ശ്യാമ സുന്ദരമായ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് Keralam History Tourist Places

ശ്യാമ സുന്ദരമായ നമ്മുടെ കേരളം - ദൈവത്തിന്റെ സ്വന്തം നാട്.

ശ്യാമ സുന്ദരമായ നമ്മുടെ കേരളം  ദൈവത്തിന്റെ സ്വന്തം നാട് Keralam History  Tourist Places

ശ്യാമ സുന്ദരമായ നമ്മുടെ കേരളം, ദൈവത്തിന്റെ സ്വന്തം നാട്....
വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം

https://kerala.gov.in/subdetail/NTU2ODQ0NzUuNDQ=/MjA0ODc2ODQuMzY=

കേരളം അടിസ്ഥാന വിവരങ്ങള്‍

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ്  കേരളം. പൗരാണികമായ ചരിത്രവും കലാശാസ് ത്രരംഗങ്ങളിലെ പാരമ്പര്യവും ദീർഘകാലത്തെ വിദേശവ്യാപാരബന്ധവും കേരളത്തിന്  അവകാശപ്പെടാനുണ്ട് . ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം വിദ്യാഭ്യാസം, ആരോഗ്യ നിലവാരം, ലിംഗസമത്വം, സാമൂഹികനീതി, ക്രമസമാധാന നില തുടങ്ങിയ സമസ്ത മേഖലകളിലും മുൻപന്തിയിലാണ്. കൂടാതെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്  കേരളത്തിലാണ് .

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് സഹ്യപർവതത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരളത്തിന് 38863 ചതുരശ്ര കിലോമീറ്റർ വിസ് തൃതിയുണ്ട് . ദക്ഷിണേന്ത്യയെന്ന ഭാഷാ-സാംസ് കാരിക മേഖലയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ്  കേരളം. തമിഴ് നാടും കർണ്ണാടകയുമാണ് കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പോണ്ടിച്ചേരി (പുതുച്ചേരി) യുടെ ഭാഗമായ മയ്യഴി (മാഹി) കേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്  അറബിക്കടലിലുള്ള ലക്ഷദ്വീപുകൾ കേന്ദ്രഭരണപ്രദേശമാണെങ്കിലും ഭാഷാപരമായും സാംസ് കാരികമായും കേരളത്തോട്  അഭേദ്യമായ ബന്ധം പുലർത്തുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്  വിവിധ രാജാക്കന്മാർക്ക് കീഴിലുള്ള നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു കേരളം. പിന്നീട് 1949 ജൂലൈ ഒന്നിന്  തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപവത് കരിച്ചു. മദ്രാസ്  സംസ്ഥാനത്തെ (ഇന്നത്തെ തമിഴ് നാട് ) ഒരു ജില്ലയായിരുന്ന മലബാർ പിന്നീട്  തിരു-കൊച്ചിയോടു കൂടി ചേർക്കുകയും ചെയ്തു. 1956 നവംബർ ഒന്നിന്  കേരള സംസ്ഥാനം നിലവിൽ വന്നു.

ഭൂപ്രദേശം

ഉഷ് ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ മഴക്കാലങ്ങളും സുന്ദരമായ ഭൂപ്രകൃതിയും ജലസമ്പത്തും വനങ്ങളും നീണ്ട കടൽത്തീരവും നാല് പതിലധികം നദികളും കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതിയ്ക്ക് കാരണമാണ്. അക്ഷരാർത്ഥത്തിൽ "ദൈവത്തിന്റെ സ്വന്തം നാട്  "(God's Own Country) എന്ന പരസ്യവാക്യം കേരളത്തെ സംബന്ധിച്ച്  അതിശയോക്തിയല്ല. ഉത്തര അക്ഷാംശം 8 ഡിഗ്രി 17' 30" നും 12 ഡിഗ്രി 47' 40" നും ഇടയ് ക്കും പൂർവ്വരേഖാംശം 74 ഡിഗ്രി 7' 47" നും 77 ഡിഗ്രി 37' 12" നും ഇടയ് ക്കുമാണ്  ഭൂമിശാസ് ത്രപരമായി കേരളത്തിന്റെ സ്ഥാനം.

