പ്രധാനമന്ത്രി ദുരന്തമുഖത്ത് പരിക്കേറ്റവരെ ഉടൻ സന്ദർശിക്കും

പ്രധാനമന്ത്രി ദുരന്തമുഖത്ത്   പരിക്കേറ്റവരെ ഉടൻ സന്ദർശിക്കും

പ്രധാനമന്ത്രി ദുരന്തമുഖത്ത്; പരിക്കേറ്റവരെ ഉടൻ സന്ദർശിക്കും...... Prime Minister Narendra Modi arrives at the site of Balasore train accident to take stock of the situation

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കട്ടക്കിലെ ആശുപത്രിയിൽ പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിക്കും. രക്ഷാപ്രവർത്തനം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതിഗതികൾ പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായതായി റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചതോടെയാണ് രക്ഷാദൗത്യം......
അവസാനിപ്പിച്ചതായി അറിയിച്ചത്. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ 261 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 650......
പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 1000-ലേറെ യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു.......

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള......



/ശ്രമങ്ങൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽ 261 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 650 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ......

തുടരുകയാണ്. 1000-ലേറെ യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബാലസോറിലെത്തും. ദുരന്തസ്ഥലവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരെയും പ്രധാനമന്ത്രി സന്ദർശിക്കും...
അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കുചേർന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്മവും കേന്ദ്രമന്ത്രി  കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സംഭവസ്ഥലത്തെത്തി. അപകടത്തിൽ ഉന്നതല അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന്/കണ്ടെത്തുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉന്നത തല അന്വേഷണത്തിന് പുറമേ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.......


രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരോടും അദ്ദേഹം നന്ദി നന്ദി അറിയിച്ചു.......