ജി 20 ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ന്നു ജി 20 ഒരു എത്തിനോട്ടം
ലോകം ഭാരതത്തെ അംഗീകരിക്കുന്നു; 83 ഖണ്ഡികയുള്ള പ്രഖ്യാപനം പാസാക്കിയത് ഐക്യകണ്‌ഠേന; ജി20 ഉച്ചകോടിയുടെ ഒന്നാം ദിനം സംഭവിച്ചതെന്ത്?......
ദക്ഷിണേഷ്യയിലെ ആദ്യ ജി20 ഉച്ചകോടി ഭാരതമണ്ണിൽ നടക്കുന്നതിന്റെ അഭിമാനത്തിലാണ് നാം. 20 അംഗരാജ്യങ്ങൾ ഉൾപ്പെടെ 40-ത്തിലധികം പ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിലെ ചർച്ചകളുടെ പ്രഖ്യാപനം ഇന്നലെയുണ്ടായി. 83 ഖണ്ഡികകളുള്ള പ്രഖ്യാപനം ഐക്യകണ്ഠനേയാണ് പാസാക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ നിലപാടുകളും നീക്കങ്ങളും. ലോകരാജ്യങ്ങൾ എങ്ങനെ അംഗീകരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നലെത്തെ ചർച്ചയ്‌ക്കൊടുവിലുണ്ടായ പ്രഖ്യാപനം ലോകം ഒരു കുടുംബമാകുന്ന ‘വസുധൈവ കുടുംബം’ എന്ന പ്രമേയത്തിലൂന്നിയ ഉച്ചകോടിയിൽ പ്രധാനമായും മൂന്ന് സെഷനുകളിലാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്.
ആദ്യത്തെ സെഷൻ ‘ ഒരു ഭൂമിയും’ രണ്ടാം സെഷൻ ‘ഒരു കുടുംബവും’ ആയിരുന്നു. ഈ രണ്ട് സെഷനുകളിലായി നിരവധി വിഷയങ്ങളിൽ ലോകനേതാക്കളും പ്രതിനിധികളും ചർച്ച നടത്തി. മൂന്നാം സെഷൻ ‘ഒരു ഭാവി’ ഇന്ന് നടക്കും. ആഗോള പുരോഗതിയ്‌ക്ക് ഉതകും വിധമുള്ള അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് ഇന്നലെയുണ്ടായത്.......
1) 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്ന സംഘത്തിനെയാണ് ജി20 (ഗ്രൂപ്പ് ഓഫ് 20) എന്ന് പറയുന്നത്. ഈ ഗ്രൂപ്പിനൊപ്പമായിരിക്കുകയാണ് ആഫ്രിക്കൻ യൂണിയനും. 55 അംഗരാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയന് ജി20-യിൽ സ്ഥിരാംഗത്വം നൽകിയാണ് ഉച്ചകോടി ആരംഭിച്ചത്. ഇന്ത്യയുടെ ഇടപെടലിലാണ് ആഫ്രിക്കൻ ശബ്ദവും ജി20-യുടെ ഭാഗമാകുന്നതെന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം......
2) യുദ്ധം മൂലം രാജ്യങ്ങൾക്കിടയിലെ പരസ്പര വിശ്വാസം കുറഞ്ഞെന്നും യുദ്ധം അവസാനിപ്പിക്കേണ്ടതാണെന്നും ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൊറോണയെ മറികടന്നത് പോലെ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയെയും ഒത്തൊരുമിച്ച് മറികടക്കാൻ പ്രധാനമന്ത്രി വ്യക്തമാക്കി.......
3) പുനരുപയോഗ ഊർജ്ജശേഷി മൂന്നിരട്ടിയാക്കുമെന്നുള്ള സുപ്രധാന പ്രഖ്യാപനവും ഉച്ചകോടിയിലുണ്ടായി. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പദ്ധതികളിൽ പ്രധാനമാണ് ഇത്. 2025-ന് മുൻപ് കാർബൺ പുറന്തള്ളൽ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചു.
4) ഇന്ത്യയ്‌ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. കടൽ മാർഗവും റെയിൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്നുള്ള ഇത്തരത്തിലെ ആദ്യ കരാറാണിത്.......
5) വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്ന ചർച്ചകളും ഇന്നലെയുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ഇന്ത്യ-യുകെ ഉഭയകക്ഷി ചർച്ച. യുകെയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെട്ടു. സുസ്ഥിരമായ ഭൂമിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയുമായി പങ്കുച്ചേരുന്നത് തുടരുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും പ്രധാനമന്ത്രി ചർച്ച നടത്തി. കണക്ടിവിറ്റി, വാണിജ്യം, മറ്റ് മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും ജപ്പാനും ഉത്സാഹഭരിതരാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.......