ഭൂപ്രകൃതി അനുസരിച്ചു കേരളത്തെ കിഴക്കു പടിഞ്ഞാറു ദിശയിൽ മൂന്നായി തരം തിരിച്ചിരിക്കുന്നു- മലനാട് , ഇടനാട് , തീരപ്രദേശം. സഹ്യാദ്രിയോടു ചേർന്ന് തെക്കു വടക്കായി നീണ്ടു കിടക്കുന്നതാണ്  മലനാട് . വന്യമൃഗങ്ങൾ നിറഞ്ഞ കാടുകളാണ്  ഈ മേഖലയിലുള്ളത്. ഉഷ് ണമേഖലാ നിത്യഹരിത വനങ്ങളും ചോലവനങ്ങളും ഇവിടെയുണ്ട് . കേരളത്തിലെ പ്രധാന നദികളെല്ലാം ഉദ് ഭവിക്കുന്നതും മലനാട്ടിൽ നിന്നാണ്. പാലക്കാട്  ജില്ലയിലെ സൈലന്റ് വാലി ലോകപ്രശസ്ത ജൈവ വൈവിധ്യ മേഖലകളിൽ ഒന്നാണ്. 2695 മീ. ഉയരമുള്ള ആനമുടിയാണ്  കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി. പടിഞ്ഞാറ് ഭാഗത്തായി, പശ്ചിമ ഘട്ടത്തിന് സമാന്തരമായി തെക്കു വടക്കു ദിശയിൽ തീരദേശം സ്ഥിതിചെയ്യുന്നു. മലനാടിനും തീരദേശത്തിനും ഇടയ് ക്കായി ഇടനാട്  സ്ഥിതിചെയ്യുന്നു. കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയാണിവിടെ. പടിഞ്ഞാറ്  അറബിക്കടലിലേക്കും കായലുകളിലേക്കും ഒഴുകുന്ന 41 നദികൾ, കിഴക്കോട്ടൊഴുകുന്ന മറ്റ് മൂന്നു നദികൾ, കായലുകൾ, തോടുകൾ എല്ലാം കേരളത്തെ ജലസമ്പന്നമാക്കുന്നു.

കാലാവസ്ഥ

ഭൂമധ്യരേഖയിൽ നിന്ന്  8 ഡിഗ്രി മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ പ്രസന്നമായ ഉഷ് ണമേഖലാ കാലാവസ്ഥയാണ്  കേരളത്തിൽ അനുഭവപ്പെടുന്നത് . കേരളത്തിൽ മൂന്നു തരത്തിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് - ഇടവപ്പാതി അല്ലെങ്കിൽ തെക്ക് - പടിഞ്ഞാറൻ മൺസൂൺ (ജൂൺ - സെപ് തംബർ), തുലാവർഷം അല്ലെങ്കിൽ വടക്ക്-കിഴക്ക് മൺസൂൺ (ഒക്ടോബർ - ഡിസംബർ), വേനൽക്കാലം (മാർച്ച് - മേയ് ) എന്നിവയാണവ. ഡിസംബർ - ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പുകാലം, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു അത്ര പ്രസക്തമല്ല. വേഗം കുറഞ്ഞ കാറ്റുകളും ഉയർന്ന അളവിലുള്ള മഴയുമാണ്  കേരളത്തിന്റെ കാലാവസ്ഥയുടെ സവിശേഷതകൾ.

1950കളിൽ വളരെപിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്കു സാക്ഷ്യംവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണംതുടങ്ങിയ മേഖലകളിൽ കേരളംകൈവരിച്ച നേട്ടങ്ങൾ വികസിതരാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്നപേരിൽ പല രാജ്യാന്തരസാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌. 

