നിരവധി വന്‍ ജനപ്രിയ പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ വിജയകരമായ 8 വർഷം കടന്ന് മുന്നോട്ട്

നിരവധി വന്‍ ജനപ്രിയ പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ വിജയകരമായ 8 വർഷം കടന്ന് മുന്നോട്ട്

നിരവധി വന്‍ ജനപ്രിയ പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ വിജയകരമായ 8 വർഷം കടന്ന് മുന്നോട്ട്

നിരവധി വന്‍ ജനപ്രിയ പദ്ധതികളുമായി നരേന്ദ്രമോദി സർക്കാർ വിജയകരമായ 8 വർഷം കടന്ന് മുന്നോട്ട്

നരേന്ദ്രമോദി സർക്കാർ വിജയകരമായ 8 വർഷം കടന്ന് മുന്നോട്ട്; ലോകരാജ്യങ്ങൾക്കും ഇന്ത്യയിലെ ഗ്രാമങ്ങളിലേയ്‌ക്കും ഒരു പോലെ സഹായമെത്തിച്ചുകൊണ്ടുള്ള വികസന മുന്നേറ്റം; 15 ദിവസം നീളുന്ന പ്രചാരണത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: എട്ടു വർഷം പൂർത്തിയാക്കി നരേന്ദ്രമോദി നയിക്കുന്ന എൻഡിഎ സർക്കാർ മുന്നേറുന്നു. 15 ദിവസം നീളുന്ന വിപുലമായ വികസന സന്ദേശങ്ങളുമായിട്ടാണ് ബിജെപി ജനങ്ങളിലേക്ക് എത്തുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എൻഡിഎ ജനങ്ങളിലേക്ക് എത്തിക്കുന്ന തിരക്കിലാണ്. ന്യൂനപക്ഷ ക്ഷേമവും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലും മുത്വലാഖ് നിരോധനവുമടക്കം രാജ്യത്തെ മനുഷ്യാവകാശ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പമെന്ന് ബിജെപി തെളിയിച്ച എട്ടു വർഷങ്ങളാണ് കടന്നുപോകുന്നത്. അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നയങ്ങളും വിദേശ  നയതന്ത്രത്തിൽ ലോകരാഷ്‌ട്രങ്ങളെ മറികടക്കുന്ന നയതന്ത്ര മികവും ബിജെപി എടുത്തുകാണിക്കും.

കൊറോണ കാലത്ത് ലോകത്തെ എല്ലാ രാജ്യങ്ങളേയും സഹായിക്കുന്ന തരത്തിലേക്കുള്ള ഇന്ത്യ മുന്നിട്ടിറങ്ങിയതും പ്രതിരോധ വാണിജ്യ ബഹിരാകാശ രംഗത്ത് ആത്മനിർഭർ ഭാരതമായി ഉയർന്നതും കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളാണ്. ഗഗൻയാൻ പദ്ധതി ഈ വർഷം ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വൻ നേട്ടമാക്കി ഉയർത്തിക്കാട്ടാനുള്ള ഒരുക്കത്തിലാണ്‌ സർക്കാർ.

ആഗോളതലത്തിൽ ജീവൻ രക്ഷാ മരുന്നുകളുടേയും വാക്‌സിനുകളുടേയും നിർമ്മാണ കേന്ദ്രമെന്ന നിലയിലെ ഇന്ത്യയുടെ കുതിച്ചുചാട്ടവും ശ്രദ്ധേയമായിരിക്കുകയാണ്. എല്ലാ കേന്ദ്രമന്ത്രിമാരും വിവിധ പര്യടനങ്ങളിൽ ജനങ്ങളുടെ മുന്നിൽ കേന്ദ്രസർക്കാറിന്റെ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞുള്ള യാത്രകൾ ആരംഭിച്ചുകഴിഞ്ഞു.

പ്രതിശീർഷ ഉൽപ്പാദനം 10 ശതമാനത്തിലേക്ക് എത്തുമെന്ന് ലോകസാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്ന തരത്തിലേക്കാണ് ഇന്ത്യയുടെ കുതിപ്പ്. പ്രതിശീർഷ വരുമാനവും നിക്ഷേപവും 29ൽ നിന്ന് 36 ശതമാനത്തിലേക്കാണ് എത്താൻ പോകുന്നത്. ഗ്രാമഗ്രാമാന്തരങ്ങളിൽ ശൗചാലയവും പാചക വാതക സിലിണ്ടറുകളും എത്തിക്കുന്നത് കേന്ദ്രസർക്കാർ അതിവേഗം പൂർത്തിയാക്കുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചി രിക്കുകയാണ്.

