ഈ നൂറ്റാണ്ടിന്റെ വിധി നിർണ്ണയിക്കുന്നത് ഇന്ത് India is considered one of the potential super powers of the world.
ഈ നൂറ്റാണ്ടിന്റെ വിധി നിർണ്ണയിക്കുന്നത് ഇന്ത്യ; നരേന്ദ്ര മോദിയുടെ ഇടപെടൽ ഒരുപാട് സഹായം ചെയ്തു; ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് യുക്രെയ്ൻ എംപി
India is considered one of the potential super powers of the world.
യുക്രെയ്ൻ : റഷ്യ യുക്രെയ്ൻ യുദ്ധം നിർത്തലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകൾക്ക് നന്ദിയറിയിച്ച് യുക്രെയ്ൻ എംപി സ്വിയാറ്റോസ്ലാവ് യുറാഷ്. നരേന്ദ്ര മോദിയുടെ ഇടപെടൽ വളരെയധികം സഹായകമായെന്നും യുക്രെയ്‌നിലെ ജനങ്ങൾ ഇന്ത്യയ്‌ക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് യുറാഷ്.
ഈ നൂറ്റാണ്ടിൽ ലോകത്തിന്റെ വിധി നിർണയിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ്. ഇന്ത്യയ്‌ക്ക് റഷ്യയുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ ഫോൺ കോളുകളും ചർച്ചകളും ഏറെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മാനുഷിക സഹായങ്ങൾക്കും യുറാഷ് നന്ദി അറിയിച്ചു.
റഷ്യയും ഇന്ത്യയുടെ വളരെ അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. എന്നാൽ റഷ്യയുടെ ഈ നിലപാടിനെ ഇന്ത്യ ഒരിക്കലും അംഗീകരിക്കരുത്. യുക്രെയ്‌നെതിരെ ആക്രമണം നടത്തുന്ന റഷ്യയ്‌ക്ക് ഇന്ത്യ തക്കതായ മറുപടി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ എംപി തോക്കേന്തി രാജ്യത്തെ കാക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവത്തിലും യുറാഷ് പ്രതികരിച്ചു. റഷ്യക്കെതിരെ പ്രതിരോധിക്കാൻ എല്ലാവരും ഇറങ്ങി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് എല്ലാവരും പോരാളികളാണ്. സ്വന്തമായി ഒരു ഇടം കണ്ടുപിടിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. ഇത് മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും തങ്ങളുടെ പൂർവ്വികർ സംരക്ഷിച്ചുപോന്നത് തങ്ങളും സംരക്ഷിക്കുമെന്നും എംപി കൂട്ടിച്ചേർത്തു.