പാവപ്പെട്ടവർക്കായി മൂന്ന് കോടിയിലധികം വീടുകൾ ഒരുക്കി കേന്ദ്രസർക്കാർ 3 Crore Houses Under PM Awas Yojana

പാവപ്പെട്ടവർക്കായി മൂന്ന് കോടിയിലധികം വീടുകൾ ഒരുക്കി കേന്ദ്രസർക്കാർ 3 Crore Houses Under PM Awas Yojana

പാവപ്പെട്ടവർക്കായി മൂന്ന് കോടിയിലധികം വീടുകൾ ഒരുക്കി കേന്ദ്രസർക്കാർ 3 Crore Houses Under PM Awas Yojana

ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിൽ ദരിദ്രർക്കായി മൂന്ന് കോടി വീടുകളുടെ നിർമാണം പൂർത്തിയായതായി നരേന്ദ്രമോദി. ഈ വീടുകൾ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും വീട് നൽകുകയെന്നത് കേന്ദ്രസർക്കാരിന്റെ ദൃഢനിശ്ചയമായിരുന്നു. അക്കാര്യത്തിൽ സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് സർക്കാർ. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് മൂന്ന് കോടിയിലധികം വീടുകളുടെ നിർമ്മാണം സാധ്യമായി. പ്രധാനപ്പെട്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ ഈ വീടുകൾ ഇന്നത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിൽ 2.52 കോടി വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. ഇതിനായി 1.95 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. അതേസമയം നഗരങ്ങളിൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ എണ്ണം 58 ലക്ഷമാണ്. ഇതിനുവേണ്ടി അനുവദിച്ചിരുന്നത് 1.18 ലക്ഷം കോടി രൂപയായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിൽ ഗ്യാസ് കണക്ഷൻ, ജല-വൈദ്യുതി വിതരണം എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് വീടുകളുടെ പണി പൂർത്തീകരിച്ചത്.

സർക്കാർ ഭവന നിർമ്മാണ പദ്ധതി-2022 | PM Awaas Yojana Scheme Details In Malayalam | PMAY In Malayalam

2022-23 സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 80 ലക്ഷം വീടുകളുടെ നിർമാണം കൂടി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

*എല്ലാവർക്കും_വീട് .#അപേക്ഷിക്കേണ്ടത്_എങ്ങിനെ?* 
#വെറും 2 % പലിശക്ക് ഭവന വായ്പ – പ്രധാനമന്ത്രി ആവാസ് യോജന
*വെറും 2 % പലിശക്ക് ഭവന വായ്പ – അപേക്ഷിക്കേണ്ടത് എങ്ങിനെ?* 
2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം
തിരിച്ചടവ് കാലാവധി 20 വർഷം.
2022 ഓടെ എല്ലാ പൗരന്മാരും വീട് എന്ന ലക്ഷ്യവുമായി നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്– PMAY.
2015 – 2022 കാലയളവിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം ഇതിന്ന് പ്രാദേശിക ഭരണ സംവിധാനങ്ങളിലൂടെ കേന്ദ്ര സഹായം ലഭിക്കും.
 *അപേക്ഷകർ ആരൊക്കെ– ?* 
വാർഷിക വരുമാനത്തിന്റെ 5 ഇരട്ടി വരെ വായ്പ ലഭിക്കും –
1.5 – ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം –
ആദ്യമായി വീട് വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ ആണ് ഈ വായ്പ –
സാമ്പത്തികമായി പിന്നാക്ക – കുറഞ്ഞ വരുമാനക്കാർ –ഇടത്തരം വരുമാനക്കാർ എന്നിങ്ങിനെ 3 വിഭാഗമായി തിരിച്ചാണ് കേന്ദ്ര സർക്കാർ 3 മുതൽ 6.5 % വരെ പലിശ സബ്സിഡി നൽകുന്നത്.
————– ————-
ആദ്യം നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടോ എന്ന് ഉറപ്പ് വരുത്തണം, 
ആധാർ നമ്പർ, 
വാർഷിക വരുമാനത്തിന്റെ കൃത്യമായ വിശദാംശങ്ങൾ നൽകണം.
വായ്പ ഉപയോഗിച്ച് 1184-ചതുരശ്ര അടി വരെയുള്ള വീടുകൾ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യാം പരമാവധി തിരിച്ചടവ് 20 വർഷമാണ് ‘
ഇത് ഓൺലൈൻ വഴി അപേക്ഷിക്കാം
 *എങ്ങിനെ.* 
 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PMAYയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
സിറ്റിസൺ അസസ്മെന്റ് എന്ന മെനുവിൽ നിന്ന് പ്രധാൻമന്ത്രി ആവാസ് യോജന അപേക്ഷകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കക.
നിങ്ങൾക്ക് 2 ഓപ്ഷൻ കാണാം.
1 ചേരിനിവാസികൾക്ക് വേണ്ടിയും 
മറ്റൊന്ന് ബാക്കി ഉപഭോക്താക്കൾക്ക് വേണ്ടിയും.
 ഇപ്പോൾ ചേരിപ്രദേശത്താണ് താമസിക്കുന്നതെങ്കിൽ ആദ്യത്തേതും ഗ്രാമത്തിലോ നഗരത്തിലോ അർധ നഗരത്തിലോ ആണെങ്കിൽ ഡ്റോപ്പ് മെനുവിൽ നിന്ന് രണ്ടാമത്തേതും തിരഞ്ഞെടുക്കാം.
തുറന്നു വരുന്ന പുതിയ വിൻഡോയിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ നൽകുക. അതായത് – അഡ്രസ്സ്, ആധാർ, ബാങ്ക് Ac, മൊബൈൽ, വരുമാന വിവരങ്ങൾ എന്നിവ രേഖപെടുത്തുക.
ശേഷം
ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ ഉണ്ടെങ്കിൽ അതു ചെയ്യുക.
ശേഷം
ക്യാപ്ച കോഡ് പൂർത്തിയാക്കി അപ്ലികേഷൻ ഫോമിന്റെ അവസാനം കാണുന്ന സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക .
പ്രിന്റ് ആവശ്യമെങ്കിൽ സേവിന് ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
സേവ് ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം ഒരു പുതിയ സ്ക്രീൻ തെളിയും അതിൽ നിന്ന് നമ്മുടെ അപ്ലികേഷൻ നമ്പർ ലഭിക്കും.
*ഈ നമ്പർ സൂക്ഷിച്ച് വയ്ക്കണം പ്രിന്റ് എടുത്തു വയ്ക്കയാണ് നല്ലത് – പിന്നീട് ആവശ്യം വരും.*
സർക്കാരിന്റെ ജനകീയ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപെടുന്നു പേരിലും രൂപഭാവങ്ങളിലും വ്യത്യാസം വരുത്തി പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നു. ഇതിന് ഇട നൽകാതെ ഈ പദ്ധതി പൊതു ജനത്തിന്ന് സഹായമാകുവാൻ  പരമാവധി  ഷെയർ ചെയ്യുക.

3 Crore Houses Under PM Awas Yojana, A Symbol Of Women Empowerment: PM Modi