ടൈംസ് സ്‌ക്വയറിൽ പ്രധാനമന്ത്രിയുടെ ചിത്രം Picture of the Prime Minister in Times Square USA
Picture of the Prime Minister in Times Square USA
ടൈംസ് സ്‌ക്വയറിൽ പ്രധാനമന്ത്രിയുടെ ചിത്രം; മോദിയുടെ യുഎസ് സന്ദർശനത്തെ സ്വാഗതം ചെയ്ത് അമേരിക്ക
ന്യൂയോർക്ക്: നരേന്ദ്രമോദിയുടെ ചിത്രം ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നിൽക്കുന്ന ചിത്രമാണ് ബിൽബോർഡിൽ പ്രദർശിപ്പിച്ചത്. ‘യുഎസ് സന്ദർശനം നടത്തുന്ന ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യൻ-അമേരിക്കൻ സമൂഹം സ്വാഗതം ചെയ്യുന്നു’ എന്ന സ്‌ക്രോളിംഗ് സന്ദേശത്തോടെയാണ് ഇരുവരുടെയും ചിത്രങ്ങളടങ്ങിയ ബാനർ പ്രദർശിപ്പിക്കപ്പെട്ടത്