ആത്മനിർഭർ ഭാരത് അഭിയാൻ Atmanirbhar Bharat Abhiyaan Selfreliant India Campaign
ആത്മനിർഭർ ഭാരത് അഭിയാൻ Atmanirbhar Bharat Abhiyaan Selfreliant India Campaign
ആത്മനിർഭർ ഭാരത് അഭിയാൻ; ഒരു സ്വാശ്രയ ഇന്ത്യയിലേക്കുള്ള പ്രധാന ചുവടുവയ്പ്പ്, വികസിത ഇന്ത്യയുടെ പ്രധാന പദ്ധതി
https://aatmanirbharbharat.mygov.in/
https://labour.gov.in/aatmanirbhar-bharat-rojgar-yojana-abry
ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന: ലക്ഷ്യം കൂടുതൽ തൊഴിലവസരങ്ങൾ...
ആത്മനിർഭർ ഭാരത് അഭിയാൻ: സാമ്പത്തിക രംഗത്തെ കരകയറാൻ ഇന്ത്യയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഈ പദ്ധതി നടപ്പിലാക്കിയത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യുടെ അഭിമാന പദ്ധതിയാണിത്.
ന്യൂഡൽഹി ∙ സംഘടിത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുദ്ദേശിച്ചാണ് കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന. ഇപിഎഫ്ഒയിൽ അംഗത്വമുള്ള സ്ഥാപനങ്ങളിൽ 15,000 രൂപയിൽ കുറഞ്ഞ വേതനത്തിൽ പുതുതായി റിക്രൂട്മെന്റ് നടത്തുമ്പോൾ അടുത്ത 2 വർഷത്തേക്ക് ഇപിഎഫ്ഒ വിഹിതം സർക്കാർ സബ്സിഡിയായി നൽകുന്നതാണ് പദ്ധതി. ചെറുകിട, ഇടത്തരം വ്യവസായങ്ങളിൽ കൂടുതൽ നിയമനങ്ങൾക്കു വഴിയൊരുങ്ങുമെന്നും അതു വഴി...
ഗ്രാമീണ വിപണിയിൽ പണമെത്തുമെന്നുമാണ് കണക്കുകൂട്ടൽ. ഇത്തരം വ്യവസായങ്ങൾക്കു നേരത്തേ തന്നെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
കാലയളവ്...
ഈ വർഷം ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ അടുത്ത വർഷം ജൂൺ 30വരെയാണ് പദ്ധതി. ഈ കാലയളവിൽ ജോലിയിൽ ചേരുന്ന 15,000രൂപയോ അതിൽ താഴെയോ ശമ്പളമുള്ള പുതിയ ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും.
അര്‍ഹതപ്പെട്ടവര്‍
ആത്മനിർഭർ യോജനയ്ക്ക് അർഹതയുള്ളത് ആരാണ്?
പ്രതിമാസ വേതനം 1000 രൂപയിൽ താഴെയുള്ള ഒരു ജീവനക്കാരൻ.
2020 ഒക്ടോബർ 1-ന് മുമ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
ഓർഗനൈസേഷനിൽ(ഇപിഎഫ്ഒ) രജിസ്റ്റർ ചെയ്തിട്ടുള്ള
ഒരു സ്ഥാപനത്തിലും ജോലി ചെയ്യാത്തവരും2020
ഒക്ടോബർ 1-ന് മുമ്പ് യൂണിവേഴ്സൽ അക്കൗണ്ട് നമ്പറോ
ഇപിഎഫ് അംഗത്വ അക്കൗണ്ട് നമ്പറോ ഇല്ലാത്തവരുമായ
15000/- രൂപയ്ക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ട്.
ഇതുവരെ ഇപിഎഫ്ഒ അംഗത്വമില്ലാത്ത പുതിയ ജീവനക്കാർക്കും കോവിഡ് കാരണം ഈ വർഷം മാർച്ച് 31 മുതൽ സെപ്റ്റംബർ 30വരെ കാലത്ത് ജോലി നഷ്ടപ്പെട്ട ഇപിഎഫ് അംഗത്വമുള്ളവരെ, പുതുതായി ജോലിക്കെടുത്താലും ആനുകൂല്യം ലഭിക്കും....
സബ്സിഡി ലഭിക്കാൻ ഈ വർഷം സെപ്റ്റംബറിലെ കണക്കു പ്രകാരം 50ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ പദ്ധതി കുറഞ്ഞത് 2 നിയമനങ്ങളും 50ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് 5 നിയമനങ്ങളും നടത്തണം....