വിവിധ സാമൂഹികമേഖലകളിൽ കൈവരിച്ച ചിലനേട്ടങ്ങൾമൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത്, ഇന്ത്യയിലെതന്നെ ഏറ്റവുമുയർന്ന സാക്ഷരതാനിരക്കാണ്‌ ] 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ   നടത്തിയ ഒരു സർവ്വേപ്രകാരം, ഇന്ത്യയിൽ ഏറ്റവുംകുറവ് അഴിമതിനടക്കുന്ന സംസ്ഥാനം കേരളമാണ്‌ 

കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്, കൂടാതെ 23,702 കിലോമീറ്റർ ജില്ലാപാതകളും കേരളത്തിലുണ്ട് കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ് ദേശീയ പാത 66. കന്യാകുമാരിയിൽ നിന്നു തുടങ്ങി മുംബൈക്ക് സമീപം പനവേൽ വരെ ചെന്ന് അവിടെ വച്ച് ദേശീയപാത 4-മായി കൂട്ടിമുട്ടുന്ന ദേശീയപാത 66 കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയപാത 544. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ കൊച്ചിവരെ പോകുന്നു. ദേശീയപാത 85 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂർ), ദേശീയപാത 213 (കോഴിക്കോട്-പാലക്കാട്), ദേശീയപാത 220 (കൊല്ലം-തേനി) എന്നീ ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങുന്നു.ദേശീയപാതകൾ കഴിഞ്ഞാൽ കേരളത്തിലെ റോഡ് ശൃംഖലയിൽ പ്രധാനം സംസ്ഥാനപാതകളാണ്. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തുപാതകളും ചേർന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.

കേരളത്തിലെ റെയിൽവേ ശൃംഖല, ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നു. എങ്കിലും മലപ്പുറം,പൈനാവ്(ഇടുക്കി), കല്പറ്റ(വയനാട്), പത്തനംതിട്ട എന്നീ ജില്ലാതലസ്ഥാനങ്ങൾ ഈ റെയിൽശൃംഖലയിൽ ബന്ധിക്കപ്പെട്ടിട്ടില്ല.

മംഗലാപുരത്തുനിന്ന് കാസർഗോഡ് വഴി ഷൊർണൂർ വരെയും, ഷൊർണൂർ നിന്ന് പാലക്കാട് വഴി ചെന്നൈ ഭാഗത്തേക്കും, ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്കും, എറണാകുളത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും വെവ്വേറെ കൊല്ലത്തേക്കും, കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി നഗർകോവിൽ ഭാഗത്തേക്കും റെയിൽപ്പാതകൾ നിലവിലുണ്ട്. കൂടാതെ തൃശ്ശൂർ നിന്ന് ഗുരുവായൂർക്കും ഷൊർണൂർ നിന്ന് നിലമ്പൂർക്കും കൊല്ലത്തുനിന്ന് പുനലൂർക്കും റെയിൽപ്പാതകളുണ്ട്. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കും പുനലൂർ നിന്ന് ചെങ്കോട്ടയിലേക്കുമുള്ള മീറ്റർ ഗേജ് പാതകൾ ബ്രോഡ് ഗേജ് ആയി മാറ്റിക്കൊണ്ടിരിക്കുന്നു.

1861 മാർച്ച് മാസത്തിൽ ബേപ്പൂർ നിന്ന് തിരൂർ വരെയാണ് കേരളതീരത്തെ ആദ്യത്തെ റെയിൽപ്പാത നിലവിൽ വന്നത്. പിന്നീട് ഈ പാത മംഗലാപുരത്തേക്കും മദിരാശി (ചെന്നൈ)യിലേക്കും നീട്ടി. തുടർന്ന് ഷൊർണൂർ കൊച്ചി പാതയും നിലവിൽ വന്നു. ഷൊർണുർ നിലമ്പൂർ പാതയും തുടർന്ന് വന്നു. 1904 മുതൽ ചെങ്കോട്ട മുതൽ പുനലൂർ വഴി കൊല്ലം വരെയുണ്ടായിരുന്ന മീറ്റർ ഗേജ് പാത 1930-കളിൽ തിരുവനന്തപുരം വരെ നീട്ടി. ബാക്കി പാതകളെല്ലാം സ്വാതന്ത്ര്യാനന്തരകാലത്ത് ഉണ്ടായവയാണ്.

രാഷ്ട്രീയചരിത്രത്തിലെ നാഴികക്കല്ലുകൾ

1957ലെ ഇ.എം.എസ്. മന്ത്രിസഭയിലെ അംഗങ്ങൾ.
1956 കേരള സംസ്ഥാനം രൂപവത്കരിക്കപെട്ടു - ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ.