കാലാവസ്ഥ വ്യതിയാനത്തിനെ എപ്രകാരം ചെറുക്കാമെന്നത് സംബന്ധിച്ചായിരുന്നു ഒന്നാം സെഷനായ ‘ഒരു ഭൂമിയിൽ’ നടന്നത്. കൊറോണയ്‌ക്ക് ശേഷുമുള്ള ഈ കാലഘട്ടം ആഗോള പുനർനിർമ്മാണത്തിനുള്ള അവസരമാണെന്നും സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കണമെന്നും അഭിപ്രായപ്പെട്ടു.......
രണ്ടാം സെഷനായ ‘ഒരു കുടുംബത്തിൽ’ ജനജീവിതത്തെ എങ്ങനെ ശാക്തീകരിക്കാമെന്നും സുസ്ഥിര വികസനത്തിലൂടെ എങ്ങനെ ഭൂമിയെ സംരക്ഷിക്കാമെന്നും ഈ സെഷനിൽ ചർച്ച ചെയ്യപ്പെട്ടു. സാങ്കേതികവിദ്യ ജനജീവിതം സുഗമമാക്കിയതും പരാമർശിക്കപ്പെട്ടു. മൂന്നാം സെഷൻ ‘ഒരു ഭാവി’ സമാപന ദിനമായ ഇന്ന് നടക്കും.......
ബെൽറ്റ് ആൻഡ് റോഡ് കരാറിന് ഇല്ലെന്ന് ഇറ്റലി!; ചൈനയ്‌ക്ക് തിരിച്ചടി; ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുമായി ഭാരതം മുന്നോട്ട്
ഡൽഹി: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടനെ ഉണ്ടാകും. പദ്ധതിയിൽ നിന്നും ഇറ്റലി പിന്മാറിയാൽ ചൈനക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്
യുഎൻ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കണം; ഭാരതത്തെ ഓർത്ത് ഞങ്ങൾക്ക് അഭിമാനം: തുർക്കി പ്രസിഡന്റ്
ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാസമിതിയിൽ (യുഎൻഎസ്‌സി) ഭാരതത്തെ സ്ഥിരാംഗമായി പരിഗണിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. സ്ഥിരാംഗത്വത്തിനായുളള ഭാരതത്തിന്റെ പരിശ്രമങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുന്നുവെന്ന് ജി20 ഉച്ചകോടിയ്‌ക്ക് ശേഷം തുർക്കി പ്രസിഡന്റ് പറഞ്ഞു
‘ജനങ്ങളുടെ ജി20; നിസംശയം പറയാം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം’; കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ ന്യൂഡൽഹി: ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സർക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പറഞ്ഞത്. വലിയ നേട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വരുമോ ഊർജ്ജ സഹകരണ കരാർ? നിർണായക ഇന്ത്യ-സൗദി നയതന്ത്ര തല ചർച്ച ഇന്ന്
ന്യൂഡൽഹി: ഇന്ത്യ-സൗദി നയതന്ത്ര തല ചർച്ച ഇന്ന്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സുരക്ഷ, വ്യാപര, സാംസ്‌കാരിക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും ദീർഘകാല ഊർജ്ജ സഹകരണ കരാറിൽ ഒപ്പുവെക്കുന്നത് സംബന്ധിച്ചും ചർച്ചയുണ്ടാകും. പുനരുപയോഗ ഊർജ മേഖലയിലെ സഹകരണത്തെക്കുറിച്ചും കടലിനടിയിലെ കേബിൾ ശൃംഖലയിലൂടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തും. രാഷ്‌ട്രപതിയുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തുന്നുണ്ട്;
'ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ നേതൃത്വം വൻ വിജയം'; നരേന്ദ്രമോദിയെ പ്രശംസിച്ച് അനിൽ കപൂർ
ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ സംഘാടന മികവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ അനിൽ കപൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത ജി 20 ഉച്ചകോടിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു അനിൽ കപൂറിന്റെ കുറിപ്പ്. “ജി 20 ഉച്ചകോടിയിലെ ഇന്ത്യയുടെ നേതൃത്വം വൻ വിജയമാണ്, കൂടാതെ അതിനെ പിന്തുടരാനുള്ള അശ്രാന്ത പരിശ്രമത്തിന് ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. #ProudIndian എന്ന ഹാഷ്ടാഗോടെയായിരുന്നു അനില്‍ കപൂറിന്റെ കുറിപ്പ്.
'അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങൾ കൂട്ടായി അഭിവൃദ്ധി പ്രാപിക്കുന്നു'; G20 സംഘാടനത്തിന് നരേന്ദ്രമോദിയെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍
ഓരോ ഇന്ത്യാക്കാരന്‍റെയും ഹൃദയത്തില്‍ ഇത് അഭിമാനം നിറച്ചു. അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടല്ല കൂട്ടായാണ് അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു
G20 Summit: G20 ഉച്ചകോടി 2023 : ലോക നേതാക്കൾ ഇന്ന് ഭാരത് മണ്ഡപത്തിൽ മെഗാ ഇവന്റിൽ ഒത്തുകൂടും
G20 Summit: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന G20 നേതാക്കളുടെ ഉച്ചകോടി ഇന്ന് തുടക്കം കുറിക്കും. ലോകത്തിലെ 20 പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന സുപ്രധാനമായ ഉച്ചകോടി ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്‌സിബിഷൻ-കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കടം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ജി 20 അജണ്ടയിൽ ഉൾപ്പെടുന്നു.
1999-ൽ സ്ഥാപിതമായ, G20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് ട്വന്റി, 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (EU) ഉൾപ്പെടുന്ന ഒരു അന്തർഗവൺമെന്റൽ ഫോറമാണ്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ഇത് പ്രവർത്തിക്കുന്നത്. ജി20 ഉച്ചകോടി എല്ലാ വർഷവും വ്യത്യസ്ത അംഗരാജ്യത്താണ് നടക്കുന്നത്. 2023ലെ ജി20 ഉച്ചകോടി ഇന്ത്യയിലെ ന്യൂഡൽഹിയിലാണ് നടക്കുന്നത്. "വസുധൈവ കുടുംബകം" അല്ലെങ്കിൽ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്നതാണ് ഉച്ചകോടിയുടെ വിഷയം.
'ജയ് സീതാ റാം': ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
G20 Summit: പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂര്‍ത്തിയെയും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ സ്വാഗതം ചെയ്തു. പാലം വിമാനത്താവളത്തിലെത്തിയ ഇരുവരെയും 'ജയ് സീതാ റാം' ചൊല്ലിയാണ് മന്ത്രി അഭിവാദ്യം ചെയ്തത്.
പ്രധാനമന്ത്രി ഋഷി സുനകിനും ഭാര്യ അക്ഷതാ മൂര്‍ത്തിക്കും ഭഗവദ് ഗീതയുടെയും ഹനുമാന്‍ ചാലിസയുടെയും പകര്‍പ്പും രുദ്രാക്ഷവും കേന്ദ്രമന്ത്രി സമ്മാനിച്ചു. തന്റെ ഇന്ത്യാ സന്ദര്‍ശനം തീര്‍ച്ചയായും സവിശേഷമാണെന്ന് ഋഷി സുനക് ഡല്‍ഹിയിലേക്കുളള യാത്രയ്ക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ വിവാഹം ചെയ്തിരിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം.
'ആഗോള സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്തുക, അന്താരാഷ്ട്ര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക, ദുര്‍ബല വിഭാഗങ്ങളെ പിന്തുണയ്ക്കുക എന്നിങ്ങനെ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നത്.' ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ഋഷി സുനക് ട്വീറ്റ് ചെയ്തു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഋഷി സുനക് ഉഭയകക്ഷി ചര്‍ച്ച നടത്തും.
PM Modi meet Saudi Crown Prince: 'ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കും': സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
PM Modi meet Saudi Crown Prince: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഡൽഹിയിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ നേതാക്കളുടെ ആദ്യ യോഗം ചേർന്നു. ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകൾ ഇരു നേതാക്കളും ചർച്ച ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി എക്‌സിൽ എഴുതി. ഊർജവും കൃഷിയും ഉൾപ്പെടെ നിരവധി സുപ്രധാന കരാറുകൾ വിപുലമായ ചർച്ചകൾക്ക് ശേഷം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
G20 Summit | ജി20 ഉച്ചകോടിക്ക് കൊടിയിറങ്ങി; ബ്രസിലിന് അധ്യക്ഷ പദവി കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ സമാപനം. അടുത്ത ഉച്ചകോടിക്ക് വേദിയാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 അധ്യക്ഷസ്ഥാനം കൈമാറിയതോടെയാണ് രണ്ട് ദിവസം നീണ്ടുനിന്ന ഉച്ചകോടിയ്ക്ക് സമാപനമായത്. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ മോദിയില്‍ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റുവാങ്ങി.
2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളുടെയും പരസ്‌പര ബന്ധത്തിനും ആഗോള വെല്ലുവിളികളിൽ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്ന ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നതായിരുന്നു ഈ വർഷത്തെ ഉച്ചകോടിയുടെ വിഷയം.
ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വളര്‍ന്നുവരുന്ന സമ്പദ്ഘടനകളെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയാക്കിയ ഇന്ത്യയേയും പ്രധാനമന്ത്രിയേയും അഭിനന്ദിക്കുന്നതായി ലുല ഡ സില്‍വയും അറിയിച്ചു. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുക്കുക.