​ഗുജറാത്തിലെ ​ഗിർ വന്യജീവി സങ്കേതത്തിൽ സഫാരി നടത്തി പ്രധാനമന്ത്രി 

The Prime Minister took a safari at the Gir Wildlife Sanctuary in Gujarat

​ഗുജറാത്തിലെ ​ഗിർ വന്യജീവി സങ്കേതത്തിൽ സഫാരി നടത്തി പ്രധാനമന്ത്രി 

ലോക വന്യജീവി ദിനം; ​ഗുജറാത്തിലെ ​ഗിർ വന്യജീവി സങ്കേതത്തിൽ സഫാരി നടത്തി പ്രധാനമന്ത്രി 

ഗാന്ധിനഗർ: ​​ഗുജറാത്തിലെ ​​ഗിർ വന്യജീവി സങ്കേതം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക വന്യജീവി ​ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി എത്തിയത്. വനത്തിനുള്ളിലൂടെ സഫാരി നടത്തുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. 

Narendra Modi ( X ) 

@narendramodi

This morning, on #WorldWildlifeDay, I went on a Safari in Gir, which, as we all know, is home to the majestic Asiatic Lion. Coming to Gir also brings back many memories of the work we collectively did when I was serving as Gujarat CM. In the last many years, collective efforts have ensured that the population of Asiatic Lions is rising steadily. Equally commendable is the role of tribal communities and women from surrounding areas in preserving the habitat of the Asiatic Lion.

“ഏഷ്യൻ സിം​ഹങ്ങളുടെ ആവാസകേന്ദ്രമാണ് ​ഗിർ വന്യജീവി സങ്കേതം. ​ഗിറിലേക്ക് വന്നപ്പോൾ, ​ഞാൻ ​ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഓർമകളും ​ഗിറിന് വേണ്ടി ചെയ്ത പ്രവർത്തനങ്ങളും മനസിലേക്ക് കടന്നുവന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ​ഗിർ വന്യജീവി സങ്കേതത്തിലെ സിംഹ​ങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്.

സിം​ഹങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ പരിസരപ്രദേശങ്ങളിലെ ​ഗോത്രവർ​ഗ സമൂഹങ്ങളുടെ പങ്ക് പ്രശംസനീയമാണെന്നും” പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 

വന്യജീവികളെ സംരക്ഷിക്കുന്നതിന് ആവശ്യമായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ​ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി സോമനാഥിലെ ശിവക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് ശേഷം ഫോറസ്റ്റ് ​ഗസ്റ്റ് ഹൗസിൽ എത്തി, രാത്രി ഇവിടെ തങ്ങുകയായിരുന്നു 



Read more at: https://janamtv.com/80977130/