ഇ.എം.എസ്


1957  ല്‍    ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ - ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രൂപവത്കരിക്കപ്പെട്ടു.


1958 ല്‍ -എറണാകുളം ജില്ല രൂപവത്കരിക്കപ്പെട്ടു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ് ബില്ല് അവതരിപ്പിച്ച് നിയമമാക്കുന്നു.


1959 ല്‍വിമോചന സമരം. സർക്കാർ പുറത്താക്കപ്പെട്ടു.


1960 ല്‍  രണ്ടാം പൊതു തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രണ്ടാം സർക്കാർ കോൺഗ്രസ്-പ്രജാ സോഷ്യലിസ്റ്റ് പാർട്ടി മുന്നണി. ആർ. ശങ്കർ ഉപമുഖ്യമന്ത്രി ആയിരുന്നു.


1962  ല്‍പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി നിയമിതനായതിനാൽ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നു. ആർ.ശങ്കർ പുതിയ മുഖ്യമന്ത്രി.
1963 കേരള ഭൂപരിഷ്കരണ ബില്ല് പാസ്സായി.


1964  ല്‍ വിവിധ ആരോപണങ്ങളെ തുടർന്ന് ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ രാജിവെച്ചു, അദ്ദേഹം അന്തരിച്ചു. കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് കേരളാ കോൺഗ്രസ് രൂപവത്കരിച്ചു. 15 എം.എൽ.എ. മാർ പിന്തുണ പിൻവലിച്ചു. മന്ത്രിസഭ നിലം പൊത്തി.


1965  ല്‍ പൊതു തെരഞ്ഞെടുപ്പ്. ആർക്കും ഭൂരിപക്ഷം ഇല്ല. രാഷ്ട്രപതി ഭരണം.
1966  ല്‍ കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന നിയമം കൊണ്ടുവന്നു. രാഷ്ട്രപതി ഭരണം തുടരുന്നു. അജിത്ത് പ്രസാദ് ജെയിൻ രാജിവെച്ചു, ഭഗവൻ സഹായ് പുതിയ ഗവർണർ.


1967 ല്‍  മൂന്നാം തെരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഐക്യ കക്ഷി മന്ത്രിസഭ അധികാരത്തിൽ വന്നു.


1969 ല്‍  മലപ്പുറം ജില്ല രൂപവത്കരിച്ചു. ഇ.എം.എസ്. മന്ത്രി സഭ രാജിവെച്ചു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ; ചരിത്രത്തിൽ ആദ്യമായി നിയമസഭാംഗമല്ലാത്തയാളുംരാജ്യസഭാംഗവുമായ ഒരാൾ കേരളമുഖ്യമന്ത്രിയാകുന്നു.

1970  ല്‍ കേരള ഭൂപരിഷ്കരണ നിയമം. കുടിയായ്മ അവസാനിക്കുന്നു. മുന്നണിയിലെ ഘടകകക്ഷികളിൽ കൂറുമാറ്റം. അച്യുതമേനോൻ നിയമസഭ പിരിച്ചു വിടാൻ ഉപദേശിക്കുന്നു; രാജി വക്കുന്നു. വീണ്ടും രാഷ്ട്രപതി ഭരണം. ഇടക്കാല (നാലാം)തിരഞ്ഞെടുപ്പ്. സി.അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രി. പട്ടം താണുപിള്ള അന്തരിച്ചു (ജൂലായ് 27).


1971  ല്‍ സ്വകാര്യ വനങ്ങൾ ദേശസാത്കരിച്ചു.


1972  ല്‍ ഇടുക്കി ജില്ല, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, സ്വകാര്യ വന നിയമം. ആർ. ശങ്കർ അന്തരിച്ചു (നവം. 6).


1973 ല്‍  നാഷണൽ ഡെമോക്രാറ്റിക് പാർട്ടി നിലവിൽ വന്നു. കാർഷിക കടാശ്വാസ നിയമം.
1974 ല്‍  കേരള കോൺഗ്രസ്സിൽ നിന്ന് ബാലകൃഷ്ണപിള്ള വിഘടിക്കുന്നു (പിള്ള ഗ്രൂപ്പ്).


