാരപ്രദവും പാരസ്പര്യമുള്ളതുമായ ഭരണമാണ് അദ്ദേഹം കാഴ്ചവച്ചത്.

വളര്‍ച്ചയുടെ പടവുകള്‍

പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള നരേന്ദ്ര മോദിയുടെ ആവേശമുണര്‍ത്തുന്ന ജീവിതയാത്രയ്ക്കു തുടക്കമാകുന്നത് ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ പെട്ട വഡ്‌നഗര്‍ എ ചെറുപട്ടണത്തിന്റെ ഇടവഴികളില്‍നിന്നാണ്. ഇന്ത്യ സ്വതന്ത്രമായി മൂന്നു വര്‍ഷം പിന്നിട്ട ശേഷം, 1950 സെപ്റ്റംബര്‍ 17നാണു ജനനം. സ്വതന്ത്രഭാരതത്തില്‍ പിറന്ന ആദ്യത്തെ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം. ദാമോദര്‍ദാസ് മോദിക്കും ഹീരബ മോദിക്കും പിറന്ന മൂന്നാമത്തെ കുഞ്ഞാണ്‌ നരേന്ദ്ര മോദി. ലളിതമായ ജീവിതം നയിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു അവരുടേത്. 480 അടിയോളം മാത്രം വിസ്തീര്‍ണമുള്ള ഒറ്റനില വീടാണ് ഉണ്ടായിരുന്നത്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലത്തില്‍ പഠനത്തില്‍നിന്ന് ഇടവേള കണ്ടെത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബം നടത്തിയിരുന്ന ചായക്കടയില്‍ ജോലി ചെയ്യേണ്ടിവന്നു. വിദ്യാര്‍ഥിയായിരിക്കെ ഉല്‍സാഹവാനായിരുന്നു നരേന്ദ്ര മോദി സംവാദങ്ങളില്‍ ഏര്‍പ്പെടാനും പുസ്തകങ്ങള്‍ വായിക്കാനും താല്‍പര്യം കാട്ടിയിരുന്നുവെന്ന് സ്‌കൂളില്‍ കൂടെ പഠിച്ചവര്‍ ഓര്‍ക്കുന്നു. നാട്ടിലെ ലൈബ്രറിയിലിരുന്നു മണിക്കൂറുകളോളം പുസ്തകം വായിക്കുന്ന ശീലമുണ്ടായിരുന്നു മോദിക്കെന്നും ബാല്യകാല സുഹൃത്തുക്കള്‍ പറയുന്നു. കുട്ടിയായിരിക്കെ, ഇഷ്ടപ്പെട്ട വിനോദം നീന്തലായിരുന്നു.

സമപ്രായക്കാരായ മറ്റു കുട്ടികളില്‍നിന്നു വ്യത്യസ്തമായിരുന്നു ബാലനായിരിക്കെ നരേന്ദ്ര മോദിയുടെ ചിന്തകള്‍. നൂറ്റാണ്ടുകള്‍ മുന്‍പ് ബുദ്ധമത പഠനത്തിന്റെയും ആധ്യാത്മികതയുടെയും കേന്ദ്രമായിരുന്ന വഡ്‌നഗറിന്റെ സ്വാധീനമായിരിക്കാം ഇതിനു കാരണമെന്നാണു വിലയിരുത്തല്‍. സമൂഹത്തില്‍ ഗുണപരമായ മാറ്റം യാഥാര്‍ഥ്യമാക്കണമെന്നു കുട്ടിക്കാലം മുതല്‍ തന്നെ നരേന്ദ്ര മോദി ആഗ്രഹിച്ചു. ആത്മീയതയിലേക്കു നയിച്ചതു സ്വാമി വിവേകാനന്ദന്റെ കൃതികള്‍ വായിച്ചുണ്ടായ അറിവാണ്. ഇത് ഇന്ത്യയെ ലോക ഗുരു ആക്കിത്തീര്‍ക്കണമെന്ന വിവേകാനന്ദ സ്വാമിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി യത്‌നിക്കാനുള്ള തീരുമാനത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

ഇന്ത്യ ചുറ്റിക്കാണുന്നതിനായി 17-ാം വയസ്സില്‍ വീടു വിട്ടിറങ്ങി. ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തെ തൊട്ടറിഞ്ഞുള്ള യാത്ര പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്തു. തിരികെ വീട്ടിലെത്തിയപ്പോഴേക്കും ജീവിതത്തില്‍ എന്തു നേടണമെന്ന നിശ്ചയദാര്‍ഢ്യമുള്ള പുതിയ മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു. അഹമ്മദാബാദിലെത്തി രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍.എസ്.എസ്.)ല്‍ ചേര്‍ന്നു. ഇന്ത്യയുടെ സാമൂഹികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിനായി യത്‌നിക്കുന്ന സാമൂഹ്യ- സാംസ്‌കാരിക സംഘടനയാണ് ആര്‍.എസ്.എസ്. 1972ല്‍ ആര്‍.എസ്.എസ്. പ്രചാരക് ആയതോടെ അഹമ്മദാബാദില്‍ കഠിന പ്രയത്‌നത്തിന്റെ നാളുകളായിരുന്നു. രാവിലെ അഞ്ചു മണിക്ക് ഉണര്‍ന്നാല്‍ രാത്രി വൈകുവോളം കര്‍മനിരതനായിരിക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ, 1970കളുടെ അവസാന കാലഘട്ടത്തില്‍, അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ പുന:സ്ഥാപിക്കാനായി നിലകൊണ്ട പ്രസ്ഥാനത്തില്‍ അദ്ദേഹം സജീവമായി.

