വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് ചെലവ് വെറും ആയിരം രൂപ One Station One Product

One Station One Product

വൺ സ്റ്റേഷൻ വൺ പ്രൊഡക്ട്  ചെലവ് വെറും ആയിരം രൂപ One Station One Product

One Station One Product (OSOP) പദ്ധതി എന്നാൽ റെയിൽവേ സ്റ്റേഷനുകളെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളാക്കി മാറ്റുന്ന  റെയിൽവേയുടെ സംരംഭമാണ്. ഇതിലൂടെ പ്രാദേശിക കരകൗശല വസ്തുക്കൾ, രുചികരമായ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കാനും, 'വോക്കൽ ഫോർ ലോക്കൽ' പ്രോത്സാഹിപ്പിക്കാനും, അതിലൂടെ പ്രാദേശിക ഉത്പാദകർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു. 

ഇന്ത്യൻ റെയിൽവേ തങ്ങളുടെ റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് വൺ സ്റ്റേഷൻ വൺ പ്രോഡക്ട് പദ്ധതി. റെയിൽവേ സ്റ്റേഷനിൽ വെറും 1000 രൂപ ചെലവിൽ ഒരു സ്റ്റാൾ തുറക്കാൻ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരായ ആളുകൾക്കാണ് അവസരം ലഭിക്കുക.

പ്രധാന ലക്ഷ്യങ്ങൾ:

  • പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക:ഓരോ സ്റ്റേഷനിലും അവിടുത്തെ തനത് ഉൽപ്പന്നം വിൽക്കാൻ സൗകര്യമൊരുക്കുന്നു.
  • തൊഴിലവസരങ്ങൾ സൃഷ്ടിക്കുക:പ്രാദേശിക കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, കർഷകർ എന്നിവർക്ക് വരുമാനം നേടാൻ അവസരം നൽകുന്നു.
  • 'വോക്കൽ ഫോർ ലോക്കൽ' നടപ്പാക്കുക:പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണി കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നു

വൺ സ്റ്റേഷൻ വൺ പ്രൊഡക്ട്: നിങ്ങളുടെ ഉൽപന്നം റെയിൽവേ സ്റ്റേഷനിൽ വിറ്റഴിക്കാം; കേന്ദ്രസർക്കാരിൻ്റെ ഈ പദ്ധതി പ്രയോജനപ്പെടും

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയാണ് വൺ സ്റ്റേഷൻ വൺ പ്രൊഡക്ട്. 2022 മാർച്ച് 25നാണ് പൈലറ്റായി പദ്ധതിയായി ആരംഭിച്ചത്. 2022 മെയ് 20ന് സമ​ഗ്രമായ വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് നയം റെയിൽവേ മന്ത്രാലയം പുറത്തിറക്കി. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, രാജ്യത്തെ 1037 റെയിൽവേ സ്റ്റേഷനുകളിലായി 1134 വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

  • ഉൽപന്നങ്ങൾ വിറ്റഴിക്കാൻ നിർമാതാക്കൾക്ക് കൈത്താങ്ങാകുന്ന പദ്ധതി.
  • അരികുവൽകരിക്കപ്പെട്ട ജനങ്ങൾക്ക് അധിക വരുമാനം നേടാനുള്ള അവസരം.
  • രാജ്യത്ത് 1134 വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നു.

കേന്ദ്രസർക്കാരിൻ്റെ ' വോക്കൽ ഫോർ ലോക്കൽ ' എന്ന കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022ൽ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ' വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് ' (OSOP) സ്കീം. തദ്ദേശീയമായി നിർമിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കാൻ നിർമാതാക്കൾക്ക് കൈത്താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിലെ അരികുവൽകരിക്കപ്പെട്ട ജനങ്ങൾക്ക് അധിക വരുമാനം നേടാനുള്ള അവസരം വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് സ്കീമിലൂടെ സർക്കാർ ഒരുക്കുന്നു.

2022 - 23 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആണ് വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് സ്കീം പ്രഖ്യാപിച്ചത്. 2022 മാർച്ച് 25ന് രാജ്യത്തെ 19 റെയിൽവേ സ്റ്റേഷനുകളിലായി 15 ദിവസത്തേക്ക് പൈലറ്റ് പദ്ധതി ആരംഭിച്ചു. 2022 മെയ് 20ന് സമഗ്രമായ വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് നയം പുറത്തിറക്കി. പ്രാദേശിക തലത്തിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണി റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കുന്നതാണ് പദ്ധതി. ഇതുവഴി സമൂഹത്തിലെ അരികുവൽകരിക്കപ്പെട്ട ജനങ്ങൾക്ക് അധിക വരുമാനം നേടാനാകുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു.