കമ്പനികൾക്കുള്ള നേട്ടം 24% ആണ് ഇപിഎഫ് വിഹിതം. 1000 ജീവനക്കാരിൽ താഴെയുള്ള കമ്പനികൾക്ക് തൊഴിലാളികളുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് 5 നിയമനങ്ങളും നടത്തണം.
നേട്ടങ്ങള്‍
24% ആണ് ഇപിഎഫ് വിഹിതം. 1000 ജീവനക്കാരിൽ താഴെയുള്ള കമ്പനികൾക്ക് തൊഴിലാളിയുടെയും(12%) തൊഴിലുടമയുടെയും (12%) തൊഴിലുടമയുടെയും(12%) വിഹിതം സബ്സിഡിയായി തൊഴിലാളിയുടെ ഇപിഎഫ്ഒ അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ നൽകും .1000 ജീവനക്കാരിൽ കൂടുതലുളള കമ്പനികൾക്ക് തൊഴിലാളി വിഹിതം (12%) മാത്രം നൽകും. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചതാവണം. പുതുതായി ഇപിഎഫ്ഒയിൽ റജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ആനുകൂല്യമുണ്ടാകും.
കോവിഡ് പശ്ചാത്തലത്തിൽ 100 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളുടെ ഇപിഎഫ് വിഹിതം ഏതാനും മാസത്തേക്ക് സർക്കാർ അടച്ച രീതിയിൽത്തന്നെയായിരിക്കും ഈ തുകയും നൽകുകയെന്നാണ് ഇപിഎഫ്ഒ വൃത്തങ്ങൾ നൽകുന്ന സൂചന. നിശ്ചിത വിഹിതമടച്ച ഇ–ചലാൻ തയാറാക്കി സമർപ്പിക്കുമ്പോൾ തുക അക്കൗണ്ടിലെത്തുന്ന രീതിയിലായിരുന്നു ഇത്. പുതിയ പദ്ധതിയെക്കുറിച്ചു കൃത്യമായ മാർഗനിർദേശം ലഭിച്ചിട്ടില്ല.
വീഴ്ച വരുത്തിയത് പതിനായിരത്തോളം സ്ഥാപനങ്ങൾ ഇപിഎഫ്ഒയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് 6,60,846 സ്ഥാപനങ്ങളാണ് . ഇതിൽ 90 ശതമാനത്തോളം സ്ഥാപനങ്ങളും 1000 ത്തിൽ താഴെ തൊഴിലാളികളുള്ളവയാണ്. ഇപിഎഫ്ഒയുടെ കണക്കു പ്രകാരം പതിനായിരത്തോളം സ്ഥാപനങ്ങൾ കോവിഡിനു മുൻപ് തന്നെ വിഹിതം അടയ്ക്കുന്നവയിൽ വീഴ്ച വരുത്തിയവയാണ്. കോവിഡ് വന്നതോടെ പല സ്ഥാപനങ്ങളും കൂടുതൽ പ്രതിസന്ധിയിലുമായിരുന്നു. കേരളത്തിൽ മാത്രം ഏകദേശം 3000 സ്ഥാപനങ്ങൾ കൂടുതൽ പ്രതിസന്ധിയിലുമായിരുന്നു. കേരളത്തിൽ മാത്രം ഏകദേശം 3000 സ്ഥാപനങ്ങൾ വിഹിതം അടയ്ക്കുന്നതിൽ വരുത്തിയിട്ടുണ്ട്....
കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ആത്മനിർഭർ ഭാരത് അഭിയാൻ. മഹാമാരിയിൽ താഴേക്ക് പതിക്കാനിരുന്ന സാമ്പത്തിക രംഗത്തെ കരകയറാൻ ഇന്ത്യയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പദ്ധതി പ്രഖ്യാപിച്ചത്.
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ലോകത്താകമാനം നിരവധിയാളുകൾക്ക് കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപെട്ടപ്പോൾ ആത്മനിർഭർ ഭാരത് നിരവധിയാളുകൾക്ക് തൊഴിൽ സംരംക്ഷിച്ച് നിര്‍ത്തുവാന്‍ ഈ പദ്ദതിയ്ക്കായിട്ടുണ്ട്
തൊഴിലില്ലായ്മയും പണപ്പെരുപ്പവും പരിഹരിക്കാൻ ഈ പദ്ദതിയ്ക്കായിട്ടുണ്ട്
കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്നതിന് 2020 മെയ് 12-നാണ് ആത്മനിർഭർ ഭാരത് അഭിയാന് അഥവാ സ്വാശ്രയ ഇന്ത്യാ കാമ്പെയ്‌ന് തുടക്കം കുറിച്ചുക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തികവും സമഗ്രവുമായ പാക്കേജാണ് പ്രഖ്യാപിച്ചത് അതായത്, ഇന്ത്യയുടെ 10% ജിഡിപിക്ക് തുല്യമാണ്.