ആദ്ധാത്മിക കേന്ദ്രങ്ങളെ തീർത്ഥാടന വിനോദസഞ്ചാര പദ്ധതികളുമായി ബന്ധിപ്പിച്ചും പൗരാണിക ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിൽ ജനങ്ങളുടെ പിന്തുണയും നിയമപോരാട്ടങ്ങളിലെ വിജയവും പ്രധാന നേട്ടമാണെന്നും അതിനായി ഇനിയും  നടത്തുന്ന പരിശ്രമങ്ങളും ബിജെപി രാജ്യമൊട്ടാകെ പ്രചാരണപരിപാടികളിലൂടെ എടുത്തുകാട്ടും.

മോദി സർക്കാരിന് എട്ട് വയസ്; മോദിയിലൂടെ യാഥാർത്ഥ്യമായത് ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കും അഭിമാനവും വിശ്വാസമുളള നേതൃത്വം; ഓരോ നയങ്ങളും ലോകത്തിന് ഉദാഹരണമെന്നും അമിത് ഷാ

ടെക്‌നോളജിയിലായാലും സ്‌പോർട്‌സിലായാലും ആരോഗ്യമോ പ്രതിരോധമോ ആയാലും വികസനത്തിലും പാവപ്പെട്ടവരുടെ ക്ഷേമത്തിലും നരേന്ദ്രമോദിയുടെ ഓരോ നയങ്ങളും നേട്ടങ്ങളും ഇന്ന് ലോകത്തിന് തന്നെ ഉദാഹരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. ദുരന്തത്തെപ്പോലും അവസരമാക്കി മാറ്റാൻ കഴിവുളള നേതൃത്വത്തിലൂടെ സാധിക്കുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തതായി അമിത് ഷാ പറഞ്ഞു.

ഇന്ന് മോദിജിയിലൂടെ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കും അഭിമാനവും വിശ്വാസമുളള ഒരു നേതൃത്വം ഇന്ത്യയിൽ ഉണ്ടായിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതാണ് അതെന്നും ഞങ്ങളുടെ അക്ഷീണമായ കഠിനപ്രയത്‌നമാണ് ഈ വിശ്വാസത്തിന്റെ നെടുംതൂണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 130 കോടി ഇന്ത്യക്കാരുടെ വിശ്വാസമാണ് ഇന്ത്യയെ എല്ലാ മേഖലയിലും മുന്നോട്ട് നയിക്കുന്ന ശക്തി.

എട്ട് വർഷമായി രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കും സ്വപ്‌നങ്ങൾക്കും ചിറക് പകരുകയായിരുന്നു നരേന്ദ്രമോദി. അത് അവരിൽ പുതിയ ആത്മവിശ്വാസമാണ് നിറച്ചത്. മികച്ച നേതൃത്വത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും രാജ്യത്തെ സുരക്ഷിതമാക്കുക മാത്രമല്ല നരേന്ദ്രമോദി ചെയ്തത്. എല്ലാവർക്കും തല ഉയർത്തി നിൽക്കാൻ കഴിയുന്ന നിരവധി തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടതായി അമിത് ഷാ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരാണെങ്കിലും വടക്ക് കിഴക്കൻ മേഖലയാണെങ്കിലും ഇടത് ഭീകരവാദം വെല്ലുവിളി ഉയർത്തിയ മേഖലകളാണെങ്കിലും വികസനത്തിന്റെയും സമാധാനത്തിന്റെയും പുതിയ അദ്ധ്യായമാണ് നരേന്ദ്രമോദി എഴുതിയത്. നേതൃത്വ ശക്തികൊണ്ടും ദീർഘവീക്ഷണം കൊണ്ടുമാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു. ഇന്ന് ഈ മേഖലകൾ രാജ്യത്തെ മറ്റിടങ്ങൾക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ്.

അധികാരത്തെ സേവനത്തിനുളള മാദ്ധ്യമമായി കണ്ട പ്രധാനമന്ത്രി പാവപ്പെട്ടവർക്കും വനിതകൾക്കും കർഷകർക്കും സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവർക്കും അവരുടെ അവകാശങ്ങൾ നൽകുകയാണ് ചെയ്തതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. അതിലൂടെ അവരുടെ ജനാധിപത്യത്തിലുളള വിശ്വാസം പുനസ്ഥാപിക്കപ്പെടുകയും രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കാളികളാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

സ്വയംപര്യാപ്ത ഭാരതം എന്ന നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യം ഓരോ മേഖലയിലും രാജ്യത്തെ നേതൃനിരയിലെത്തിക്കുന്നതിന്റെ അടിസ്ഥാന ശിലയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആ നിശ്ചയദാർഢ്യം തെളിയിക്കേണ്ട ബാധ്യതയാണ് രാജ്യത്തെ ഓരോ പൗരനും ഉളളത്. അതിലൂടെ മാത്രമേ ശക്തമായ സ്വയംപര്യാപ്ത ഇന്ത്യയെ വരും തലമുറയ്‌ക്കായി നമുക്ക് നൽകാനാകൂവെന്നും അമിത് ഷാ കുറിച്ചു