ത്രിപുരയും മേഘാലയും ലോകോത്തര നിലവാരത്തിലേക്ക്
ത്രിപുരയും മേഘാലയും ലോകോത്തര നിലവാരത്തിലേക്ക്
ത്രിപുരയിലും മേഘാലയിലും 6,800 കോടി രൂപയുടെ പദ്ധതികൾ; തുടക്കം കുറിക്കാൻ പ്രധാനമന്ത്രി
ഡൽഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ത്രിപുരയും മേഘാലയയും സന്ദർശിക്കും. രണ്ട് സംസ്ഥാനങ്ങളിലുമായി 6,800 കോടിയിലധികം രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ഭവന നിർമ്മാണം, റോഡ്, കൃഷി, ടെലികോം, ഐടി, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് നരേന്ദ്രമോദി തറക്കല്ലിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിലൂടെ അറിയിച്ചു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷത്തിലും ഷില്ലോങ്ങിൽ നടക്കുന്ന യോഗത്തിലും അദ്ദേഹം പങ്കെടുക്കും
അഗർത്തലയിൽ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴിൽ സ്വന്തമായി ഭവനം ലഭിച്ച രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശന ചടങ്ങ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും1972 നവംബർ 7-ന് രൂപം കൊണ്ട നോർത്ത് ഈസ്റ്റേൺ കൗൺസിൽ (എൻഇസി) അടിസ്ഥാന സൗകര്യ പദ്ധതികൾക്കും വികസന സംരംഭങ്ങൾക്കും വലിയ പിന്തുണ നൽകിയെന്നും സാമൂഹികസാമ്പത്തിക വികസനത്തിൽ വലിയ പങ്ക് വഹിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കായികം, ജലവിഭവങ്ങൾ, കൃഷി, വിനോദസഞ്ചാരം, എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ എൻഇസി നിർണ്ണായക പങ്ക് വഹിച്ചു . ഷില്ലോങ്ങിൽ നടക്കുന്ന പൊതുചടങ്ങിൽ, 2,450 കോടി രൂപ ചിലവ് വരുന്ന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവ്വഹിക്കും. മേഖലയിലെ ടെലികോം കണക്റ്റിവിറ്റി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് 4G മൊബൈൽ ടവറുകൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.
മൊബൈൽ ടവറുകളിൽ 320 ലധികം എണ്ണം ഇതിനോടകം പൂർത്തിയായിട്ടുണ്ട് ഏകദേശം 890 എണ്ണം നിർമ്മാണത്തിലാണ്. മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലുടനീളമുള്ള നാല് റോഡ് പദ്ധതികൾ ഉൾപ്പെടെ നിരവധി വികസനസംരംഭങ്ങൾക്ക് പുറമെ, ഉംസാവ്ലിയിലെ ഐഐഎം ഷില്ലോങ്ങിന്റെ പുതിയ ക്യാമ്പസും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.......
Read more at: https://janamtv.com/80641736/