1980കളില്‍ സംഘത്തില്‍ വിവിധ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. സംഘാടന മികവിന്റെ അംഗീകാരമായി ഓര്‍ഗനൈസറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായതോടെ 1987ല്‍ നരേന്ദ്ര മോദിയുടെ ജീവിതത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പി. ആദ്യം ജയം നേടിയ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. 1990ല്‍ കോഗ്രസിനു കിട്ടിയതില്‍ അല്പം മാത്രം കുറവു സീറ്റ് കിട്ടിയ പാര്‍ട്ടിയെന്ന നിലയിലേക്കു ബി.ജെ.പിയെ വളര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു. 1995ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സംഘാടനപാടവം വിജയിക്കുകയും പാര്‍ട്ടിക്കു ലഭിച്ച വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടാകുകയും ചെയ്തു. 121 സീറ്റുകള്‍ നേടി.

ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുമായി 1995 മുതല്‍ അദ്ദേഹം ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലെത്തി. പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചു. 2001 സെപ്റ്റംബറില്‍ അത്തെ പ്രധാനമന്ത്രി വാജ്‌പേയിയില്‍നിന്നു ലഭിച്ച ഒരു ഫോണ്‍ കോളാണ് നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രതിസന്ധികള്‍ നിറഞ്ഞ സംഘടനാ പ്രവര്‍ത്തനത്തില്‍നിന്നു ഭരണനിര്‍വഹണത്തിന്റെ ലോകത്തിലേക്കു വഴിതിരിച്ചുവിട്ടത്

ഭരണത്തിലിരുന്ന വര്‍ഷങ്ങള്‍

കാമ്പുള്ള സംഘാടകനില്‍നിന്ന്, ഒരു ദശാബ്ദത്തിലേറെ നീണ്ട മെച്ചമാര്‍ന്ന ഭരണം കാഴ്ചവയ്ക്കുകവഴി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നേതാവിലേക്കുള്ള പരിണാമം പറയുന്നതു മനക്കരുത്തിന്റെയും പ്രതിസന്ധികളില്‍ തളരാത്ത ശക്തമായ നേതൃഗുണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ്. രാഷ്ട്രീയ സംഘാടനത്തില്‍നിന്നു ഭരണത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ചുവടുമാറ്റത്തിനു വേണ്ടത്ര സമയമോ പരിശീലനമോ ലഭിച്ചിരുന്നതേയില്ല. ഭരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനു പഠിക്കാനായതു ഭരണാധികാരിയായി ചുമതലയേറ്റ ശേഷം മാത്രമാണ്. അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ നൂറു ദിനങ്ങള്‍ നരേന്ദ്ര മോദിയെന്ന വ്യക്തി എങ്ങനെ ഭരണാധികാരിയായി രൂപാന്തരപ്പെട്ടു എന്നു വെളിവാക്കിത്തരുന്നു. എന്നാല്‍ ഇതിലും പ്രധാനമാണ് പാരമ്പര്യേതരവും വ്യത്യസ്തവുമായ ചിന്തകള്‍ ഉള്‍പ്പെടുത്തുകവഴി നിലവിലുള്ള വ്യവസ്ഥിതിയെ പിടിച്ചുലയ്ക്കുകയും ഭരണപരിഷ്‌കാരം യാഥാര്‍ഥ്യമാക്കുകയും ചെയ്തതെങ്ങനെയെന്നുകൂടി ആദ്യ നൂറു ദിനങ്ങള്‍ തെളിയിക്കുന്നു എന്നത്.

സദ്ഭരണത്തിന്റെയും വികസനത്തിന്റെയും മാതൃകയായ ‘വൈബ്രന്റ് ഗുജറാത്ത്’ സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല, നരേന്ദ്ര മോദിക്ക്. എതിര്‍പ്പുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു വളര്‍ച്ചയിലേക്കുള്ള വഴി. കഴിഞ്ഞ ഒരു ദശാബ്ദമായി നരേന്ദ്രമോദിയുടെ സ്വഭാവത്തില്‍ സ്ഥായിയായി നിലകൊള്ളുന്ന, എടുത്തുപറയത്തക്ക സവിശേഷതയാണ് പ്രതിസന്ധിയിലും തളരാത്ത നേതൃഗുണം. ഭരണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമാകട്ടെ, എല്ലായ്‌പ്പോഴും രാഷ്ട്രീയത്തിന് അതീതമാണ്. വികസനപരമായ വെല്ലുവിളികള്‍ നേരിടുന്നതിനു രാഷ്ട്രീയഭിന്നത തടസ്സമാകാന്‍ അനുവദിക്കാറേയില്ല.