1975  ല്‍ മുസ്ലീം ലീഗ് പിളർന്നു (ഐ. യു. എം. എൽ, ഏ. ഐ. എം. എൽ.). കർഷക തൊഴിലാളി നിയമം പാസ്സായി.


1976  ല്‍ തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിർത്താൻ നിയമസഭ നിയമം കൊണ്ടു വന്നു.[ഖ] കേരള കൂട്ടുകുടുംബ നിയമം. 1955ല് പാസ്സാക്കിയ ഹിന്ദു നിയമം എല്ലാ ഹിന്ദുക്കൾക്കും ബാധകമാക്കി (നവ 30).


അടിയന്തരാവസ്ഥക്കാലം -- കേരള നിയമസഭയുടെ കാലാവധി ആറുമാസം വീതം മൂന്നു തവണ നീട്ടി.


1977  ല്‍ ലോകസഭ, നിയമസഭ പൊതു തെരഞ്ഞെടുപ്പുകൾ. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസ് അരോപണങ്ങളെത്തുടർന്ന് രാജി. എ.കെ. ആൻറണി പുതിയ മുഖ്യമന്ത്രി.


1978  ല്‍ ചികമഗലൂർ പ്രശ്നത്തിൽ എ.കെ. ആൻറണി രാജി വെക്കുന്നു. സി.പി.ഐ. യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള 9-മാത്തെ കേരള മന്ത്രിസഭ.


1979 ല്‍ സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നാലംഗമന്ത്രിസഭക്ക് 49 ദിവസത്തിനു ശേഷം രാജിവക്കേണ്ടിവന്നു. കേരള കോൺഗ്രസ് രണ്ടായി പിളർന്നു. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും


1980 ല്‍  ആറാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മുഖ്യമന്ത്രി. വയനാട് ജില്ല രൂപവത്കരിക്കപെട്ടു.


1981 ല്‍  കേരളാ കോൺഗ്രസ് (മാണി) പിന്തുണ പിൻവലിച്ചു. നായനാർ മന്ത്രിസഭയുടെ രാജി. കെ. കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.


1982 ല്‍  ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിക്കുന്നു. ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കരുണാകരൻ മന്ത്രിസഭയുടെ രാജി. ഏഴാം സംസ്ഥാന തെരഞ്ഞെടുപ്പ്. കെ. കരുണാകരൻ വീണ്ടും മുഖ്യമന്ത്രി. പത്തനംതിട്ട ജില്ല രൂപവത്കരിക്കപ്പെട്ടു.


1983 ല്‍ സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ചു(സപ്തം 28).


1984 ല്‍ കാസർകോട് ജില്ല രൂപീകരിക്കപ്പെട്ടു. പരിസ്ഥിതി പ്രവർത്തകരുടെയും സാമാന്യജനങ്ങളുടേയും ഏറെക്കാലം നീണ്ട സമ്മർദ്ദങ്ങളുടെ ഫലമായി സൈലന്റ് വാലി കാടുകൾ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.


1987  ല്‍ എട്ടാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.


1991  ല്‍ ഒമ്പതാം സംസ്ഥാന തെരഞ്ഞെടുപ്പ്. മെയ് 23 ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ്, മെയ് 21-ന് രാജീവ് ഗാന്ധിയുടെ വധത്തേ തുടർന്ന്, മാറ്റിവച്ചത് ജൂൺ 18-നാണ് നടന്നത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.

കെ.കരുണാകരൻ


1995  ല്‍ ഐ.എസ്.ആർ.ഓ ചാരക്കേസിനെ തുടർന്ന് കരുണാകരന്റെ രാജി. എ.കെ. ആന്റണി മുഖ്യമന്ത്രി, ചാരായ നിരോധനം

1996  ല്‍ പത്താം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മൂന്നാമതും മുഖ്യമന്ത്രി.


1998 ല്‍  ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്തരിച്ചു (മാർച്ച് 19).


2000  ല്‍ എഞ്ചി.-മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ആദ്യമായി സ്വകാര്യകോളേജുകൾ അനുവദിക്കപ്പെട്ടു.


2001 ല്‍ പതിനൊന്നാം സംസ്ഥാന തെരഞ്ഞെടുപ്പ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.


