ഉജ്ജ്വല യോജനയുടെ നേട്ടം

ഉജ്ജ്വല യോജനയുടെ നേട്ടം

ഉജ്ജ്വല യോജനയുടെ നേട്ടം

ഉജ്ജ്വല യോജനയുടെ നേട്ടം; 13% വായുമലിനീകരണ മരണങ്ങൾ കുറഞ്ഞു; 1.5 ലക്ഷം ജീവനുകൾ സംരക്ഷിച്ചുവെന്ന് റിപ്പോർട്ട്

https://www.pmuy.gov.in/ujjwala2

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ വായുമലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ 13 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു വർഷത്തിനിടയിലെ മാത്രം കണക്കാണിത്.

2019ൽ മലിനീകരണവുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാമായിരുന്ന 1.5 ലക്ഷം മരണങ്ങൾ തടയാൻ ഉജ്ജ്വല പദ്ധതിക്ക് കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ 1.8 ദശലക്ഷം ടൺ പദാർത്ഥങ്ങൾ പുറന്തള്ളുന്നത് ഒഴിവാക്കാൻ സാധിച്ചുവെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വായു മലിനീകരണത്തിൽ നിന്നുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും പ്രധാനമന്ത്രി ഉജ്ജ്വല യോജനയെന്ന പദ്ധതി വളരെ ഫലപ്രദമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2016ൽ രാജ്യത്തെ പെട്രോളിയം മന്ത്രാലയമാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി അവതരിപ്പിച്ചത്. രാജ്യത്തെ ഗ്രാമീണർക്കും ദരിദ്രർക്കും ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. വിറക്, കൽക്കരി, ചാണകം തുടങ്ങിയ പരമ്പരാഗത പാചക ഇന്ധനങ്ങൾ ഉപയോഗിച്ചിരുന്ന ഗ്രാമീണ കുടുംബങ്ങളെ എൽപിജിയിലേക്ക് മാറ്റുകയായിരുന്നു ഉദ്ദേശ്യം.

2019 സെപ്റ്റംബർ ആകുമ്പോഴേക്കും ഇന്ത്യയിലെ 28 കോടിയിലധികം കുടുംബങ്ങൾക്ക് ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭ്യമായിരുന്നു. 2015ൽ 61.9% ആയിരുന്ന എൽപിജി ഉപഭോഗം 2019 ആയപ്പേഴേക്കും 99.8% ആയി ഉയർന്നു. നേരത്തെ വായു മലിനീകരണത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ, ഉജ്ജ്വല പദ്ധതി അവതരിപ്പിച്ച ഭാരത സർക്കാരിന്റെ പരിശ്രമത്തിന് അഭിനന്ദനവും രേഖപ്പെടുത്തിയിരുന്നു.

source-ജനം ടിവി