ഭരണത്തെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് കേന്ദ്രീകൃതമായ ചിന്തകളാല്‍ വേറിട്ടുനില്‍ക്കുന്നു. ‘പരിമിതമായ ഗവണ്‍മെന്റ്, പരമാവധി ഭരണം’ എന്ന അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആവിഷ്‌കാരമാണു കേന്ദ്രീകൃത ഭരണ സംവിധാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഞ്ച- അമൃത് എന്ന ആശയം.

നരേന്ദ്ര മോദിയുടെ പ്രകടനത്തിലുള്ള മികവിന്റെ പ്രതിഫലനമാണു ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍നിന്നു ഗുജറാത്ത് ഗവണ്‍മെന്റിനു ലഭിച്ച അവാര്‍ഡുകള്‍. ഇന്ത്യയിലെ ഏറ്റവുമധികം വിജയിച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന നിലയിലും ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളെന്ന നിലയിലുമുള്ള വിലയേറിയ അനുഭവ സമ്പത്തോടുകൂടിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിപദമേറിയത്.

Biography  of PM Modiji നരേന്ദ്ര മോദി

വടക്കൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു ചെറിയ പട്ടണമായ വഡ്‌നഗറിൻ്റെ ഇടവഴികളിലൂടെയാണ് നരേന്ദ്ര മോദിയുടെ യാത്ര ആരംഭിച്ചത് . 1950 സെപ്തംബർ 17 - ന് , ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 3 വർഷത്തിന് ശേഷം, ഇന്ത്യ റിപ്പബ്ലിക്കായി മാസങ്ങൾക്കുള്ളിൽ, ദാമോദർദാസ് മോദിയുടെയും ഹീരാബ മോദിയുടെയും ആറാമത്തെ മക്കളിൽ മൂന്നാമനായി നരേന്ദ്ര മോദി ജനിച്ചു. ചരിത്രത്തിൽ ഇടംപിടിച്ച ഒരു പട്ടണമാണ് വഡ്‌നഗർ. പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഇത് പഠനത്തിൻ്റെയും ആത്മീയതയുടെയും ഊർജ്ജസ്വലമായ കേന്ദ്രമായിരുന്നു എന്നാണ്. ചൈനീസ് സഞ്ചാരിയായ ഹ്യൂൻ സാങ് വഡ്‌നഗർ സന്ദർശിച്ചു. നൂറ്റാണ്ടുകൾക്കുമുമ്പ് 10,000-ത്തോളം ബുദ്ധ

സന്യാസിമാർ താമസിച്ചിരുന്ന വഡ്‌നഗറിന് സമ്പന്നമായ ഒരു ബുദ്ധമത ചരിത്രമുണ്ട്.

എന്ത്1


നരേന്ദ്ര മോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്ന വഡ്‌നഗർ സ്റ്റേഷൻ, നരേന്ദ്ര മോദിയും ചായ വിറ്റിരുന്നു

ഒരു യക്ഷിക്കഥ വളർത്തൽ എങ്ങനെയാണെന്നതിൽ നിന്ന് വളരെ അകലെയായിരുന്നു നരേന്ദ്ര മോദിയുടെ

 ആദ്യ വർഷങ്ങൾ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽപ്പെട്ട കുടുംബം, ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടേണ്ടി വന്നു. മുഴുവൻ കുടുംബവും ഒരു ചെറിയ ഒറ്റനില വീട്ടിലാണ് താമസിച്ചിരുന്നത് (ഏകദേശം 40 അടി 12 അടി). പ്രാദേശിക റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ചായക്കടയിൽ അച്ഛൻ ചായ വിറ്റു. തൻ്റെ ആദ്യ വർഷങ്ങളിൽ നരേന്ദ്ര മോദിയും ചായക്കടയിൽ വച്ച് പിതാവിന് കൈനീട്ടി.

ഈ രൂപീകരണ വർഷങ്ങൾ നരേന്ദ്ര മോദിയിൽ ശക്തമായ മുദ്ര പതിപ്പിച്ചു. കുട്ടിക്കാലത്ത്, നരേന്ദ്ര മോദി തൻ്റെ പഠനവും പഠനേതര ജീവിതവും കുടുംബ ചായക്കടയിലെ സംഭാവനയും സമതുലിതമാക്കി. അദ്ദേഹത്തിൻ്റെ സഹപാഠികൾ നരേന്ദ്രനെ സംവാദത്തിലും വായനയിലും അഭിനിവേശമുള്ള ഒരു ഉത്സാഹിയായ വിദ്യാർത്ഥിയായി ഓർക്കുന്നു. സ്‌കൂൾ ലൈബ്രറിയിൽ അദ്ദേഹം മണിക്കൂറുകളും മണിക്കൂറുകളും വായിക്കുമായിരുന്നു. സ്പോർട്സിൽ, നീന്തൽ വളരെ ഇഷ്ടമായിരുന്നു. നരേന്ദ്ര മോദിക്ക് എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള വിപുലമായ സുഹൃത്തുക്കളുണ്ടായിരുന്നു. കുട്ടിക്കാലത്ത്, അയൽപക്കത്തുള്ള മുസ്ലീം സുഹൃത്തുക്കളുടെ എണ്ണം കണക്കിലെടുത്ത് അദ്ദേഹം പലപ്പോഴും ഹിന്ദു,

