ലോക നേതാവ് ശ്രീ നരേന്ദ്രമോദിജി The Global Leader Narendra Modiji

ലോക നേതാവ് ശ്രീ നരേന്ദ്രമോദിജി The Global Leader  Narendra Modiji

https://delightedindiaprojects.in  ( Since-  2017)

September 17, 2022,, ാം തീയതി  JANAM WEB DESK  ല്‍ പ്രസിദ്ധീകരിച്ചത്‌ (കടപ്പാട്‌)

‘ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി‘. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നൽകി അനുഗ്രഹിച്ച ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ നമ്രശിരസ്കനായി നരേന്ദ്ര മോദി എന്ന ജനനായകൻ പറഞ്ഞ വാക്കുകളാണിത്.  പിന്നീടിങ്ങോട്ടുള്ള നാളുകളിൽ, ഒരു നിമിഷം പോലും കർമ്മ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ഇന്ത്യയെ, ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുമായി മുന്നോട്ട്  

 കോളനിവത്കരണത്തിന്റെയും കുടുംബവാഴ്ചയുടെയും കെട്ടുപാടുകളിൽ അസ്തിത്വം നഷ്ടമായ, സ്വപ്നങ്ങൾ പോലും അന്യമായ ശതകോടികൾക്ക് പ്രതീക്ഷയുടെ കിരണമായി ഉയർന്നു വന്ന ശക്തനും കർമ്മധീരനും വികസന കുതുകിയും സർവ്വോപരി ദേശസ്നേഹിയുമായ രാഷ്‌ട്രീയ നേതാവാണ് നരേന്ദ്ര മോദി. വികസനത്തിന് വേണ്ടി നിലകൊള്ളുമ്പോഴും ദരിദ്രരുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടു വരാൻ അശ്രാന്ത പരിശ്രമം നടത്തുകയും തന്റെ നയങ്ങൾ ഫലപ്രദമായി വിജയത്തിലെത്തിക്കാൻ ഔത്സുക്യം കാട്ടുകയും ചെയ്യുന്നു എന്നതാണ് നരേന്ദ്ര മോദിയെ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവാക്കി മാറ്റുന്നത്.......

 കഠിനമായ പരിശ്രമത്തിലൂടെ തീവ്രമായ ജീവിതാനുഭവങ്ങളുടെ മുൾവഴികൾ താണ്ടിയാണ് നരേന്ദ്ര മോദി ദേശീയ രാഷ്‌ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ഉയർന്നു വന്നത്. ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും ഉന്നത രാഷ്‌ട്രീയ ഗൂഢാലോചനകളും തകർത്ത ഗുജറാത്തിന്റെ രാഷ്‌ട്രീയ ഭൂമികയിൽ അചഞ്ചലമായ രാഷ്‌ട്രനിർമ്മാണ പ്രക്രിയയിലൂടെ തന്റെ നേതൃപാടവം പ്രകടമാക്കിയ മോദി, 13 വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച വികസന മാതൃകയായി ഗുജറാത്തിനെ വാർത്തെടുത്തു. വിമർശനങ്ങളെയും രാഷ്‌ട്രീയ ഭ്രഷ്ടുകളെയും കർമ്മോജ്വലത കൊണ്ട് നേരിട്ട നരേന്ദ്ര മോദിക്ക് വേണ്ടി, ഉപജാപകരോട് കാലം കണക്ക് ചോദിക്കുമ്പോഴും, കർമ്മപഥങ്ങളിൽ ഭാവഭേദങ്ങളില്ലാതെ തന്റെ ജന്മനിയോഗം അദ്ദേഹം നിറവേറ്റിക്കൊണ്ടേയിരിക്കുന്നു.

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വട്നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ഭരണ സാരഥ്യത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ പ്രയാണം, ഇന്ത്യ എന്ന സംസ്കൃതി ലോകത്തിന് മുന്നിൽ വെക്കുന്ന ഒരു പാഠപുസ്തകമാണ്. രാമായണവും മഹാഭാരതവും ഭഗവത് ഗീതയും ബൗദ്ധ- ജൈന ദർശനങ്ങളുമടക്കം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ഈ രാഷ്‌ട്രത്തിന്റെ നിഗൂഢമായ സത്തയുടെ സരളമായ ഉദാഹരണമാണ് ആ ജീവിതഗാഥ ബ്രിട്ടീഷ് ആധിപത്യത്തോട് വിടപറഞ്ഞ് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് പിച്ച വെച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം, 1950 സെപ്റ്റംബർ 17നായിരുന്നു നരേന്ദ്ര മോദിയുടെ ജനനം. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറ് മക്കളിൽ മൂന്നാമനായിട്ടായിരുന്നു  നരേന്ദ്രൻ ജനിച്ചത്. ഏറ്റവും സാധാരണമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. തീരെ ചെറിയ വീടിനുള്ളിൽ കഴിച്ചു കൂട്ടിയ കഷ്ടതകൾ നിറഞ്ഞ ആ കാലമായിരുന്നു,

