ആറുമണിക്കൂറോളം യുദ്ധം നിർത്തിവെപ്പിച്ച മോദിയുടെ നയതന്ത്രബന്ധം
ആറുമണിക്കൂറോളം യുദ്ധം നിർത്തിവെപ്പിച്ച മോദിയുടെ നയതന്ത്രബന്ധം
ആറുമണിക്കൂറോളം യുദ്ധം നിർത്തിവെപ്പിച്ച മോദിയുടെ നയതന്ത്രബന്ധം; വാനോളം പുകഴ്‌ത്തി സമൂഹമാദ്ധ്യമങ്ങൾ
കീവ്: യുക്രെയ്‌നിൽ ആറ് മണിക്കൂർ നേരത്തേയ്‌ക്ക് യുദ്ധം നിർത്തി വെയ്‌ക്കാൻ സാധിച്ച ഇന്ത്യൻ നയതന്ത്രശക്തിയെ വാനോളം പുകഴ്‌ത്തി സോഷ്യൽ മീഡിയ.മറ്റൊരു ലോകശക്തിയ്‌ക്കും ചെയ്യാൻ സാധിക്കാത്ത കാര്യം ഇന്ത്യ നയതന്ത്ര ഇടപെടലിലൂടെ നേടിയെടുത്തത് രാജ്യത്തിന്റെ യശ്ശസ്സ് ഉയർത്തിയതായാണ് സമൂഹമാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ശക്തമായ അധിനിവേശം നടക്കുന്ന ഖാർകീവിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് യുദ്ധം ആറ് മണിക്കൂർ നേരത്തേയ്‌ക്ക് നിർത്തി വെയ്‌ക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടത്. യുദ്ധം താൽക്കാലികമായി നിർത്തിവെയ്‌ക്കണമെന്ന് റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യയ്‌ക്ക് എങ്ങനെ സാധിച്ചു എന്നാണ്‌സോഷ്യൽ മീഡിയ അത്ഭുതത്തോടെ ചോദിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും തമ്മിലുള്ള ചർച്ചയ്‌ക്ക് പിന്നാലെയായിരുന്നു യുദ്ധം നിർത്തി വെച്ച നടപടി. ഇന്ത്യൻ പൗരന്മാരെ അടിയന്തിരമായി മാതൃരാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തിയത്.ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി പുലർത്തുന്ന ബന്ധം ഇന്ത്യൻ രക്ഷാ ദൗത്യത്തിന് തുണയായെന്ന് ലോകരാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. മറ്റ് രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന സൗഹൃദം മറ്റ് രാജ്യങ്ങളും മാതൃകയാക്കേണ്ടതാണെന്നാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
യുദ്ധമുഖത്ത് നിന്ന് ഇന്ത്യൻ പതാകയേന്തി ഞങ്ങൾ ഇന്ത്യക്കാരാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്ന പാക് വിദ്യാർത്ഥികളുടെ അടക്കം വീഡിയോകളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങൾ നൽകുന്ന ആദരവിന്റേയും പരിഗണനയുടേയും ബഹുമാനത്തിന്റേയും നേർസാക്ഷ്യമാണ് ഇത്തരം അനുഭവങ്ങൾ.
യുദ്ധം നിർത്താൻ ഇന്ത്യ റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി ആവശ്യപ്പെട്ടതും ഇന്ത്യയുടെ നയതന്ത്രശക്തി എത്രത്തോളം ഉണ്ടെന്നതിന്റെ തെളിവാകുന്നു. തങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്നും ഇന്ത്യയുടേത് ഒഴികെ അതിൽ പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളുടേയും പതാകകൾ നീക്കം ചെയ്ത റഷ്യയുടെ നടപടിയേയും ലോകം ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്.