ഹിന്ദു, മുസ്ലീം ഉത്സവങ്ങൾ ആഘോഷിച്ചു.

വിനീതമായ തുടക്കം: ആദ്യകാലങ്ങൾ
കുട്ടിക്കാലത്ത് നരേന്ദ്ര മോദി കരസേനയിൽ സേവനമനുഷ്ഠിക്കണമെന്ന് സ്വപ്നം കണ്ടു, പക്ഷേ വിധിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു.

എന്നിട്ടും

, അവൻ്റെ ചിന്തകളും സ്വപ്നങ്ങളും ക്ലാസ് മുറിയിൽ ആരംഭിച്ച് ഒരു ഓഫീസിൻ്റെ ചുറ്റുപാടിൽ അവസാനിക്കുന്ന ഒരു പരമ്പരാഗത ജീവിതത്തിന് അപ്പുറത്തേക്ക് പോയി. അവിടെ പോയി സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ അവൻ ആഗ്രഹിച്ചു... ജനങ്ങളുടെ കണ്ണീരും കഷ്ടപ്പാടുകളും തുടയ്ക്കാൻ. ചെറുപ്പത്തിൽത്തന്നെ ത്യാഗത്തിലേക്കും സന്യാസത്തിലേക്കും ഒരു ചായ്‌വ് വളർത്തിയെടുത്തു. ഉപ്പും മുളകും എണ്ണയും ശർക്കരയും കഴിക്കുന്നത് ഉപേക്ഷിച്ചു. സ്വാമി വിവേകാനന്ദൻ്റെ കൃതികൾ കവർ ചെയ്യാൻ വായിക്കുന്നത് നരേന്ദ്ര മോദിയെ ആത്മീയതയുടെ ഒരു യാത്രയിലേക്ക് കൊണ്ടുപോകുകയും സ്വാമി വിവേകാനന്ദൻ്റെ ജഗദ് ഗുരു ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സ്വന്തം ദൗത്യത്തിന് അടിത്തറയിടുകയും ചെയ്തു.

നരേന്ദ്രമോദിയുടെ കുട്ടിക്കാലത്തെ അടയാളപ്പെടുത്തുകയും ജീവിതകാലം മുഴുവൻ അദ്ദേഹത്തോടൊപ്പം കഴിയുകയും ചെയ്ത ഒരു വാക്കുണ്ടെങ്കിൽ അത് സേവനമാണ്. വെള്ളപ്പൊക്കം തപ്പി നദിയിൽ നാശം വിതച്ചപ്പോൾ, 9 വയസ്സുള്ള മോദിയും   സുഹൃത്തുക്കളും ഒരു ഭക്ഷണശാല ആരംഭിക്കുകയും അതിൽ നിന്ന് ലഭിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തു. പാക്കിസ്ഥാനുമായുള്ള യുദ്ധം അതിൻ്റെ മൂർദ്ധന്യാവസ്ഥയിലായപ്പോൾ അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ കയറി അതിർത്തിയിൽ നിന്ന് പോകുന്ന ജവാൻമാർക്ക് ചായ വിളമ്പി. ഇതൊരു ചെറിയ ചുവടുവയ്പ്പായിരുന്നു, പക്ഷേ ഇത് വളരെ ചെറുപ്പത്തിൽ പോലും ഭാരതമാതാവിൻ്റെ വിളിക്ക് ഉത്തരം നൽകാനുള്ള അദ്ദേഹത്തിൻ്റെ ഉറച്ച ദൃഢനിശ്ചയം പ്രകടമാക്കി.