സമ്പദ്‍വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, ജനസംഖ്യാശാസ്ത്രം,ആവശ്യം, സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനം എന്നിങ്ങനെ രാജ്യത്തിന്റെ അഞ്ച് തൂണുകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
പ്രത്യേക ആത്മനിർഭർ ഭാരത് - സ്വാശ്രയ ഇന്ത്യയുടെ സാമ്പത്തിക പാക്കേജിന്റെ ശ്രദ്ധ ദരിദ്രരെയും തൊഴിലാളികളെയും സംഘടിതവും അസംഘടിതവുമായ മേഖലകളിൽ നിന്നുള്ള കുടിയേറ്റക്കാരെ ശക്തീകരിക്കുന്നതിലായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപനവേളയിൽ സൂചിപ്പിച്ചു.
നികുതി അടയ്‌ക്കുന്ന മധ്യവർഗം, ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങി എല്ലാ മേഖലകളെയും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. കൂടുതൽ പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രതിജ്ഞയെടുക്കാൻ രാജ്യത്തെ പൗരന്മാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ആത്മനിർഭർ ഭാരത് അഭിയാനെ പ്രധാനമായും നാല് ഭാഗങ്ങളായി തിരിച്ചാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. എംഎസ്എംഇ, ഇപിഎഫ്, എൻബിഎഫ്സി, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ കേന്ദ്രീകരിച്ച് ഒന്നാമത്തെ ഭാഗവും
ഭക്ഷ്യധാന്യങ്ങൾ, ക്രെഡിറ്റ് സൗകര്യങ്ങൾ, ഗ്രാന്റ്, റേഷൻ കാർഡ് പദ്ധതി എന്നിങ്ങനെയായി രണ്ടാം ഭാഗവും. വ്യാപാരം, കരാർ കൃഷി, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ മൂന്നാം ഭാഗവും. പ്രതിരോധം, വ്യോമയാനം, ആറ്റോമിക്, ശക്തി, ധാതുക്കൾ എന്നിങ്ങനെ നാലാം ഭാഗത്തിലും ഉൾപ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി കേന്ദ്ര വകുപ്പുകളായ റെയിൽവേ, റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം, കേന്ദ്ര പിഡബ്ല്യുഡി എന്നിവയുടെ കരാർ ബാധ്യതകൾ പൂർത്തിയാക്കുന്നതിന് ആറ് മാസം വരെ കാലാവധി നീട്ടി നൽകുകയും ചെയ്തിരുന്നു.
കരാറുകാർക്ക് യാതൊരു പിഴയും ഈടാക്കാതെ കരാർ കാലയളവ് മൂന്ന് മാസത്തിൽ കുറയാത്തതും ആറുമാസത്തിൽ കൂടാത്തതുമായ കാലയളവിലേക്ക് നീട്ടി നല്കാൻ ധനവിനിയോഗ വകുപ്പ് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.