2004 ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. ഇ. കെ. നായനാർ അന്തരിച്ചു.


2004   മെയ് 25 ന് ആർ എസ് അജിത്കുമാർ വാദ്ധ്യായർ സമുദായം സ്ഥാപിച്ചു.. പൊൻകുന്നം സ്വദേശിനി ആണ്


2005 പി.കെ. വാസുദേവൻ നായർ അന്തരിച്ചു (ജൂലായ് 12)

.
2006  ല്‍ പന്ത്രണ്ടാം സംസ്ഥാന തെരഞ്ഞെടുപ്പ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.


2010 ല്‍  കെ.കരുണാകരൻ അന്തരിച്ചു (ഡിസം. 23). കേരള കോൺഗ്രസ്സിലെ വിവിധ ഗ്രൂപ്പുകൾ ഒന്നിക്കുന്നു.


2011  ല്‍ പതിമൂന്നാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ.[40]


2016  ല്‍ പതിനാലാം സംസ്ഥാന തെരഞ്ഞെടുപ്പ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ നിലവിൽ വന്നു.

പിണറായി വിജയന്‍ ,  കേരള മുഖ്യമന്ത്രി

Pinarayi Vijayan- Kerala Chief Minister


2021 ല്‍  പതിനഞ്ചം സംസ്ഥാന തെരഞ്ഞെടുപ്പ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി വീണ്ടും മന്ത്രിസഭ നിലവിൽ വന്നു.

ശ്രീ. പിണറായി വിജയൻ
മുഖ്യമന്ത്രി
വകുപ്പുകൾ: സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, വിമാനത്താവളങ്ങൾ, അഖിലേന്ത്യാ സേവനങ്ങൾ, തീരദേശ ഷിപ്പിംഗും ഉൾനാടൻ ഗതാഗതവും, തെരഞ്ഞെടുപ്പ്, ദുരിതാശ്വാസം, ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ, പൊതു ഭരണം, ആഭ്യന്തരം, വിവരസാങ്കേതികവിദ്യ, വിവര പൊതുജന സമ്പർക്ക വകുപ്പ്, അന്തർ സംസ്ഥാന നദി ജലം, ഉദ്‌ഗ്രഥനം, കേരള സംസ്ഥാന ഉൾനാടൻ ഗതാഗത കോർപ്പറേഷൻ, മെട്രോ റെയിൽ, പ്രവാസികാര്യം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, മലിനീകരണ നിയന്ത്രണം, സൈനിക് ക്ഷേമം, ജയിൽ, അച്ചടി സ്റ്റേഷനറി വകുപ്പ്, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്ര സ്ഥാപനങ്ങൾ, സംസ്ഥാന ആഥിത്യം, വിജിലൻസ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ്.

പ്രധാന കാർഷിക വിളകൾ

തെങ്ങ്
ധാന്യങ്ങൾ: നെല്ല്, കൂവരക്ക്, ചോളം, വരാഗ്, ചാമ,
പയർ വർഗ്ഗങ്ങൾ: ഉഴുന്ന്, ചെറുപയർ, മുതിര, തുവരപ്പയർ, പെരുംപയർ.
കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ്, കാച്ചിൽ, മുള്ളങ്കി, കാരറ്റ്, ബീറ്റ്റൂട്ട്.
പച്ചക്കറികൾ: വഴുതന, തക്കാളി, മുളക്, ചീര, വെണ്ട, കയ്പക്ക (പാവക്ക), ചുരക്ക, പടവലങ്ങ, അമര, കോളിഫ്ലവർ, കാബേജ്, ഉള്ളി (സവാള), മത്തൻ, കുമ്പളം.
പഴവർഗ്ഗങ്ങൾ: വാഴ, ശീമച്ചക്ക, മലമുന്തിരി, കശുമാങ്ങ, മാങ്ങ, പേരക്ക, ചെറുനാരങ്ങ, പപ്പായ, കൈതച്ചക്ക.
സുഗന്ധവിളകൾ: മഞ്ഞൾ, കുരുമുളക്, ഏലം, തിപ്പലി, ജാതിക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ഓൽസ്പൈസ്, പെരുംജീരകം, ജീരകം.
എണ്ണവിളകൾ: തേങ്ങ, എള്ള്, നിലക്കടല, കടുക്, ആവണക്ക്, എണ്ണപ്പന.
പാനീയവിളകൾ: തേയില, കാപ്പി, കൊക്കോ.
മറ്റു വിളകൾ: പുകയില, വെറ്റില, കമുക്, റബ്ബർ, കരിമ്പ്.
ഔഷധ സസ്യങ്ങൾ: ശതാവരി, കരിങ്ങാലി, നീർബ്രഹ്മി, ഞവര, കീഴാർനെല്ലി, കറ്റാർവാഴ, സർപ്പഗന്ധി, പള്ളിപ്പാല, കരിനൊച്ചി, ആടലോടകം, അമുക്കുരം തുടങ്ങിയവ.
വൃക്ഷങ്ങൾ: തേക്ക്, കരിമരം, ആഞ്ഞിലി, കാട്ടുപുന്ന, വീട്ടി, മരുത്, ഏഴിലം പാല, കടമ്പ്, മഹാഗണി, യൂക്കാലി, അക്കേഷ്യ, പ്ലാവ്, മഞ്ചാടി തുടങ്ങിയവ