കുട്ടിക്കാലത്ത് നരേന്ദ്ര മോദിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു- ഇന്ത്യൻ ആർമിയിൽ സേവിക്കുക. അദ്ദേഹത്തിൻ്റെ കാലത്തെ പല ചെറുപ്പക്കാർക്കും, ഭാരതമാതാവിനെ സേവിക്കുന്നതിനുള്ള ആത്യന്തിക മാർഗമായി സൈന്യത്തെ കണ്ടിരുന്നു. ഭാഗ്യം പോലെ, അദ്ദേഹത്തിൻ്റെ കുടുംബം ഈ ആശയത്തെ എതിർത്തു മരിച്ചു. അടുത്തുള്ള ജാംനഗറിൽ സ്ഥിതി ചെയ്യുന്ന സൈനിക് സ്‌കൂളിൽ പഠിക്കാൻ നരേന്ദ്ര മോദിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഫീസ് അടയ്ക്കാൻ സമയമായപ്പോൾ വീട്ടിൽ പണമില്ലായിരുന്നു. തീർച്ചയായും നരേന്ദ്രൻ നിരാശനായി. പക്ഷേ, ഒരു ജവാൻ്റെ യൂണിഫോം ധരിക്കാൻ കഴിയാതെ നിരാശനായ ഈ യുവാവിന് വിധി വ്യത്യസ്ത പദ്ധതികളായിരുന്നു. കാലക്രമേണ, മനുഷ്യരാശിയെ സേവിക്കുന്നതിനുള്ള വലിയ ദൗത്യത്തിനായി അദ്ദേഹത്തെ ഇന്ത്യയിലുടനീളം കൊണ്ടുപോയ ഒരു അതുല്യമായ പാതയിലൂടെ അദ്ദേഹം കടന്നുപോയി.

vad4

അമ്മയുടെ അനുഗ്രഹം തേടി

https://delightedindiaprojects.in  ( Since-  2017)

യാതൊരുവിധ കച്ചവടതാല്‍പര്യവും ഇല്ലാതെ പൊതുജനസേവനത്തിനായി മാത്രം ലക്ഷ്യം വച്ചുളള ഒരു സൗജന്യ ഇന്‍ഫര്‍മേഷന്‍ വെബ് സൈറ്റാണ് https://delightedindiaprojects.in

ഭാരതീയ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നിരവധി ജനക്ഷേമ പദ്ധതികളും, സംസ്ഥാനസര്‍ക്കാര്‍ പദ്ധതികളും കുടുതല്‍ ജനങ്ങളുടെ മുന്‍പില്‍ എത്തുവാന്‍ വേണ്ടിയാണ് ഈ വെബ് ബുക്ക് യാഥാര്‍ത്ഥ്യമാക്കിയത് . A freeware intended for public service only without any commercial interest Information website. This web book has been created to bring the public welfare projects implemented by Narendra Modi to more and more people. Here explains about the many welfare and welfare schemes implemented for the people of India. . Many PM Yojanas implemented by Prime Minister Narendra Damodardas Modi are available here. This is a non-profitable web site. Kerala is far ahead in implementing central schemes.

https://delightedindiaprojects.in  ( Since-  2017)

September 17, 2022,, ാം തീയതി  JANAM WEB DESK  ല്‍ പ്രസിദ്ധീകരിച്ചത്‌ (കടപ്പാട്‌)

‘ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി‘. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നൽകി അനുഗ്രഹിച്ച ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ നമ്രശിരസ്കനായി നരേന്ദ്ര മോദി എന്ന ജനനായകൻ പറഞ്ഞ വാക്കുകളാണിത്.  പിന്നീടിങ്ങോട്ടുള്ള നാളുകളിൽ, ഒരു നിമിഷം പോലും കർമ്മ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ഇന്ത്യയെ, ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന അദ്ദേഹം ഇന്ന് 72 വയസ്സ് പൂർത്തിയാക്കുന്നു.......

 കോളനിവത്കരണത്തിന്റെയും കുടുംബവാഴ്ചയുടെയും കെട്ടുപാടുകളിൽ അസ്തിത്വം നഷ്ടമായ, സ്വപ്നങ്ങൾ പോലും അന്യമായ ശതകോടികൾക്ക് പ്രതീക്ഷയുടെ കിരണമായി ഉയർന്നു വന്ന ശക്തനും കർമ്മധീരനും വികസന കുതുകിയും സർവ്വോപരി ദേശസ്നേഹിയുമായ രാഷ്‌ട്രീയ നേതാവാണ് നരേന്ദ്ര മോദി. വികസനത്തിന് വേണ്ടി നിലകൊള്ളുമ്പോഴും ദരിദ്രരുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടു വരാൻ അശ്രാന്ത പരിശ്രമം നടത്തുകയും തന്റെ നയങ്ങൾ ഫലപ്രദമായി വിജയത്തിലെത്തിക്കാൻ ഔത്സുക്യം കാട്ടുകയും ചെയ്യുന്നു എന്നതാണ് നരേന്ദ്ര മോദിയെ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവാക്കി മാറ്റുന്നത്.......