രാജ്യത്തെ ഏറ്റവും......
 പാവപ്പെട്ടവനും മികച്ച സൗകര്യങ്ങളോടെയുള്ള ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ ‘പ്രധാനമന്ത്രി ആവാസ് യോജന‘ എന്ന ഭവന നിർമ്മാണ വിപ്ലവത്തിന് പിൽക്കാലത്ത് വിത്ത് പാകിയത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന മാതാപിതാക്കൾക്കൊപ്പം കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന ചായക്കടയിൽ പണിയെടുക്കുമ്പോഴായിരുന്നു നരേന്ദ്രൻ എന്ന ബാലൻ പുകയടുപ്പിൽ തീയൂതുന്ന അമ്മയെപ്പോലെയുള്ള അനവധി അമ്മമാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത്. പാചകവാതക അടുപ്പുകൾ സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത, രാജ്യത്തിന്റെ ഏറ്റവും വിദൂരമായ കോണുകളിൽ വിറകടുപ്പിനോട് പോരാടി ആസ്തമയും ശ്വാസകോശ രോഗങ്ങളും സമ്മാനിക്കുന്ന പ്രയാസങ്ങൾ കുടുംബത്തിനായി ഏറ്റുവാങ്ങുന്ന അമ്മമാർക്ക് സൗജന്യ പാചക വാതകം ലഭ്യമാക്കാൻ ‘പ്രധാനമന്ത്രി ഉജ്ജ്വൽ യോജന‘ എന്ന പദ്ധതി അദ്ദേഹം പ്രഖ്യാപിക്കുമ്പോൾ, സബ്സിഡി പോലും ഉപേക്ഷിച്ച് രാജ്യത്തെ ഉപരിവർഗ്ഗം അദ്ദേഹത്തോടൊപ്പം നിന്നു എന്നതാണ്, ഒരു നേതാവ് എന്തായിരിക്കണം എന്ന ചോദ്യത്തിന്റെ ഏറ്റവും വിസ്മയകരമായ ത്തരം.

vad4

ഭാരത മാതാവിന്റെ ഹൃദയാമൃത സലിലം ഓരോ വീട്ടിലും എത്തിക്കുന്ന ജലജീവൻ മിഷൻ, എല്ലാ ഭവനങ്ങളെയും പ്രകാശമാനമാക്കുന്ന പ്രധാനമന്ത്രി ഉജാല യോജന, അങ്ങനെ ഒരു രാജ്യത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ ഹൃദയത്തിലേക്കാണ് നരേന്ദ്ര മോദിയുടെ വികസന /പദ്ധതികൾ കടന്നു ചെന്നത് പഠനകാലത്ത് തന്നെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചിരുന്ന സംവാദങ്ങളോടായിരുന്നു നരേന്ദ്രന് ഏറെ പ്രിയം. അറിയാനും അറിയിക്കാനുമുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസയ്‌ക്ക് മൂർച്ച കൂട്ടിയ ആ പഠനകാലം, പിൽക്കാലത്ത് രാജ്യം കണ്ട എക്കാലത്തെയും മികച്ച വാഗ്മികളുടെയും പ്രാസംഗികരുടെയും നിരയിൽ അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. വട്നഗറിലെ ബൗദ്ധ കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ആശയ സ്വാംശീകരണ പാടവത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഇന്ത്യയെ ജഗദ്ഗുരുവാക്കുക എന്ന സ്വാമി വിവേകാനന്ദന്റെ ലക്ഷ്യം, സ്വയമറിയാതെ ഏറ്റെടുത്ത് കർമ്മപഥത്തിലെത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ നിയോഗം അദ്ദേഹത്തിന്റെ ധിഷണയിലേക്കും പ്രവർത്തനങ്ങളിലേക്കും എത്തിക്കുന്നതിലെ പ്രധാന ചാലക ശക്തിയായിരുന്നു, രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനം പതിനേഴാം വയസ്സിൽ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ ഭാരത പര്യടനത്തിന് യാത്ര തിരിച്ച നരേന്ദ്ര മോദി, ഭാരതം ജന്മം നൽകിയ വിവിധ സംസ്കാരങ്ങളിലൂടെയും രാജ്യത്തിന്റെ ഹൃദയസ്പന്ദനങ്ങളായ വിഭിന്ന ഭൂപ്രകൃതികളിലൂടെയും സഞ്ചരിച്ചു.

