അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിൽ എത്തും
ഇത് സൗഭാഗ്യം, ഐതിഹാസിക നിമിഷത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിൽ എത്തും
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷണം ലഭിച്ചതായും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിവരം അറിയിച്ചത്. ഐതിഹാസിക നിമിഷത്തിൽ പങ്കുചേരാൻ സാധിക്കുന്നത് തനിക്ക് ലഭിച്ചിരിക്കുന്ന സൗഭാഗ്യമായി...... കരുതുന്നതായും അതിനാൽ തന്നെ താൻ അനുഗ്രഹീതനാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികാരികൾ സ്വീകരണ പത്രം കൈമാറുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
2024 ജനുവരി 22 നാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത്. 25000 സന്ന്യാസിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഇന്നാണ് സ്ഥിരീകരണം ഉണ്ടായത്.
2022 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവതിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.......
courtesy- janam TV
https://delightedindiaprojects.in/