 കഠിനമായ പരിശ്രമത്തിലൂടെ തീവ്രമായ ജീവിതാനുഭവങ്ങളുടെ മുൾവഴികൾ താണ്ടിയാണ് നരേന്ദ്ര മോദി ദേശീയ രാഷ്‌ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ഉയർന്നു വന്നത്. ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും ഉന്നത രാഷ്‌ട്രീയ ഗൂഢാലോചനകളും തകർത്ത ഗുജറാത്തിന്റെ രാഷ്‌ട്രീയ ഭൂമികയിൽ അചഞ്ചലമായ രാഷ്‌ട്രനിർമ്മാണ പ്രക്രിയയിലൂടെ തന്റെ നേതൃപാടവം പ്രകടമാക്കിയ മോദി, 13 വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച വികസന മാതൃകയായി ഗുജറാത്തിനെ വാർത്തെടുത്തു. വിമർശനങ്ങളെയും രാഷ്‌ട്രീയ ഭ്രഷ്ടുകളെയും കർമ്മോജ്വലത കൊണ്ട് നേരിട്ട നരേന്ദ്ര മോദിക്ക് വേണ്ടി, ഉപജാപകരോട് കാലം കണക്ക് ചോദിക്കുമ്പോഴും, കർമ്മപഥങ്ങളിൽ ഭാവഭേദങ്ങളില്ലാതെ തന്റെ ജന്മനിയോഗം അദ്ദേഹം നിറവേറ്റിക്കൊണ്ടേയിരിക്കുന്നു.

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വട്നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ഭരണ സാരഥ്യത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ പ്രയാണം, ഇന്ത്യ എന്ന സംസ്കൃതി ലോകത്തിന് മുന്നിൽ വെക്കുന്ന ഒരു പാഠപുസ്തകമാണ്. രാമായണവും മഹാഭാരതവും ഭഗവത് ഗീതയും ബൗദ്ധ- ജൈന ദർശനങ്ങളുമടക്കം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ഈ രാഷ്‌ട്രത്തിന്റെ നിഗൂഢമായ സത്തയുടെ സരളമായ ഉദാഹരണമാണ് ആ ജീവിതഗാഥ ബ്രിട്ടീഷ് ആധിപത്യത്തോട് വിടപറഞ്ഞ് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് പിച്ച വെച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം, 1950 സെപ്റ്റംബർ 17നായിരുന്നു നരേന്ദ്ര മോദിയുടെ ജനനം. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറ് മക്കളിൽ മൂന്നാമനായിട്ടായിരുന്നു  നരേന്ദ്രൻ ജനിച്ചത്. ഏറ്റവും സാധാരണമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. തീരെ ചെറിയ വീടിനുള്ളിൽ കഴിച്ചു കൂട്ടിയ കഷ്ടതകൾ നിറഞ്ഞ ആ കാലമായിരുന്നു,

രാജ്യത്തെ ഏറ്റവും......
 പാവപ്പെട്ടവനും മികച്ച സൗകര്യങ്ങളോടെയുള്ള ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ ‘പ്രധാനമന്ത്രി ആവാസ് യോജന‘ എന്ന ഭവന നിർമ്മാണ വിപ്ലവത്തിന് പിൽക്കാലത്ത് വിത്ത് പാകിയത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന മാതാപിതാക്കൾക്കൊപ്പം കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന ചായക്കടയിൽ പണിയെടുക്കുമ്പോഴായിരുന്നു നരേന്ദ്രൻ എന്ന ബാലൻ പുകയടുപ്പിൽ തീയൂതുന്ന അമ്മയെപ്പോലെയുള്ള അനവധി അമ്മമാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത്. പാചകവാതക അടുപ്പുകൾ സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത, രാജ്യത്തിന്റെ ഏറ്റവും വിദൂരമായ കോണുകളിൽ വിറകടുപ്പിനോട് പോരാടി ആസ്തമയും ശ്വാസകോശ രോഗങ്ങളും സമ്മാനിക്കുന്ന പ്രയാസങ്ങൾ കുടുംബത്തിനായി ഏറ്റുവാങ്ങുന്ന അമ്മമാർക്ക് സൗജന്യ പാചക വാതകം ലഭ്യമാക്കാൻ ‘പ്രധാനമന്ത്രി ഉജ്ജ്വൽ യോജന‘ എന്ന പദ്ധതി അദ്ദേഹം പ്രഖ്യാപിക്കുമ്പോൾ, സബ്സിഡി പോലും ഉപേക്ഷിച്ച് രാജ്യത്തെ ഉപരിവർഗ്ഗം അദ്ദേഹത്തോടൊപ്പം നിന്നു എന്നതാണ്, ഒരു നേതാവ് എന്തായിരിക്കണം എന്ന ചോദ്യത്തിന്റെ ഏറ്റവും വിസ്മയകരമായ ത്തരം.

