2047 ഓടെ വികസിത ഭാരതം സൃഷ്ടിക്കും പ്രധാനമന്ത്രി

2047 ഓടെ വികസിത ഭാരതം സൃഷ്ടിക്കും  പ്രധാനമന്ത്രി

‘ദേവനിൽ നിന്ന് ദേശത്തിലേയ്‌ക്ക്’, ‘രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്’; 2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കും: പ്രധാനമന്ത്രി.... 

ബുലന്ദ്ഷഹർ: കർഷകരുടെ ക്ഷേമത്തിന് മുൻ‌ഗണന നൽകുകയും കൃഷിയെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത സർക്കാരാണ് തങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടു കൂടി രാജ്യം പുതിയ ഒരു യു​ഗത്തിലേയ്‌ക്ക് രാജ്യം ചുവടുവെച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കോടികളുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.......



“അയോദ്ധ്യയിൽ രാം ലല്ലയുടെ സാന്നിധ്യത്തിൽ പ്രാണപ്രതിഷ്ഠ പൂർത്തിയായി. രാജ്യത്തിന്റെ അന്തസ്സിനു പുതിയ ഉയരങ്ങൾ നൽകേണ്ട സമയമാണിത്. ദേവനിൽ നിന്ന് ദേശിലേക്കുള്ള വഴി ഇനിയൊരുക്കണം. ‘രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്’. 2047-ഓടെ രാജ്യത്തെ വികസിത ഭാരതം ആക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഉത്തർപ്രദേശിന്റെ ദ്രുതഗതിയിലുള്ള വികസനം കൂടാതെ വികസിത ഭാരതത്തിന്റെ സൃഷ്ടിയും സാധ്യമല്ല. സ്വാതന്ത്ര്യാനന്തരം വർഷങ്ങളോളം വികസനം പരിമിതപ്പെട്ടു. ഏതാനും മേഖലകളിൽ മാത്രമായി വികസനം ചുരുങ്ങിയിരുന്നു”......


“ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിന് ബിജെപി സർക്കാർ വരുന്നതിന് മുമ്പ് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. കാരണം ദീർഘകാലമായി ഇവിടുത്തെ സർക്കാരുകൾ ഭരണാധികാരികളെപ്പോലെയാണ് പെരുമാറിയത്. ഇന്ന്, പടിഞ്ഞാറൻ യുപിയിൽ 19,000 കോടി രൂപയുടെ വികസന പദ്ധതികൾ ലഭിച്ചു. റെയിൽവേ, ഹൈവേകൾ, പെട്രോളിയം പൈപ്പ് ലൈനുകൾ, ജലവിതരണ പദ്ധതികൾ, മലിനജല സംസ്കരണം, മെഡിക്കൽ കോളേജുകൾ എന്നിവയുടെ നവീകരണം ഈ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട പദ്ധതികളും  ഞങ്ങൾ ഉദ്ഘാടനം ചെയ്തു”- പ്രധാനമന്ത്രി പറഞ്ഞു 

courtesy- Janam news