രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി പ്രധാനമന്ത്രി ഫ്രാന്‍സില്‍ നിരവധി കരാറുകള്‍ ഒപ്പിടും
യുപിഐ ഇടപാടുകൾ സാധ്യമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ ഫ്രാൻസ്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കരാറിൽ ഒപ്പുവയ്‌ക്കാൻ സാധ്യത ന്യൂഡൽഹി:
രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ന്. രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നാടിന്റെ പ്രതിരോധ മേഖല വിന്യസിപ്പിക്കുന്ന ചർച്ചകൾക്ക് ഉൾപ്പടെ ഊന്നൽ നൽകും.
പാരീസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ,...... ഊർജ്ജോത്പ്പാദനം തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും കൈക്കോർത്ത് നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം ഡിജിറ്റൽ പേയ്മെന്റ് ടെക്‌നോളജിയായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI). ഫ്രാൻസിൽ ലോഞ്ച് ചെയ്യാനുള്ള നടപടികൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഫ്രാൻസിലുള്ള യുപിഐ ഉപയോക്താക്കൾക്കും അതിർത്തി കടന്നുള്ള പണമിടപാടുകൾ സുഗമമായി നടത്താൻ സാധിക്കും.
ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ കരാറുമായി സഹകരിക്കുകയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്തുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുന്നതായിരിക്കും നേരത്തെ സിംഗപൂരുമായി ധാരണയിൽ എത്തിയതോടെ അതിർത്തി കടന്നുള്ള യുപിഐ ഇടപാടുകൾ സാധ്യമാക്കിയിരുന്നു. ഇന്ത്യയുടെ യുപിഐ, സിംഗപ്പൂരിന്റെ പേയ്നൗ (PayNow) എന്നി ഡിജിറ്റൽ പേയ്മെന്റ് ടെക്നോളജികൾ തമ്മിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചത്.
ഫ്രാൻസിന്റെ ലിറയുമായി (Lyra) സഹകരിച്ചാൽ ഇന്ത്യയുടെ യുപിഐ ഇടപാടുകൾ അവിടെയും സാധ്യമാകും അതേസമയം ഫ്രാൻസ് പര്യടനത്തിനിടെ പാരീസിൽ നടക്കുന്ന ബാസ്റ്റീൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ ഇന്ത്യൻ സമൂഹം ഏറെ ആകാംക്ഷയോടെയാണ് മോദിയുടെ സന്ദർശനത്തെ കാത്തിരിക്കുന്നത്. ഇന്ത്യയുടെയും ഫ്രാൻസിന്റെയും പതാകകൾ ചേർത്ത് നിർമ്മിച്ച തലപ്പാവ് മോദിക്ക്
സമ്മാനിക്കുമെന്നാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾ അറിയിക്കുന്നത്.......