Jal Jeevan Mission, ജൽജീവൻ മിഷൻ, എല്ലാപേര്‍ക്കും ശുദ്ധജലം
Jal Jeevan Mission
ജലജീവന്‍ പദ്ധതി, ജൽ ജീവൻ മിഷൻ (ജെജെഎം)
https://jaljeevanmission.gov.in/
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു പ്രധാന പദ്ധിയാണ് ജല്‍ ജീവന്‍ മിഷന്‍, എല്ലാപേര്‍ക്കും ശുദ്ധ കുടിവെള്ളം, എല്ലാപേര്‍ക്കും ശുദ്ധജലം എന്ന താണ് പ്രധാന ആശയം, ഇതുവഴി ഇന്ത്യയിലെ കോടികണക്കിന് ജനങ്ങള്‍ക്ക് അവരുടെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും ശുദ്ധജലമെത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 7,064.41 കോടി രൂപയാണ് 2021 - 2022 കാലയളവില്‍ പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് മുടക്കുന്നത്. കേരളത്തിന് പദ്ധതിവിഹിതമായി 2021- 2022 കാലയളവില്‍ 1,804.59 കോടി രൂപ പദ്ധതി വിഹിതമായി കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്.
ജൽ ജീവൻ മിഷൻ (ജെജെഎം) 2024-ഓടെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഫംഗ്ഷണൽ ഹൗസ് ഹോൾഡ് ടാപ്പ് കണക്ഷനുകളിലൂടെ (എഫ്എച്ച്ടിസി) സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നൽകാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജെജെഎം വെള്ളത്തോടുള്ള കമ്മ്യൂണിറ്റി സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ദൗത്യത്തിന്റെ പ്രധാന ഘടകമായി വിപുലമായ വിവരങ്ങളും വിദ്യാഭ്യാസവും ആശയവിനിമയവും ഉൾപ്പെടുത്തും
കുടിവെള്ളം അടിസ്ഥാന ആവശ്യകതയാണെന്ന് പറഞ്ഞ് കൊണ്ടിരിക്കുമ്പോഴും അത് എല്ലായിടത്തും ലഭ്യമാക്കാനാവുന്നില്ലെങ്കിൽ ഈ നുറ്റാണ്ടിൽ ഇന്ത്യക്കെങ്ങിനെ ലോകത്തെ നയിക്കുന്ന ശക്തിയാകാൻ കഴിയും
കൊച്ചി: 2024ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. പണചെലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്ത് ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജല ജീവന്‍. പദ്ധതി പ്രകാരം പ്രതിദിനം 55 ലിറ്റർ ശുദ്ധജലമാണ് ലഭ്യമാക്കുക.
ഗാര്‍ഹിക പൈപ്പ് കണക്ഷനുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഫണ്ട് അനുവദിക്കുക. ഈ പദ്ധതിക്കായി 22,720 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. ഇതുവഴി 52.85 ലക്ഷം വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യം. 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ 2020-21ഓടെ പൂർത്തിയാകും. പദ്ധതിയിൽ നിശ്ചിത സംസ്ഥാന വിഹിതവുമുണ്ടാകും. പഞ്ചായത്തുകളില്‍ 90 ശതമാനം സബ്‌സിഡിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊത്തം ചെലവിന്റെ 45 ശതമാനം കേന്ദ്രസര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനവും നല്‍കും.
ബാക്കി 10 ശതമാനം മാത്രം ഗുണഭോക്താക്കള്‍ വഹിച്ചാല്‍ മതി. ഇത് പണമായി നല്‍കാനില്ലെങ്കില്‍ സാധനമോ സേവനമായോ നല്‍കാം. അപേക്ഷയുടെ നിര്‍ദിഷ്ട കോളത്തില്‍ ഇക്കാര്യം വ്യക്തമാക്കിയാൽ മതി. ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്ന ഒരു സംസ്ഥാനത്തെയും നോഡല്‍ ഏജന്‍സി കേരള വാട്ടര്‍ അതോറിറ്റിയാണ്. ഗ്രാമപഞ്ചായത്തുകള്‍ക്കാണ് നടത്തിപ്പ് ചുമതല. വാട്ടര്‍ അതോറിറ്റി വഴി ലഭ്യമാക്കുന്ന കുടിവെള്ള കണക്ഷന് നിലവില്‍ 7,000 മുതല്‍ 25,000 രൂപവരെ ചെലവ് വരും. അസിസ്റ്റന്റ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ എസ്റ്റിമേറ്റ് തയാറാക്കിയാണ് ചെലവ് കണക്കാക്കുക. അതായത് 8,000 രൂപയാണ് ചെലവെങ്കില്‍ 800 രൂപ മാത്രം നിങ്ങൾ നൽകിയാൽ മതി. ഈ തുക നൽകാൻ സാധിക്കുന്നില്ലെങ്കിൽ സാധനമായോ സേവനമായോ നൽകാവുന്നതാണ്.
പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള അപേക്ഷ ഫോം അതത് പഞ്ചായത്തുകളിൽനിന്ന് ലഭിക്കും. പഞ്ചായത്തിൽ തന്നെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോമിനൊപ്പം ആധാര്‍, റേഷന്‍കാര്‍ഡ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും മറ്റ് വിശദാംശങ്ങളും നൽകണം. ആദ്യം അപേക്ഷ നൽകുന്നവർക്കാണ് പദ്ധതിപ്രകാരം മുൻഗണന ലഭിക്കുക. കേരള വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പറായ 1916 ല്‍ വിളിച്ച് പേര് റജിസ്റ്റര്‍ ചെയ്യുന്നതോടെ ജലജീവന്‍ മിഷനിലെ ഉദ്യോഗസ്ഥന്മാര്‍ നിങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. അപേക്ഷ സമര്‍പ്പിക്കാൻ സമയപരിധിയില്ല
കേന്ദ്രപദ്ധതി ജൽജീവൻ മിഷൻ കേരളത്തിൽ 27 ലക്ഷം വീടുകളിൽ കുടിവെള്ളമെത്തിച്ചു...
കേന്ദ്രസർക്കാരിനും നരേന്ദ്രമോഡിക്കും അഭിനന്ദനങ്ങൾ..
കേരളത്തിൽ രണ്ടര വർഷം കൊണ്ട് 27, 45, 302 ഗ്രാമീണ ഭവനങ്ങളിലാണ് കുടി വെള്ളമെത്തിച്ചത്. ഇനി 43, 23, 350 വീടുകളിലാണ് എത്തിക്കേണ്ടത്. കേരളത്തിൽ ജൽ ജീവൻ മിഷൻ വഴി 16.46 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജലനിധി വഴിയാണ് കേരളത്തിൽ ജൽ ജീവൽ മിഷൻ നടപ്പാക്കുന്നത്