ദീപാവലി ആഘോഷങ്ങളിലും ക്രിക്കറ്റ് ലോകകപ്പിലും പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് നരേന്ദ്രമോദി
![ദീപാവലി ആഘോഷങ്ങളിലും ക്രിക്കറ്റ് ലോകകപ്പിലും പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് നരേന്ദ്രമോദി](https://delightedindiaprojects.in/uploads/images/visit5.png)
ദീപാവലി ആഘോഷങ്ങളിലും ക്രിക്കറ്റ് ലോകകപ്പിലും പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയുടെ ക്ഷണം എറ്റെടുത്ത് ഓസ്‌ട്രേലിയൻ ആരാധകർ
സിഡ്‌നി: ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് കാണാനും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓസ്ട്രേലിയൻ ആരാധകരേയും നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഓസ്ട്രേലിയ സന്ദർശനത്തിനെത്തിയ നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്‌ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യ-ഓസ്ട്രേലിയ ബന്ധം ‘ടി20 മോഡിലേക്ക്’ പ്രവേശിച്ചുവെന്ന് ക്രിക്കറ്റിനെ താരതമ്യപ്പെടുത്തിക്കൊണ്ട് മോദി പറഞ്ഞു.
ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെയും എല്ലാ ഓസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകരെയും ഞാൻ ഇന്ത്യയിലേക്ക്......
ക്ഷണിക്കുന്നു. ആ സമയത്ത്, ഇന്ത്യയിലെ മഹത്തായ ദീപാവലി ആഘോഷങ്ങളിലും നിങ്ങൾക്കും പങ്കെടുക്കാൻ സാധിക്കും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.......
/ഓസ്‌ട്രേലിയയിൽ ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം അപകടത്തിലാക്കുന്ന ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി അൽബനീസ് ഉറപ്പുനൽകിയതായും മോദി വ്യക്തമാക്കി.......
പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ആന്റണി ആൽബനീസ്; നയതന്ത്രബന്ധം ദൃഢപ്പെടുത്തുമെന്ന് ഉറപ്പ് നൽകി നരേന്ദ്രമോദി
സിഡ്‌നി: ഓസ്‌ട്രേലിയ സന്ദർശിച്ചതിൽ നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മികച്ച സ്വീകരണത്തിന് നന്ദി പറയുന്നതായി നരേന്ദ്രമോദിയും വ്യക്തമാക്കി. ഒരു വർഷത്തിനിടെ ആറാമത്തെ കൂടിക്കാഴ്ചയാണെന്നും ഇത് ബന്ധങ്ങളിലെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതായും മോദി പറഞ്ഞു. സൈനിക, ഊർജ്ജ, സാംസ്‌കാരിക മേഖലകളിൽ സഹകരണം ശക്തമാക്കുമെന്നും ഇരു നേതാക്കളും ചേർന്ന കൂടിക്കാഴ്ചയിൽ പറഞ്ഞു. വൻ ജനസാഗരത്തെ സാക്ഷിയാക്കി നടന്ന പരിപാടിയ്‌ക്ക് പിന്നാലെ പ്രധാനമന്ത്രിയ്‌ക്ക് ഓസ്‌ട്രേലിയ സെറിമോണിയൽ ഗാർഡ് ഓഫ് ഓണർ നൽകി. സിഡ്‌നിയിലെ അഡ്മിറൽറ്റി ഹൗസിൽ സന്ദർശകരുടെ പുസ്തകത്തിലും അദ്ദേഹം ഒപ്പുവെച്ചു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.......
ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രിയ്‌ക്ക് ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ സമൂഹം നൽകിയത്. ഭാരത് മാതാ കീ ജയ്, വന്ദേഭാരതം, മോദി,മോദി വിളികളാൽ......
അലയടിക്കുകയായിരുന്നു സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീന. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ദി ബോസ് എന്നാണ് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്. .....