അനന്തപുരിക്ക് തിലക കുറിയായി പ്രധാനമന്ത്രി നിരവധി വികസനപദ്ധതികള്‍ക്ക് തുടക്കമായി
Ananthapuri became the tilaka kuri of the Prime Minister and several projects were initiated
വിവിധ പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി......
അനന്തപുരിക്ക് തിലക കുറിയായി പ്രധാനമന്ത്രി , നിരവധി പദ്ധതികള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങിൽ രാജ്യത്തിനായി പ്രധാനമന്ത്രി സമർപ്പിച്ചത് രണ്ട് പദ്ധതികളാണ്. പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ അദ്ദേഹം ആറ് പദ്ധതികൾക്ക് കൂടി തുടക്കം കുറിച്ചു. കൊച്ചി വാട്ടർ മെട്രോ, ദിണ്ടിഗൽ-പളനി-പാലക്കാട് റെയിൽവേ സെക്ഷന്റെ വൈദ്യൂതീകരണം എന്നിവയുടെ സമർപ്പണമാണ് അദ്ദേഹം നിർവഹിച്ചത്.......
ടെക്നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ഒപ്പം തിരുവനന്തപുരം, കോഴിക്കോട്, വർക്കല സ്റ്റേഷനുകളുടെയും നേമം കൊച്ചുവേളി റെയിൽവേ മേഖലയുടെയും വികസന പദ്ധതികൾക്ക് ഇന്ന് തുടക്കമായി. തിരുവനന്തപുരം-ഷൊർണൂർ പാതയുടെ വേഗത വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. സ്വിച്ച് ഓൺ കർമ്മത്തിലൂടെയാണ് പ്രാധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത് ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതികളുടെ 3ഡി ദൃശ്യാവിഷ്‌കരണവും നടന്നു പ്രധാനമന്ത്രിയ്‌ക്ക് പുറമേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനികുമാർ വൈഷണവ്, കേന്ദ്ര മന്ത്രി വി മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുദഹിമാൻ, ആന്റണി രാജു എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായി. കേന്ദ്രമന്ത്രി അശ്വനി വൈഷണവ് ആശംസ പ്രസംഗം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ സംസാരിച്ചു.......
‘നല്ലവരായ മലയാളി സ്‌നേഹിതരെ’…, മലയാളത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; ലോകത്തിന് പലതും കേരളത്തിൽ നിന്ന് പഠിക്കാനുണ്ടെന്ന് നരേന്ദ്രമോദി
തിരുവനന്തപുരം: പത്മനാഭന്റെ മണ്ണിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തേയും രാജ്യത്തേയും കുറിച്ച് കേരളത്തിലുള്ളവർ ബോധവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം അറിവുള്ളവരുടെ നാടാണ്. കേരളത്തിലെ സംസ്‌കാരം, പാചക രീതികൾ, മികച്ച കാലാവസ്ഥ ഇവയെല്ലാം പുരോഗതിയുടെ സൂത്രത്തിലേക്ക് ബന്ധിപ്പിക്കുന്നവയാണ് . കേരളത്തിലെ മട്ട അരിയും നാളികേരവും പ്രസിദ്ധമാണ്. പ്രദേശിക ഉൽപന്നങ്ങളുടെ ശബ്ദമായി മാറണം കേരളത്തിന്റെ സ്വന്തം മട് അരിയും നാളികേരവും ലോകത്താകെ എത്തിക്കാൻ ശ്രമിക്കുകയാണ്. ലോകത്തിന് കേരളത്തിൽ നിന്നും പലതും പഠിക്കാനുണ്ട്. സ്വയം സഹായ സംഘങ്ങളുടെ ഉൽപന്നങ്ങളെ മൻ കി ബാത്തിൽ പരാമർശിച്ചിട്ടുണ്ട്. വികസിത രാജ്യത്തിനായി നാം കൈകോർക്കണം. ഈ പദ്ധതികൾക്കൊപ്പം എല്ലാവരും ഒത്തുചേരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതം ലോകത്തിന് മുന്നിൽ ശക്തമായ വിശ്വാസം നേടിയെടുത്തെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രാ സൗകര്യം കൂട്ടാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മാറുന്ന ഇന്ത്യയുടെ അടയാളമാണ് വന്ദേ ഭാരതെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുഗതാഗത സംവിധാനം ആധുനികമാക്കാൻ ശ്രമിക്കുന്നതിന് ഉദാഹരമാണ് കൊച്ചി ജല മെട്രോ. പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ കണക്ടിവിറ്റിയ്‌ക്കും കേന്ദ്രം പ്രാധാന്യം നൽകുന്നുവെന്ന് ഡിജിറ്റൽ പാർക്കിനെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു / ‘നല്ലവരായ മലയാളി സ്‌നേഹിതരെ, നമസ്‌കാരം’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ വികസന സാധ്യതകൾ ലോകം അംഗീകരിച്ചു. അതിന് ഒരു കാരണമാണ് കേന്ദ്രത്തിലെ സർക്കാർ. കേന്. കേന്ദ്രത്തിന്റെ ശ്രമങ്ങൾ വിദേശമലയാളികൾക്കും കിട്ടുന്നു. എപ്പോൾ വിദേശത്ത് പോയാലും കേരളീയരെയും കാണാറുണ്ട്. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെയാണ് ഭാരതം വികസിക്കുന്നത്. ഫെഡറലിസത്തിന് ശക്തി. പകരുന്ന സർക്കാരാണ് കേന്ദ്രത്തിലേത്. പത്ത് ലക്ഷം കോടിയിലധികം രൂപയാണ് ഈ വർഷം ഇതുവരെ അടിസ്ഥാന സൗകര്യവികസനത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ കേരളത്തിൽ നിരവധി പ്രോജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 2024-ൽ കേരളത്തിലേക്ക് കൂടുതൽ വികസനങ്ങൾക്ക് റെയിൽവേ പദ്ധതിയിടുന്നു. അത് വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ. റെയിൽവേ സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള സ്‌റ്റേഷനുകളാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ മൂന്ന് റെയിൽവേ സ്‌റ്റേഷനുകളുടെ വികസനത്തിന് തുടക്കമായി. വന്ദേ ഭാരത് വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി അതിവേഗം ബന്ധിപ്പിക്കുന്നു. തിരുവനന്തപുരം-ഷൊർണൂർ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതി പൂർത്തിയാകുപന്നതോടെ തിരുവനന്തപുരം -മംഗലാപുരം റൂട്ടിൽ സെമി ഹൈ സ്പീഡിൽ ട്രെയിന ഓടിക്കാനുള്ള പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതി പൂർത്തിയാകുപന്നതോടെ തിരുവനന്തപുരം -മംഗലാപുരം റൂട്ടിൽ സെമി ഹൈ സ്പീഡിൽ ട്രെയിനുകൾ ഓടിക്കാനാകും- നരേന്ദ്രമോദി പറഞ്ഞു.
രാഷ്‌ട്രത്തിന്റെ അഭിമാനമായി കേരളം; ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രധാനമന്ത്രി : രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്തൊരുങ്ങുന്നു. പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്കിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എന്നിവർ പങ്കെടുത്തു ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന് ഏകദേശം 14 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ നൂതന ദർശനത്തോടെയാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. സർവകലാശാലകൾ, വ്യവസായം, സർക്കാർ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുകയും ചെയ്യും. വ്യവസായ. സർക്കാർ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുകയും ചെയ്യും. വ്യവസായ യൂണിറ്റുകൾക്കും ഇൻഡസ്ട്രി 4.0, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാർട്ട് ഹാർഡ് വെയർ, സുസ്ഥിര -സ്മാർട്ട് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും സൗകര്യമൊരുക്കും