തന്റെ കർമ്മപഥം എന്താണെന്ന് തിരിച്ചറിഞ്ഞ ആ തീർത്ഥാടനത്തിന് ശേഷം മടങ്ങിയെത്തിയ മോദി, ആർ എസ് എസ് എന്ന മഹാസാഗരത്തിലേക്ക് ആദരപൂർവ്വം തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് വാദിക്കുന്നവർ, രാജ്യത്തിന്റെ സ്വാതന്ത്ര്യബോധത്തിന്റെ കഴുത്ത് ഞെരിച്ച അടിയന്തിരാവസ്ഥക്കാലത്ത്, രാജ്യത്തെ ജനാധിപത്യ പുനസ്ഥാപനത്തിനായി സംഘാദർശങ്ങൾ നെഞ്ചേറ്റി അദ്ദേഹം പ്രവർത്തിച്ചു. 1972 ൽ കാത്തു കാത്തിരുന്ന ആ അനുഗ്രഹം നരേന്ദ്രനെ തേടിയെത്തി.

സംഘ പ്രചാരകനായി രാഷ്‌ട്രത്തിന്റെ പരംവൈഭവത്തിനായി പ്രവർത്തിക്കാനുള്ള നിയോഗം ഏറ്റെടുത്ത അദ്ദേഹത്തിന്റെ രാപ്പകലുകൾ പിന്നീട് ഇന്നോളം ഭാരത മാതാവിനുള്ള പൂജ ചെയ്യാനുള്ള വേളകളായി മാറി   ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത നരേന്ദ്ര മോദി, രാഷ്‌ട്രതന്ത്രജ്ഞതയുടെ ആൾരൂപമായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. 1990ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ എന്താണ് മോദി എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു ആ തിരഞ്ഞെടുപ്പിൽ ബിജെപിയെ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിക്കാൻ മോദി എന്ന നേതാവിന് സാധിച്ചു. 1995ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് വീണ്ടും മോദിയുടെ നേതൃപാടവത്തിന്റെ ചൂടറിഞ്ഞു. ആ തിരഞ്ഞെടുപ്പിൽ 121 സീറ്റുകളുമായി ബിജെപി സംസ്ഥാനത്ത് അനിഷേധ്യ രാഷ്‌ട്രീയ ശക്തിയായി ചുവടുറപ്പിച്ചു.

തുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ബിജെപി മോദിയെ ഏൽപ്പിച്ചു. 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുന്നതിൽ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ സുപ്രധാനമായ പങ്കു വഹിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചു. 2001ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കേശുഭായ് പട്ടേലിൽ നിന്നും ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം. ഏറ്റെടുത്ത നരേന്ദ്ര മോദി എന്ന യാഗാശ്വം ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ആത്മാവിലേക്ക് അഗ്നിജ്വാലയായി പടർന്നു കയറിയത് പിൽക്കാല ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ് ആദർശധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തമായ നേതൃത്വത്തിന്റെയും പ്രതീകമായിരുന്നു നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രി. രാഷ്‌ട്രീയ നേതൃനിരയിൽ നിന്നും ഭരണാധികാരി എന്ന നിലയിലേക്ക് സദ്ഭരണം ആയുധമാക്കിയാണ് മോദി നടന്നു കയറിയത്.......

 ഗുജറാത്ത് മോഡൽ വികസനം എന്ന പ്രയോഗം ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ആ അനുഭവസമ്പത്തിലും കർമ്മ കുശലതയിലുമുള്ള വിശ്വാസമാണ് അഴിമതിയുടെ കെട്ട കാലത്ത് നിന്നും യശസ്സിന്റെ സുവർണ. 
 കാലത്തിലേക്ക് ഇന്ത്യയെ നയിക്കാൻ നരേന്ദ്ര മോദി എന്ന നേതാവിന് സാധിക്കും എന്ന വിശ്വാസം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ രൂഢമൂലമാകാൻ കാരണം പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം കൃത്യമായി പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലാത്ത നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ കർത്തവ്യങ്ങൾ നിർവ്വഹിച്ച് മുന്നേറുകയാണ്.

രാജ്യത്തിലെ എല്ലാ   ജനങ്ങളുടെയും ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന അസംഖ്യം ക്ഷേമ പദ്ധതികളാണ് നരേന്ദ്ര മോദി രാഷ്‌ട്രത്തിനായി സമർപ്പിച്ചത്. ശത്രുരാജ്യങ്ങൾക്ക് മേൽ തീമഴയായി ഇന്ത്യൻ സൈന്യം പെയ്തിറങ്ങിയ സർജിക്കൽ സ്ട്രൈക്കുകൾക്ക് നരേന്ദ്ര മോദി നെടുനായകത്വം വഹിച്ചു അപകടകരം എന്ന് ഒപ്പമുള്ളവർ പോലും മുന്നറിയിപ്പ് നൽകിയ സാമ്പത്തിക പരിഷ്കരണ നടപടികൾ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ മോദിയുടെ നിശ്ചയദാർഢ്യത്തിനുള്ള ഇന്ത്യൻ ജനതയുടെ അംഗീകാരമായി, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ ചരിത്രപരമായ ഭരണത്തുടർച്ച അയോദ്ധ്യയിലെ രാമക്ഷേത്രം എന്ന തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുൻനിരയിൽ നിന്ന് നയിക്കുന്ന നരേന്ദ്ര മോദിയെ വാഗ്ദാന പാലനത്തിന്റെ പ്രതിരൂപമായി ഇന്ത്യൻ ജനത അടയാളപ്പെടുത്തുന്നു.

മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റൽ പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ അദ്ദേഹം തന്റെ രാഷ്‌ട്രത്തോടുള്ള പ്രതിജ്ഞ നിറവേറ്റിക്കൊണ്ട് മുന്നേറുന്നു. കൊറോണക്കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിൻ വിതരണത്തിനും നേതൃത്വം വഹിച്ച നരേന്ദ്ര മോദി, ലോക്ക്ഡൗൺ കാലത്ത് സാധാരണക്കാരന് സൗജന്യമായി അന്നമെത്തിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ ലോകരാഷ്‌ട്രങ്ങൾക്ക് മാതൃകയായി. വന്ദേ ഭാരത് ദൗത്യത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടു പോയ ഭാരതീയരെ നാട്ടിലെത്തിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങി. യുക്രെയ്ൻ- റഷ്യ യുദ്ധകാലത്ത് മോദിയുടെ നിലപാടിന് കാതോർത്ത് മുൻനിര രാജ്യങ്ങൾ പോലും നിശ്ശബ്ദരായി.

ഇങ്ങനെ, കാലം കെട്ടഴിച്ചു വിട്ട ആ ആ യാഗാശ്വം ഭാരതത്തിന്റെ പെരുമ ഉദ്ഘോഷിച്ചു കൊണ്ട് ചരിത്രപരമായ തന്റെ പ്രയാണം തുടരുകയാണ്. പ്രതിഫലമിച്ഛിക്കാതെ സ്വകർമ്മം നിർവ്വഹിക്കുക എന്ന ഭഗവത് ഗീതാ സാരം ഹൃദയത്തിലേറ്റി രാജ്യത്തെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിക്കെതിരെ ക്രിയാത്മകമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല.

അധികാര കേന്ദ്രങ്ങളുടെ അകത്തളങ്ങൾ ഉപേക്ഷിച്ച് പോകാൻ കൂട്ടാക്കാത്ത രാഷ്‌ട്രീയ ഭിക്ഷാംദേഹികൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നതല്ല നരേന്ദ്ര ദാമോദർദാസ് മോദി എന്ന ലോകനേതാവിന്റെ ഉത്തുംഗമായ മഹത്വം. യുഗങ്ങളുടെ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തും അനുസ്യൂതം മുന്നോട്ട് പോകുന്ന ഭാരതം എന്ന സാംസ്കാരിക ധാരയെ തീർത്ഥമായി ഏറ്റുവാങ്ങി മുന്നോട്ട് പോവുകയാണ് നരേന്ദ്ര മോദി എന്ന ജനനായകൻ..

വിനീതമായ തുടക്കം: ആദ്യകാലങ്ങൾ

....
September 17, 2022,, ാം തീയതി  JANAM WEB DESK  ല്‍ പ്രസിദ്ധീകരിച്ചത്‌ (കടപ്പാട്‌)
Read more at: https://janamtv.com/80599087/