Modi took holy dip in Triveni Sangamam ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി മോദി

Modi took holy dip in Triveni Sangamam   ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി മോദി

പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി മോദി......

 ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം  പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി.

യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത് മന്ത്രജപങ്ങൾ ഉരുവിട്ടുകൊണ്ട് സ്നാനം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പ്രയാഗ്‌രാജ് ഭരണകൂടത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്.

പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോ​ഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.​ഗം​ഗാനദിയിൽ ആരതി നടത്തി പ്രാർത്ഥിച്ച ശേഷമാണ് പുണ്യസം​ഗമസ്ഥാനത്ത് എത്തിയത്.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാ​ഗ് രാജിൽ ഒരുക്കിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.......