പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച 18 997 വീടുകളുടെ താക്കോല്‍ ദാനം പ്രധാനമന്ത്രി നിര്‍വഹിക്കും
PM Modi to hand over keys to 18997 houses constructed under Pradhan Mantri Awas Yojana
പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച 18 997 വീടുകളുടെ താക്കോല്‍ ദാനം പ്രധാനമന്ത്രി നിര്‍വഹിക്കും
പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച വീടുകളുടെ ഗൃഹ പ്രവേശനം; 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും......
ഗാന്ധിനഗറിൽ പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച 18,997 വീടുകളുടെ ‘ഗൃഹ പ്രവേശന’ ചടങ്ങ് പ്രധാനമന്ത്രി 12-ന് ഉദ്ഘാടനം ചെയ്യും. ഒപ്പം 4331 പുതിയ വീടുകളുടെ /തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവ്വഹിക്കും. പ്രധാമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഗുജറാത്തിൽ ഉടനീളമുള്ള ‘അമൃത് ആവാസോത്സവ് ‘അമൃത് ആവാസോത്സവ്’ പരിപാടിയിൽ വിഡിയോ കോൺറൻസിലൂടെ ആകും ഉദ്ഘാടനം ചെയ്യുക. മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ 1,946 കോടി രൂപയുടെ പദ്ധതിയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. ഗുജറാത്തിലെ 3,740 നഗര, ഗ്രാമങ്ങളിലാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ വരുന്ന വീടുകൾ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കൃഷി ഗ്രാമീണ ഭവന മന്ത്രി രാഘവ്ജി പട്ടേൽ എന്നിവരും ‘അമൃത് ആവാസോത്സവ്’ പരിപാടിയിൽ പങ്കെടുക്കും.
നഗര പദ്ധതിയിലെയും ഗ്രാമീണ പദ്ധതിയിലെയും ഏഴ് ഗുണഭോക്താക്കൾക്ക്...... ചടങ്ങിൽ വീടിന്റെ താക്കോൽ നൽകും....... നഗരപ്രദേശങ്ങളിൽ നിന്നുള്ള 4,000 ഗുണഭോക്താക്കളും ഗ്രാമങ്ങളിൽ നിന്നുള്ള 3,000 ഗുണഭോക്താക്കളും ഗാന്ധിനഗറിലെ പ്രധാന പരിപാടിയിൽ പങ്കെടുക്കും എൻവയോൺമെന്റിനായി (ലൈഫ്) പൗരന്മാരുടെ പ്രതിജ്ഞയും പരിപാടിയിൽ നടത്തും.
നഗരപ്രദേശങ്ങളിൽ 7.50 ലക്ഷം വീടുകളും ഗ്രാമപ്രദേശങ്ങളിൽ 4.06 ലക്ഷത്തിലധികം വീടുകളും /ഉൾപ്പെടെ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ ഗുജറാത്തിൽ ഇതുവരെ 11.56 ലക്ഷം വീടുകൾ നിർമിച്ചിട്ടുണ്ട്, സർക്കാർ അറിയിച്ചു