ഗുജറാത്ത് ഇലക്ഷന് 2022 ബിജെപി റെക്കോഡ് ജയത്തിലേക്ക്
ഗുജറാത്ത് ഇലക്ഷന് 2022 ബിജെപി റെക്കോഡ് ജയത്തിലേക്ക്
ഗുജറാത്ത് ഇലക്ഷന്‍ 2022 'താമരപ്പാടം'; റെക്കോഡ് ജയത്തിലേക്ക്
ഗുജറാത്തിൽ ചരിത്രം കുറിച്ച റെക്കോർഡ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും. വൈകുന്നേരം 6. മണിക്കായിരിക്കും അദ്ദേഹം പാർട്ടി ആസ്ഥാനത്ത് എത്തുക. പാർട്ടി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, പ്രവർത്തകരെ അഭിവാദ്യം ചെയ്യും
എക്സിറ്റ് പോളുകളെയും രാഷ്‌ട്രീയ നിരീക്ഷണങ്ങളെയും മറികടക്കുന്ന വിജയമാണ് ഗുജറാത്തിൽ ബിജെപി നേടിയത്. പ്രചാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പ്രധാനമന്ത്രിയുടെ ശക്തമായ സാന്നിദ്ധ്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. മറ്റ് വിഷയങ്ങൾക്ക് ഉപരിയായി വികസനം തന്നെയായിരുന്നു തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന നേട്ടങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു .
ദില്ലി: ഗുജറാത്തിൽ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്. മികച്ച വിജയം കൈവരിച്ച ടീം ഗുജറാത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. അതേസമയം, വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് അഭിസംബോധന ചെയ്യും എന്നാണ് വിവരം.
താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി കാഴ്ച്ചവെച്ചത്. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 152 ലും വ്യക്തമായ ലീഡ് നേടി. 13 ശതമാനം വോട്ടും 6 സീറ്റുകളുമായി ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 20 സീറ്റിൽ ഒതുങ്ങി.