റോസ്ഗാർ മേള ഒരു ലക്ഷം പേർക്ക് കൂടി കേന്ദ്ര സർക്കാർ ജോലി നിയമന കത്തുകൾ ഇന്ന് പ്രധാനമന്ത്രി വിതരണം ചെയ്യും
റോസ്ഗാർ മേള: ഒരു ലക്ഷം പേർക്ക് കൂടി കേന്ദ്ര സർക്കാർ ജോലി; നിയമന കത്തുകൾ ഇന്ന് പ്രധാനമന്ത്രി വിതരണം ചെയ്യും ന്യൂഡൽഹി:
കേന്ദ്ര സർക്കാരിന് കീഴിൽ നിയമനം ലഭിച്ച ഒരു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ നിയമന കത്തുകൾ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. പ്രസ്തുത ചടങ്ങിൽ ന്യൂഡൽഹിയിൽ നിർമിക്കുന്ന ഇൻറഗ്രേറ്റഡ് കോംപ്ലക്സായ കർമ്മയോഗി ഭവന്റെ തറക്കലിടലും അദ്ദേഹം നിർവഹിക്കും.
കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും റിക്രൂട്ട്മെന്റ് നടത്തുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് റോസ്ഗാർ മേള. റോസ്ഗാർ മേളയുടെ 12-ാം ഘട്ടം രാജ്യത്തുടനീളം 47 സ്ഥലങ്ങളിൽ നടക്കും.
ഒരു വർഷത്തിനകം 10 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി നൽകുകയാണ് റോസ്ഗർ മേളയുടെ ലക്ഷ്യം. വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രയാണത്തിൽ യുവജനങ്ങളുടെ പങ്കാളിത്തവും ഒപ്പം ശാക്തീകരണവും തൊഴിൽമേളയിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത് റെയിൽവെ, റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആണവോർജ്ജ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ധനകാര്യ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഗോത്രകാര്യ വകുപ്പ് തുടങ്ങി വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായാണ് ഒരു ലക്ഷത്തിലധികം പേർക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
പുതിയാതായി നിയമനം ലഭിച്ചവർക്ക് കർമ്മയോഗി പ്രാരംഭ് പോർട്ടലിലൂടെ 880-ലധികം ഇ-ലേണിംഗ് കോഴ്സുകൾ പഠിക്കാനും പരിശീലിക്കാനുമുള്ള അവസരവും ലഭിക്കും......