പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് പുടിൻ
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് പുടിൻ; 140 കോടി ഭാരതീയർക്ക് ലഭിക്കുന്ന അംഗീകാരമെന്ന് നരേന്ദ്രമോദി
മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ’ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മുതൽ റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിൽ നരേന്ദ്രമോദി വഹിച്ച സംഭാവനകളെ അനുസ്മരിച്ചുകൊണ്ടാണ് പ്രസിഡന്റ് പുടിൻ പുരസ്കാരം നൽകിയത്..
പ്രിയ സുഹൃത്ത് മോദിക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും വിജയത്തിനും മംഗളങ്ങൾ നേരുകയാണെന്നും പുടിൻ പുരസ്കാര വേളയിൽ പുടിൻ പ്രതികരിച്ചു. ഇന്ത്യൻ ജനതയ്‌ക്ക് എല്ലാവിധ പുരോഗതിയും പ്രാപ്തമാകട്ടെയെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. 2019ലായിരുന്നു റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക് നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചത്. പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച റഷ്യക്ക് മോദി നന്ദിയറിയിച്ചു.
ഇത് നരേന്ദ്രമോദിക്ക് ലഭിക്കുന്ന ബഹുമതിയല്ല, ഇന്ത്യയിലെ 140 കോടി പൗരന്മാർക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ആഴമേറിയ സൗഹൃദത്തിനും ലഭിക്കുന്ന ബഹുമതിയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു യുക്രെയ്ൻ വിഷയത്തിൽ തുറന്നചർച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം; ഈ റഷ്യൻ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി മോദി
മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ ലോകം മുഴുവൻ ഉറ്റുനോക്കിയ ഒരു നിമിഷമാണിതെന്ന് നരേന്ദ്രമോദി.
റഷ്യയുമായും പുടിനുമായുമുള്ള തന്റെ ബന്ധം 25 വർഷം മുൻപ് മുതലുള്ളതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 17 തവണയാണ് പുടിനുമായി. കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏതാണ്ട് 22 ഉഭയകക്ഷി ചർച്ചകൾ റഷ്യയുമായി ഇന്ത്യ നടത്തി. ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു കഴിഞ്ഞ 40-50 വർഷമായി ഭീകരവാദത്തെ വളരെ രൂക്ഷമായി നേരിടേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദത്തിന്റെ ഏറ്റവും ക്രൂരവും ഭീതിതവുമായ മുഖത്തെ ഇന്ത്യ കണ്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ മോസ്കോയിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഡജസ്താനിൽ ഭീകരപ്രവർത്തനങ്ങൾ കാണുമ്പോൾ അത് എത്രമാത്രം റഷ്യൻ ഭരണകൂടത്തെ വേദനപ്പെടുത്തുമെന്ന് തനിക്ക് ഊഹിക്കാൻ കഴിയും. എല്ലാതരത്തിലുള്ള ഭീകരാക്രമണത്തെയും ശക്തമായി അപലിപിക്കുന്നുവെന്നും മോദി അസന്നിഗ്ധമായി വ്യക്തമാക്കി......
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം വിജയം’; ഉഭയകക്ഷി അജണ്ടയിലെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്......
മോസ്‌കോ; പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ജി20, ബ്രിക്‌സ്, യുഎൻ തുടങ്ങിയ സംഘടനകളിലെ സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും നിർണായക ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വം ലഭിക്കാൻ ഇന്ത്യയ്‌ക്ക് റഷ്യ പിന്തുണ നൽകുമെന്നും ലാവ്‌റോവ് ആവർത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം വലിയ വിജയമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ഉഭയകക്ഷി അജണ്ടയിൽ ഉണ്ടായിരുന്ന വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ചകൾ നടത്തി. ജി20, ബ്രിക്‌സ്, ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ,. ഐക്യരാഷ്‌ട്രസഭയിലെ സഹകരണം, ആഗോള തലത്തിലുള്ള വിവിധ വിഷയങ്ങൾ എന്നിവയിൽ ചർച്ചകൾ നടന്നു. യുഎന്നിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ വളരെ ശക്തമായി തന്നെ ഞങ്ങൾ പിന്തുണയ്‌ക്കും......
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് പുടിന് 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അവർ പരസ്പരം മനസിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഉഭയകക്ഷി മേഖലകളിൽ ഉൾപ്പെടെ സഹകരണം ശക്തിപ്പെടുത്താൻ ഈ സന്ദർശനത്തിലൂടെ...... സാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ബന്ധത്തിന് ഊർജ്ജം പകരുന്ന കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും ഉറച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും” ലാവ്‌റോവ് പറയുന്നു.......
courtesy: https://janamtv.com/80888729/
https://delightedindiaprojects.in/