പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളണ്ടിൽ

 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളണ്ടിൽ

പോളണ്ടിലെ പാതയോരങ്ങളിൽ ‘മോദി’ വിളികൾ മുഴങ്ങുന്നു; ദേശീയ പതാകയുമേന്തി ആഹ്ലാദം പങ്കിട്ട് ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രിയുടെ സന്ദർശനം അഭിമാനകരമെന്ന് ജനങ്ങൾ

 ലോഡ്സ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളണ്ടിൽ. 45 വർഷങ്ങൾക്ക് ശേഷം പോളണ്ടിന്റെ മണ്ണിലേക്കൊരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നതിൻ‌റെ ആഹ്ലാദത്തിലാണ് പോളണ്ടിലെ ഇന്ത്യൻ  സമൂഹം. ലോഡ്സിലെ ഇന്ത്യൻ സമൂഹം ദേശീയ പാതയുമേന്തി ”മോദി, മോദി” വിളികളോടെ തെരുവുകളിൽ സന്തോഷം പങ്കിടുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും ഇന്ത്യൻ കമ്യൂണിറ്റി അം​ഗമായ രാഹുൽ പറഞ്ഞു.

+2022-ൽ റഷ്യ-യുക്രെയ്ൻ സംഘർഷ സമയത്ത് യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഓപ്പറേഷൻ ​ഗം​ഗ സാധ്യമായത് മോ​ദിജി. കാരണമാണെന്ന് രാഹുൽ പറഞ്ഞു... ഇന്ത്യയെ പുത്തൻ ഉയരങ്ങളിലെത്തിക്കുന്ന പ്രധാനമന്ത്രി അഭിമാനമാണെന്നും അദ്ദേഹ​ത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും കമ്യൂണിറ്റി അം​ഗമായ മനോജ് വാരിയാനി പറഞ്ഞു  വരുന്ന രണ്ട് പതിറ്റാണ്ട് കാലത്തോളം നരേന്ദ്ര മോദി തന്നെ ഇന്ത്യ ഭരിക്കുമെന്ന് മറ്റൊരു അം​ഗമായ പവൻ കുമാർ പറഞ്ഞു.

പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത് വലിയ ബഹുമതിയായാണ് കാണുന്നത്  പോളണ്ടും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യയുടെ വികസനത്തെ കുറിച്ച് പോളണ്ടും ചർച്ച ചെയ്യുകയാണ്. അഭൂത പൂർവമായ വളർച്ചയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം.

1954-ലാണ് നയതന്ത്രബന്ധം സ്ഥാപിതമായത്. 1954-ൽ ഡൽഹിയിൽ പോളിഷ്. എംബസിയും 1957-ൽ വാഴ്സയിൽ‌ ഇന്ത്യൻ എംബസിയും സ്ഥാപിച്ചു. ഇതിന് മുൻപ് മൊറാർജി ദേശായിയാണ് പോളണ്ട് സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെസന്ദർശനം.......