ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി World Health Day 2022 PM Wishes Good Health and Wellness
ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി World Health Day 2022 PM Wishes Good Health and Wellness
ഓരോ ഭാരതീയനും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും; ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിസന്ധിഘട്ടങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു.
‘ലോകാരോഗ്യ ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. എല്ലാ ഭാരതീയനും ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. അവരുടെ കഠിനാധ്വാനമാണ് ഈ ഭൂമിയെ സംരക്ഷിക്കുന്നത്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണ്. ഭാരതത്തിലെ പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ ഭവനമാണ് നമ്മുടെ രാഷ്‌ട്രമെന്നത് ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.