കൊച്ചി നഗരം ആവേശത്തിമർപ്പിൽ മോദിയുടെ വാക്കുകൾക്ക് കാതോർത്ത് യുവം വേദി
PM in Cochi
കൊച്ചി നഗരം ആവേശത്തിമർപ്പിൽ; പ്രധാനമന്ത്രിയെത്താൻ മിനുട്ടുകൾ മാത്രം; മോദിയുടെ വാക്കുകൾക്ക് കാതോർത്ത് യുവം വേദി......
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുമ്പോൾ നഗരം ആവേശത്തിമർപ്പിൽ. സംസ്ഥാനത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. വെണ്ടുരുത്തി പാലം മുതൽ തേവര വരെയാണ് റോഡ് ഷോ നടക്കുക. ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന് ഇരുവശവും അണിനിരന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ തുടങ്ങി എല്ലാ ജില്ലകളിൽ നിന്നും മോദിയെ കാണാൻ കുട്ടികളടക്കമുള്ള സംഘം.എത്തി കഴിഞ്ഞു. റോഡ് ഷോ ആയാണ് പ്രധാനമന്ത്രി യുവം സംവാദ വേദിയിൽ എത്തുന്നത്.
പ്രധാനമന്ത്രി യുവജനങ്ങളോട് സംവദിക്കുന്ന യുവം പരിപാടിക്ക് യുവജനങ്ങൾ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ആറ് മണിക്കാണ് സംവാദ പരിപാടി ആരംഭിക്കുകപ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർക്കുകയാണ് കേരളത്തിലെ യുവജനങ്ങൾ. സ്‌ക്കൂൾ കുട്ടികളടക്കം കൂട്ടംകൂട്ടമായാണ് വേദിയായ തേവര സെക്രട്ട് ഹാർട്ട് കോളേജിൽ എത്തുന്നത്. പെൺകുട്ടികളുടെ പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമാവും യുവം. രാജ്യത്തിന്റെ വികസനക്കുതിപ്പിൽ അണിനിരക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് കേരളത്തിലെ യുവജനങ്ങൾ.......
യുവം വേദിയിൽ അപർണ ബാലമുരളി, ആവേശം പകരാൻ നവ്യയുടെ ഡാൻസ്; ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, പ്രമുഖരുടെ നീണ്ടനിര
1.8 കിലോമീറ്റർ റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി തേവര എസ് എച്ച് കോളെജില്‍ എത്തുക