51000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി പ്രധാനമന്ത്രി

Rozgar mela

51000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി പ്രധാനമന്ത്രി

‘ടെക്‌നോളജിക്കൊപ്പം വളർന്ന തലമുറ, നിങ്ങളിലൂടെ രാജ്യം വളരുന്നു’; 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി പ്രധാനമന്ത്രി.. 

ന്യൂഡൽഹി: രാജ്യത്തിന്റെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിൽ സർക്കാർ ജീവനക്കാരുടെ പങ്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  51,000 ഉദ്യോഗാർത്ഥികൾക്ക്  നിയമനക്കത്ത് കൈമാറി റോസ്ഗർ മേളയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ളത് ടെക്‌നോളജിക്കൊപ്പം വളർന്ന തലമുറയാണ്, അതിനാൽ തന്നെ തൊഴിൽ മേഖലയിൽ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികൾ ശ്രമിക്കണം.

രാജ്യം വികസിക്കാൻ പോകുന്നത് ഈ പുതുതലമുറയിലൂടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു 2047 ൽ ഇന്ത്യ വികസിത രാജ്യമാകാൻ തയ്യാറെടുക്കുകയാണ്. വൈകാതെ നാം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. നമ്മുടെ വികസനത്തിന്റെ ജൈത്രയാത്രയിൽ ഏറ്റവും നിർണായക പങ്കുവഹിക്കേണ്ടത് നിങ്ങളാണ്. ‘പൗരന് പ്രഥമ പരിഗണന’ നൽകിക്കൊണ്ട് കൃത്യം നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കണം. നിയമനം ലഭിച്ച എല്ലാവരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നുവെന്നും /പ്രധാനമന്ത്രി പറഞ്ഞു നിരവധി സ്ത്രീകളുടെ കൈകളിലും തൊഴിൽ എത്തിക്കാൻ തൊഴിൽ മേളവഴി സാധിച്ചു. ഭാരതത്തിന്റെ പുത്രിമാരുടെ കീർത്തി വാനോളം ഉയർന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മഹിളകൾ /വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കി. രാജ്യത്തെ മഹിളകളെ സംബന്ധിച്ചിടത്തോളം നിർണായക ദിനങ്ങളാണ് കഴിഞ്ഞുപോയത്.

നാരീശക്തി അഭിവന്ദൻനിയം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി 30 വർഷമായി മുടങ്ങിക്കിടന്ന നിയമം പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലായി മാറി. പ്രധാനമന്ത്രി പറഞ്ഞു രാജ്യത്തിന്റെ 46 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച റോസ്ഗാൽ മേളയിൽ പ്രധാനമന്ത്രി 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി. തപാൽ വകുപ്പ്, ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് വകുപ്പ്,.....

.

ആറ്റോമിക് എനർജി വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങീ വിവിധ മന്ത്രാലയങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിച്ചത്.......

https://delightedindiaprojects.in/