vad4

ഭാരത മാതാവിന്റെ ഹൃദയാമൃത സലിലം ഓരോ വീട്ടിലും എത്തിക്കുന്ന ജലജീവൻ മിഷൻ, എല്ലാ ഭവനങ്ങളെയും പ്രകാശമാനമാക്കുന്ന പ്രധാനമന്ത്രി ഉജാല യോജന, അങ്ങനെ ഒരു രാജ്യത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ ഹൃദയത്തിലേക്കാണ് നരേന്ദ്ര മോദിയുടെ വികസന /പദ്ധതികൾ കടന്നു ചെന്നത് പഠനകാലത്ത് തന്നെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചിരുന്ന സംവാദങ്ങളോടായിരുന്നു നരേന്ദ്രന് ഏറെ പ്രിയം. അറിയാനും അറിയിക്കാനുമുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസയ്‌ക്ക് മൂർച്ച കൂട്ടിയ ആ പഠനകാലം, പിൽക്കാലത്ത് രാജ്യം കണ്ട എക്കാലത്തെയും മികച്ച വാഗ്മികളുടെയും പ്രാസംഗികരുടെയും നിരയിൽ അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. വട്നഗറിലെ ബൗദ്ധ കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ആശയ സ്വാംശീകരണ പാടവത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഇന്ത്യയെ ജഗദ്ഗുരുവാക്കുക എന്ന സ്വാമി വിവേകാനന്ദന്റെ ലക്ഷ്യം, സ്വയമറിയാതെ ഏറ്റെടുത്ത് കർമ്മപഥത്തിലെത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ നിയോഗം അദ്ദേഹത്തിന്റെ ധിഷണയിലേക്കും പ്രവർത്തനങ്ങളിലേക്കും എത്തിക്കുന്നതിലെ പ്രധാന ചാലക ശക്തിയായിരുന്നു, രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനം പതിനേഴാം വയസ്സിൽ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ ഭാരത പര്യടനത്തിന് യാത്ര തിരിച്ച നരേന്ദ്ര മോദി, ഭാരതം ജന്മം നൽകിയ വിവിധ സംസ്കാരങ്ങളിലൂടെയും രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങളായ വിഭിന്ന ഭൂപ്രകൃതികളിലൂടെയും സഞ്ചരിച്ചു.

തന്റെ കർമ്മപഥം എന്താണെന്ന് തിരിച്ചറിഞ്ഞ ആ തീർത്ഥാടനത്തിന് ശേഷം മടങ്ങിയെത്തിയ മോദി, ആർ എസ് എസ് എന്ന മഹാസാഗരത്തിലേക്ക് ആദരപൂർവ്വം തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് വാദിക്കുന്നവർ, രാജ്യത്തിന്റെ സ്വാതന്ത്ര്യബോധത്തിന്റെ കഴുത്ത് ഞെരിച്ച അടിയന്തിരാവസ്ഥക്കാലത്ത്, രാജ്യത്തെ ജനാധിപത്യ പുനസ്ഥാപനത്തിനായി സംഘാദർശങ്ങൾ നെഞ്ചേറ്റി അദ്ദേഹം പ്രവർത്തിച്ചു. 1972 ൽ കാത്തു കാത്തിരുന്ന ആ അനുഗ്രഹം നരേന്ദ്രനെ തേടിയെത്തി.

സംഘ പ്രചാരകനായി രാഷ്‌ട്രത്തിന്റെ പരംവൈഭവത്തിനായി പ്രവർത്തിക്കാനുള്ള നിയോഗം ഏറ്റെടുത്ത അദ്ദേഹത്തിന്റെ രാപ്പകലുകൾ പിന്നീട് ഇന്നോളം ഭാരത മാതാവിനുള്ള പൂജ ചെയ്യാനുള്ള വേളകളായി മാറി   ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത നരേന്ദ്ര മോദി, രാഷ്‌ട്രതന്ത്രജ്ഞതയുടെ ആൾരൂപമായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. 1990ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ എന്താണ് മോദി എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു ആ തിരഞ്ഞെടുപ്പിൽ ബിജെപിയെ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിക്കാൻ മോദി എന്ന നേതാവിന് സാധിച്ചു. 1995ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് വീണ്ടും മോദിയുടെ നേതൃപാടവത്തിന്റെ ചൂടറിഞ്ഞു. ആ തിരഞ്ഞെടുപ്പിൽ 121 സീറ്റുകളുമായി ബിജെപി സംസ്ഥാനത്ത് അനിഷേധ്യ രാഷ്‌ട്രീയ ശക്തിയായി ചുവടുറപ്പിച്ചു.

തുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ബിജെപി മോദിയെ ഏൽപ്പിച്ചു. 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുന്നതിൽ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ സുപ്രധാനമായ പങ്കു വഹിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചു. 2001ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കേശുഭായ് പട്ടേലിൽ നിന്നും ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം. ഏറ്റെടുത്ത നരേന്ദ്ര മോദി എന്ന യാഗാശ്വം ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ആത്മാവിലേക്ക് അഗ്നിജ്വാലയായി പടർന്നു കയറിയത് പിൽക്കാല ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ് ആദർശധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തമായ നേതൃത്വത്തിന്റെയും പ്രതീകമായിരുന്നു നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രി. രാഷ്‌ട്രീയ നേതൃനിരയിൽ നിന്നും ഭരണാധികാരി എന്ന നിലയിലേക്ക് സദ്ഭരണം ആയുധമാക്കിയാണ് മോദി നടന്നു കയറിയത്.......