തീർഥാടനകേന്ദ്രങ്ങൾ

ശബരിമല ധർമ്മശാസ്താക്ഷേത്രം,  ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം,കൊട്ടിയൂർ ക്ഷേത്രം,പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം,വsക്കുംനാഥ ക്ഷേത്രം,തൃശൂർ [74],തിരൂരിലെ ആലത്തിയൂർ ഹനുമാൻ കാവ്, വൈക്കം മഹാദേവ ക്ഷേത്രം,ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം,എറണാകുളം ശിവ ക്ഷേത്രം,ചോറ്റാനിക്കര ദേവി ക്ഷേത്രം,ആറ്റുകാൽ ദേവി ക്ഷേത്രം,ചെട്ടികുളങ്ങര ദേവി ക്ഷേത്രം,ഓച്ചിറ പരബ്രഹ്മ മൂർത്തി ക്ഷേത്രം,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം,രാജരാജേശ്വര ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം,കാടാമ്പുഴ ശ്രീപാർവ്വതി ക്ഷേത്രം,ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം,മണ്ണാറശാല നാഗരാജ ക്ഷേത്രം,ആലുവ ശിവ ക്ഷേത്രം, chakkulathukavu kshetram,തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, ശ്രീ ഭവാനീശ്വര മഹാക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങളാണ്. ചേരമാൻ ജുമാ മസ്ജിദ്‌
– കേരളത്തിലെ ഒരു മുസ്ലീം തീർത്ഥാടന കേന്ദ്രമാണ്. പരുമല പള്ളി, – എടത്വ പള്ളി , - KALLOOPARA PALLI തീർത്ഥാടനം പുതിയതുറ കൊച്ചെടത്വാ തീർത്ഥാടനം മലയാറ്റൂരും ഭരണങ്ങാനത്തെ അൽഫോൺസാമ്മയുടെ പ്രവർത്തനമേഖലകളായിരുന്ന പ്രദേശങ്ങളും ക്രൈസ്തവർ തീർത്ഥാടന കേന്ദ്രങ്ങളായി കണക്കാക്കുന്നു

കേരളം Keralam  Tourist Places 

ആലപ്പുഴ 
വയനാട്
കൊച്ചിൻ
മൂന്നാർ
കുമരകം
കോവളം
കൊല്ലം
വാഗമൺ
കോഴിക്കോട്
കുമരകം
തേക്കടി
അഷ്ടമുടി
ബേക്കൽ
ഗുരുവായൂർ
ഇടുക്കി
കണ്ണൂർ
കാസർകോട്
കായൽ
കവ്വായി
കായൽ
കിഴുന്ന
ബീച്ച്
കുട്ടനാട്
മലമ്പുഴ
മലപ്പുറം
മാരാരി
മൺറോ ദ്വീപ്
നെല്ലിയാമ്പതി
പാലക്കാർ
പൊൻമുടി ദ്വീപ്. ആലപ്പി (ആലപ്പുഴ):
കിളിമാനൂര്‍ കൊട്ടാരം, കിളിമാനൂര്‍