യുക്രെയ്‌നിൽ നിന്നും ജന്മനാട്ടിലെത്തിയ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

ലക്‌നൗ: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി നേരിൽ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണാസിയിൽ വെച്ചാണ് പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്. വിദ്യാർത്ഥികൾ യുക്രെയ്‌നിലെ അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയോട് പങ്കുവെച്ചു. ഉത്തർപ്രദേശിലെ വിവിധ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ.

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാരാണാസിയിലെത്തിയത്. ഇതുവരെ 17,000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിച്ചു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിംഗ്, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി, കിരൺ റിജിജു എന്നിവരെ പ്രധാനമന്ത്രി ഹംഗറി, റുമേനിയ, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. യുക്രെയ്‌നിലെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും ചർച്ച നടത്തിയത്. യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന സംഘർഷാവസ്ഥ ഇരു നേതാക്കളും വിശകലനം ചെയ്തു. ഫെബ്രുവരി 26ന് ആരംഭിച്ച ഓപ്പറേഷൻ ഗംഗയെ കുറിച്ചും പുടിനും മോദിയും സംസാരിച്ചു.