 ഗുജറാത്ത് മോഡൽ വികസനം എന്ന പ്രയോഗം ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ആ അനുഭവസമ്പത്തിലും കർമ്മ കുശലതയിലുമുള്ള വിശ്വാസമാണ് അഴിമതിയുടെ കെട്ട കാലത്ത് നിന്നും യശസ്സിന്റെ സുവർണ. 
 കാലത്തിലേക്ക് ഇന്ത്യയെ നയിക്കാൻ നരേന്ദ്ര മോദി എന്ന നേതാവിന് സാധിക്കും എന്ന വിശ്വാസം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ രൂഢമൂലമാകാൻ കാരണം പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം കൃത്യമായി പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലാത്ത നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ കർത്തവ്യങ്ങൾ നിർവ്വഹിച്ച് മുന്നേറുകയാണ്.

രാജ്യത്തിലെ എല്ലാ   ജനങ്ങളുടെയും ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന അസംഖ്യം ക്ഷേമ പദ്ധതികളാണ് നരേന്ദ്ര മോദി രാഷ്‌ട്രത്തിനായി സമർപ്പിച്ചത്. ശത്രുരാജ്യങ്ങൾക്ക് മേൽ തീമഴയായി ഇന്ത്യൻ സൈന്യം പെയ്തിറങ്ങിയ സർജിക്കൽ സ്ട്രൈക്കുകൾക്ക് നരേന്ദ്ര മോദി നെടുനായകത്വം വഹിച്ചു അപകടകരം എന്ന് ഒപ്പമുള്ളവർ പോലും മുന്നറിയിപ്പ് നൽകിയ സാമ്പത്തിക പരിഷ്കരണ നടപടികൾ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ മോദിയുടെ നിശ്ചയദാർഢ്യത്തിനുള്ള ഇന്ത്യൻ ജനതയുടെ അംഗീകാരമായി, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ ചരിത്രപരമായ ഭരണത്തുടർച്ച അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുൻനിരയിൽ നിന്ന് നയിക്കുന്ന നരേന്ദ്ര മോദിയെ വാഗ്ദാന പാലനത്തിന്റെ പ്രതിരൂപമായി ഇന്ത്യൻ ജനത അടയാളപ്പെടുത്തുന്നു.

മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റൽ പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ അദ്ദേഹം തന്റെ രാഷ്‌ട്രത്തോടുള്ള പ്രതിജ്ഞ നിറവേറ്റിക്കൊണ്ട് മുന്നേറുന്നു. കൊറോണക്കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിൻ വിതരണത്തിനും നേതൃത്വം വഹിച്ച നരേന്ദ്ര മോദി, ലോക്ക്ഡൗൺ കാലത്ത് സാധാരണക്കാരന് സൗജന്യമായി അന്നമെത്തിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ ലോകരാഷ്‌ട്രങ്ങൾക്ക് മാതൃകയായി. വന്ദേ ഭാരത് ദൗത്യത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടു പോയ ഭാരതീയരെ നാട്ടിലെത്തിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങി. യുക്രെയ്ൻ- റഷ്യ യുദ്ധകാലത്ത് മോദിയുടെ നിലപാടിന് കാതോർത്ത് മുൻനിര രാജ്യങ്ങൾ പോലും നിശ്ശബ്ദരായി.

ഇങ്ങനെ, കാലം കെട്ടഴിച്ചു വിട്ട ആ ആ യാഗാശ്വം ഭാരതത്തിന്റെ പെരുമ ഉദ്ഘോഷിച്ചു കൊണ്ട് ചരിത്രപരമായ തന്റെ പ്രയാണം തുടരുകയാണ്. പ്രതിഫലമിച്ഛിക്കാതെ സ്വകർമ്മം നിർവ്വഹിക്കുക എന്ന ഭഗവത് ഗീതാ സാരം ഹൃദയത്തിലേറ്റി രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിക്കെതിരെ ക്രിയാത്മകമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല.

അധികാര കേന്ദ്രങ്ങളുടെ അകത്തളങ്ങൾ ഉപേക്ഷിച്ച് പോകാൻ കൂട്ടാക്കാത്ത രാഷ്‌ട്രീയ ഭിക്ഷാംദേഹികൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നതല്ല നരേന്ദ്ര ദാമോദർദാസ് മോദി എന്ന ലോകനേതാവിന്റെ ഉത്തുംഗമായ മഹത്വം. യുഗങ്ങളുടെ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തും അനുസ്യൂതം മുന്നോട്ട് പോകുന്ന ഭാരതം എന്ന സാംസ്കാരിക ധാരയെ തീർത്ഥമായി ഏറ്റുവാങ്ങി മുന്നോട്ട് പോവുകയാണ് നരേന്ദ്ര മോദി എന്ന ജനനായകൻ..

വിനീതമായ തുടക്കം: ആദ്യകാലങ്ങൾ

....
September 17, 2022,, ാം തീയതി  JANAM WEB DESK  ല്‍ പ്രസിദ്ധീകരിച്ചത്‌ (കടപ്പാട്‌)
Read more at: https://janamtv.com/80599087/