70 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ഇൻഷുറൻസ് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ
70 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ഇൻഷുറൻസ്; രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ? വിശദമായറിയാം......
70 വയസിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും സാമൂഹിക - സാമ്പത്തിക നില പരിഗണിക്കാതെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക
നിലവിൽ ആയൂഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ളവർ?......
കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍.....
ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) തുടങ്ങിയ മറ്റു പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസും......
അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള സ്‌കീമുകളില്‍ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം.......
സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള......
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.......
12.34 കോടി കുടുംബം 55 കോടി ജനങ്ങൾ......
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിലവില്‍ 12.34 കുടുംബങ്ങളിലെ 55 കോടി ആളുകള്‍ പങ്കാളികളാണ്. 70 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്‍മാരേയും......
സൗജന്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.......
ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സയിൽ ഓപ്പറേഷന്‍ തീയറ്റര്‍ ചാര്ജും ഐസിയു ചാര്ജും ഉൾപ്പെടുമോ?
പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പിഎംജെഎവൈ പദ്ധതി. ഇതിലൂടെ രജിസ്റ്റർ ചെയ്യുന്ന 70 വയസ്സ് കഴിഞ്ഞ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും 5 ലക്ഷം രൂപ വരെയാണ് ലഭിക്കുക. പരിപൂര്‍ണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ ലഭിക്കും.
ചികിത്സാ രംഗത്തെ ചെലവുകൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ മികച്ച ചികിത്സ സാധാരണക്കാരനും ലഭിക്കാൻ ഈ പദ്ധതി സഹായിക്കും എന്നതാണ് യാഥാർഥ്യം. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുമെന്നതും എബി പിഎംജെഎവൈയുടെ പ്രത്യേകതയാണ്.
ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള മൂന്ന് ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും നിര്‍വഹിക്കപ്പെടും. ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഘ്യാതങ്ങള്‍ക്കും സഹായം ലഭിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതികള്‍ പ്രകാരം ഓരോ കുടുംബത്തിനും 30000 മുതല്‍ 300000 വരെയുള്ള ചികിത്സ ചെലവുകളാണ് നിലവില്‍ ലഭിക്കുന്നത്. എന്നാൽ പിഎംജെഎവൈ പദ്ധതി പ്രകാരം 5 ലക്ഷം രൂപവരെ ചികിത്സക്കായി വിനിയോഗിക്കാനാകും.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുന്നത് എന്തെല്ലാം
- പരിശോധനകൾ
- ഡോക്ടര്‍ ഫീസ്
- മരുന്നുകള്‍
- മറ്റാവശ്യ വസ്തുക്കള്‍
- മുറി വാടക
- ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍
- ഐസിയു ചാര്‍ജ്ജ്
- ഭക്ഷണം
- ഇംപ്ലാന്‍റ് ചാര്‍ജുകള്‍
- മെഡിസിനും അനുബന്ധ വസ്തുക്കളും
- അതി തീവ്ര പരിചരണ വിഭാഗം
- രോഗ നിര്‍ണ്ണയവും ലാബ് പരിശോധനകളും
- താമസ സൗകര്യം
- തുടര്‍ ചികിത്സ
അർഹരാണോ എന്ന് എങ്ങനെ അറിയാം?......
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://pmjay.gov.in/
- 2- "Am I Eligible" എന്ന സെക്ഷൻ തിരഞ്ഞെടുക്കുക. 3-മൊബൈൽ നമ്പറും കോഡും നൽകുക.......
- https://pmjay.gov.in/
- ഒ.ടി.പി. വേരിഫിക്കേഷൻ നടത്തുക. 5-ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം 'സബ്മിറ്റ്' ചെയ്യുക.......
- എങ്ങനെ അപേക്ഷിക്കാം?......
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക 2- ആധാർ കാർഡ്/ റേഷൻ കാർഡ് വേരിഫിക്കേഷൻ ചെയ്യുക
- 3- കുടുംബ തിരിച്ചറിയൽ രേഖകൾ നൽകുക
- 4- AB-PMJAY ഐ.ഡി. കാർഡ് പ്രിന്റ് ചെയ്ത് എടുക്കാം.......
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://pmjay.gov.in/
- യാതൊരുവിധ കച്ചവടതാല്‍പര്യവും ഇല്ലാതെ പൊതുജനസേവനത്തിനായി മാത്രം ലക്ഷ്യം വച്ചുളള ഒരു സൗജന്യ ഇന്‍ഫര്‍മേഷന്‍ വെബ് സൈറ്റാണ് https://delightedindiaprojects.in
- https://delightedindiaprojects.in/