ആത്മനിർഭർ ഭാരത് ; പ്രതിരോധ മേഖലയിൽ ശക്തമായ നീക്കവുമായി കേന്ദ്രസർക്കാർ; സുരക്ഷ മുൻ നിർത്തി 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു
ന്യൂഡൽഹി: പ്രതിരോധമേഖലയിൽ ഇറക്കുമതിക്ക് യോഗ്യമല്ലാത്ത ഉത്പന്നങ്ങളുടെ മൂന്നാമത്തെ ലിസ്റ്റ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഫോറിൻ സെക്യൂരിറ്റി കോഡുകളുള്ള ഇറക്കുമതി ചെയ്ത ആയുധങ്ങൾ ആഭ്യന്തരസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പുറമെ ആഭ്യന്തരമായി പ്രതിരോധ മേഖലയിലെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്. സ്വദേശിവത്കരണം ലക്ഷ്യമിട്ടുള്ള ലിസ്റ്റ് എന്നാണ് രാജ്‌നാഥ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. യുദ്ധസമയത്ത് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും ആയുധ സംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകൾ, സാങ്കേതികവിദ്യ തുടങ്ങിയവയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ആഭ്യന്തരമായ ഉത്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈറ്റ് വെയ്റ്റ് ടാങ്കുകൾ, മൗണ്ടഡ് ആർട്ടിലറി ഗൺ സിസ്റ്റം, നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ, പ്രത്യേകതരം ഡ്രോണുകൾ, മീഡിയം റെയ്ഞ്ച് ആന്റി ഷിപ്പ്- ആന്റി റേഡിയേഷൻ മിസൈലുകൾ തുടങ്ങിയവ നിരോധിച്ചവയുടെ പട്ടികയിൽ പെടുന്നു. ഡിസംബർ 2022 മുതൽ ഡിസംബർ 2027നുള്ളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും നിരോധനം നിലവിൽ വരിക. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ടെലികോം ഭീമനായ ഹുവാവേയ്‌ക്കെതിരെ അമേരിക്ക നടപടി എടുത്ത കാര്യവും രാജ്‌നാഥ് സിങ് ചൂണ്ടിക്കാണിച്ചു. ‘ ഇന്ന് പ്രതിരോധത്തിന്റെ സാധ്യത അതിർത്തികളിൽ മാത്രം ഒതുങ്ങുന്നതല്ല. വിവിധ ടെക്‌നോളജികളുടെ സഹായത്തോടെ ഇന്ന് ആർക്കും ഒരു രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലേക്ക് എളുപ്പം കടന്നു ചെല്ലാനാകും. എത്ര ശക്തമായ സംവിധാനമാണെന്ന് പറഞ്ഞാലും, അത് മറ്റൊരു രാജ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ സുരക്ഷാ വീഴ്ച സംഭവിച്ചേക്കാമെന്നും’ രാജ്‌നാഥ് സിങ് പറഞ്ഞു.
‘ നേരത്തെ ടാങ്കുകൾ, ഹൗവിറ്റ്‌സേർസ്, ഹെലികോപ്റ്റർ തുടങ്ങിയ ഉപകരണങ്ങളെല്ലാം മെക്കാനിക്കൽ രീതിയിലുള്ളതായിരുന്നു. അവയെ പുറത്ത് നിന്ന് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രതിരോധ ഉപകരണങ്ങളെ ഇലക്ട്രോണിക്-സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കും. എവിടെനിന്നും എവിടെയിരുന്നും അവയെ നിയന്ത്രിക്കാം. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യതകൾ തള്ളാനാകില്ലെന്നും’ രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. 2020ലും 2021ലുമായി 209 പ്രതിരോധ ഉത്പന്നങ്ങളാണ് ഇതിന് മുൻപ് നിരോധിച്ചിട്ടുള്ളത്. നെക്സ്റ്റ് ജനറേഷൻ ഓഫ്‌ഷോർ പട്രോൾ വെസൽസ്, നേവൽ ആന്റി ഡ്രോൺ സിസ്റ്റം, എംഎഫ്-സ്റ്റാർ വാർഷിപ്പ് റഡാർ, അഡ്വാൻസ്ഡ് ലൈറ്റ് വെയ്റ്റ് ടോർപെഡോസ്, ദീർഘദൂര മിസൈലുകൾ, മീഡിയം ആൾറ്റിറ്റിയൂഡ് ലോങ് എൻഡുറൻസ് യുഎവി തുടങ്ങിയവ ആദ്യ പട്ടികകളിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം മൂന്നാമത്തെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളിൽ പലതും ഇന്ത്യയിൽ ഇതിനോടകം തന്നെ ഉത്പാദിപ്പിച്ചതോ, പരീക്ഷണ ഘട്ടത്തിലുള്ളതോ ആയവയാണ്. 2025 ആകുമ്പൊഴേക്കും തദ്ദേശീയമായ സൈനിക സംഭരണം 10 ബില്ല്യൺ ഡോളറിൽ നിന്ന് 20 ബില്ല്യൺ ഡോളർ ആക്കി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രതിരോധ കയറ്റുമതി മേഖലയിൽ 5 ബില്ല്യൺ ഡോളർ നേടുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
When India speaks of becoming self-reliant, it doesn’t advocate a self-centred system. In India’s self-reliance; there is a concern for the whole world’s happiness, cooperation and peace. Hon’ble PM, Shri Narendra Modi
The Prime Minister has announced a Rs. 20 lakh crore economic package under the ‘AatmaNirbhar Bharat Abhiyaan’, to aid our country out of the Coronavirus crisis (by making us self-reliant). This section covers all the relevant Infographics, Videos, PDFs and certain Policy reform initiatives based on the announcements made by Honourable Finance Minister covering the ‘#AatmaNirbharBharatAbhiyaan’, in 5 tranches from 13th May till 17th May, 2020.
(News based on Manorama News)