നരേന്ദ്ര മോദിക്ക് വിശ്രമമില്ല രാജ്യസേവനം പരമപ്രധാനം

നരേന്ദ്ര മോദിക്ക് വിശ്രമമില്ല രാജ്യസേവനം പരമപ്രധാനം

നരേന്ദ്ര മോദിക്ക്  വിശ്രമമില്ല രാജ്യസേവനം പരമപ്രധാനം

നരേന്ദ്ര മോദിക്ക് വിശ്രമമില്ല;  രാജ്യസേവനം പരമപ്രധാനം 
ഫലപ്രഖ്യാപനത്തിന് പിന്നാലെ ജന്മനാട്ടിൽ പ്രധാനമന്ത്രി; ജയ്ശ്രീറാം വിളികളുമായി ആയിരങ്ങളുടെ വരവേൽപ്പ്

ഗാന്ധിനഗർ: നാല് സംസ്ഥാനങ്ങളിൽ വീണ്ടും അധികാരം ഉറപ്പിച്ചെങ്കിലും ‘അദ്ദേഹം’ വിശ്രമിക്കാൻ തയ്യാറായിരുന്നില്ല. യുപി, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഗുജറാത്തിൽ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

അഭിനന്ദനങ്ങളറിയാക്കാൻ അഹമ്മദാബാദിലെ നിരത്തുകളിൽ അണിനിരന്നത് ആയിരങ്ങളായിരുന്നു. ജയ് ശ്രീറാം.. ഭാരത് മാതാ കി ജയ് വിളികളാണ് പ്രധാനമന്ത്രിയെ വരവേറ്റത്. നൂറുക്കണക്കിന് പ്രവർത്തകരുടെ മദ്ധ്യത്തിലൂടെ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ട് പോയി. പ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കാൻ കാവി തൊപ്പിയണിഞ്ഞാണ് മോദിയെത്തിയത്

Modiji.

ദേശീയ പതാകയേന്തി അണിനിരന്നവരും പരമ്പരാഗത നൃത്തങ്ങളുമായി പ്രധാനമന്ത്രിയെ സ്വീകരിച്ചവരും മെഗാ റോഡ് ഷോയിൽ പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണങ്ങൾക്ക് തുടക്കമിടാനാണ് അദ്ദേഹം ദ്വിദിന സന്ദർശനത്തിന് ഗുജറാത്തിലെത്തിയത്. സംസ്ഥാനത്തെ മുഴുവൻ ത്രിതല പഞ്ചായത്തുകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സമ്മേളനത്തിലും മോദി പങ്കെടുക്കും. ശനിയാഴ്ച വൈകീട്ടോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.ജനം ടിവി