രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ 2026 മാർച്ച് 31 വരെ നീട്ടി
രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ 2026 മാർച്ച് 31 വരെ നീട്ടി
രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ 2026 മാർച്ച് 31 വരെ നീട്ടി; അടങ്കൽ തുകയായി 5911 കോടി രൂപ വകയിരുത്തി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി: രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ 2026 മാർച്ച് 31 വരെ നീട്ടാൻ തീരുമാനിച്ച് കേന്ദ്രമന്ത്രിസഭ. പദ്ധതിക്കുളള അടങ്കൽ തുകയായി 5911 കോടി രൂപ വകയിരുത്താനും മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര വാർത്താ വിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ ആണ് ഇക്കാര്യം അറിയിച്ചത്. 2.78 ലക്ഷം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്നതാണ് രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ഗ്രാമീണ നഗര വേർതിരിവ് ഒഴിവാക്കാനും പഞ്ചായത്തുകളെ കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ മൊത്തം സാമ്പത്തിക അടങ്കലിൽ 3700 കോടി രൂപ കേന്ദ്ര വിഹിതവും 2211 കോടി രൂപ സംസ്ഥാന വിഹിതവുമാണ്.
രാജ്യത്തുടനീളമുള്ള പരമ്പരാഗത സ്ഥാപനങ്ങൾ ഉൾപ്പെടെ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിലെ 60 ലക്ഷത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകും. ബോധവൽക്കരണം, ഗ്രാമീണ ജനതയെ സംവേദനക്ഷമമാക്കുക, ഗവൺമെന്റ് നയങ്ങളും പദ്ധതികളും ഇലക്ട്രോണിക്, അച്ചടി, സാമൂഹിക, പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുക്കും.
Hon’ble PM launched Rashtriya Gram Swaraj Abhiyan (RGSA), the ‘Transformation of Aspirational Districts’ program aims to quickly and effectively transform selected districts.
These districts were selected on parameters like poverty, public health, nutrition, education, gender, sanitation, drinking water, livelihood generation which are in sync with SDGs and fall within the realm of Panchayats.
RGSA is proposed to be implemented as a core Centrally Sponsored Scheme (CSS) for four years viz., from 2018-19 to 2021-22 with State and Central shares.
The sharing ratio for the State components will be in the ratio of 60:40 except NE and Hilly States, where the Central and State Ratio will be 90:10. For all UTs, the Central share will be 100%. RGSA enables Panchayats to function effectively to achieve SDGs and other development objectives that require significant Capacity building efforts