കാലാവസ്ഥ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്
കാലാവസ്ഥ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്..
ന്യൂഡൽഹി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യുഎഇയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പോകുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച വൈകീട്ടോടെ മടങ്ങിവരുമെന്നാണ് വിവരം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി യുഎഇയിലെത്തുന്നത്
. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് / അതേസമയം അധികാരമേറ്റതിന് ശേഷം, കഴിഞ്ഞ എട്ട് വർഷത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആറാമത്തെ യുഎഇ സന്ദർശനമാണിത്. കഴിഞ്ഞ ജൂലൈയിലായിരുന്നു പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഒടുവിൽ യുഎഇയിലെത്തിയത്..