റെയിൽവേ സ്റ്റേഷനുകളിൽ വിപണി

പ്രാദേശിക കരകൗശലത്തൊഴിലാളികൾ, കുശവൻമാർ, നെയ്ത്തുകാർ, ആദിവാസികൾ തുടങ്ങിയവർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കുന്ന താത്ക്കാലിക സ്റ്റാൾ വഴി വിറ്റഴിക്കാനുള്ള അവസരമാണ് റെയിൽവേ മന്ത്രാലയം ഒരുക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, കരകൗശലവസ്തുക്കൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ, കൈത്തറി, പരമ്പരാഗത വസ്ത്രങ്ങൾ, പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ, പ്രാദേശിക കളിപ്പാട്ടങ്ങൾ, തുകൽ ഉൽപന്നങ്ങൾ, പ്രാദേശിക ആഭരണങ്ങൾ തുടങ്ങിയവ റെയിൽവേ സ്റ്റേഷൻ വഴി വിറ്റഴിച്ചു വരുമാനം നേടാം.

രജിസ്ട്രേഷൻ

റെയിൽവേ സ്റ്റേഷൻ മാസ്റ്ററിൽനിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോമം മുഖേനയാണ് അപേക്ഷ സമ‍ര്‍പ്പിക്കേണ്ടത്. സ്റ്റേഷൻ മാസ്റ്റർക്ക് തന്നെ അപേക്ഷ സമർപ്പിക്കാം.
തദ്ദേശീയമായ ഉൽപന്നങ്ങൾ വിറ്റഴിക്കാനായി യോഗ്യരായ അപേക്ഷകർക്ക് തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ റെയിൽവേ പ്രത്യേകം രൂപകൽപന ചെയ്ത സ്റ്റാൾ/കിയോസ്ക്/ഔട്ട്ലെറ്റ് ഒരുക്കി നൽകും. ഉൽപന്നങ്ങൾ ഉപഭോക്താക്കളെ ആക‍ർഷിക്കുന്ന വിധത്തിലാണ് ഔട്ട്ലെറ്റുകളുടെ രൂപകൽപന.

ജിഎസ്ടി കൂടാതെ, 15 ദിവസത്തേക്ക് 1,500 രൂപയും 30 ദിവസത്തേക്ക് 2,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസായി റെയിൽവേ ഈടാക്കുന്നത്. 15 ദിവസത്തേക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ 20 യൂണിറ്റ് വൈദ്യുതിയും 30 ദിവസത്തേക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ 40 യൂണിറ്റ് വൈദ്യുതിയും റെയിൽവേ സൗജന്യമായി നൽകും. അതിന് ശേഷം അധിക നിരക്ക് ഈടാക്കും. 15 ദിവസം കഴിഞ്ഞാൽ മറ്റൊരാൾക്ക് ഔട്ട്ലെറ്റ് ലഭ്യമാകും. ഇത്തരത്തിൽ റൊട്ടേറ്റ് ചെയ്താണ് ഔട്ട്ലെറ്റ് അനുവദിക്കുന്നത്. ഒരിക്കൽ അവസരം ലഭിച്ചയാൾക്ക് വീണ്ടും ലഭിക്കാനും അവസരമുണ്ട്. www.er.Indianrailways.gov.in എന്ന വെബ്സൈറ്റിൽ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

ഉൽപന്നങ്ങൾക്കായി ഒരിടം

തമിഴ്നാട്, പശ്ചിമ ബംഗാൾ, ഉത്ത‍ർപ്രദേശ് ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥാനങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് സ്കീമിന് കീഴിൽ ഔട്ട്ലെറ്റുകൾ പ്രവ‍ർത്തിക്കുന്നു. കഴിഞ്ഞ വ‍ർഷം നവംബ‍ർ വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ 1037 റെയിൽവേ സ്റ്റേഷനുകളിൽ വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് സ്കീം ആരംഭിച്ചുകഴിഞ്ഞു. 1037 റെയിൽവേ സ്റ്റേഷനുകളിലായി 1134 വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് ഔട്ട്ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. 39,847 പേ‍ർ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണ്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, 49.58 കോടി രൂപയുടെ കച്ചവടം ഔട്ട്ലെറ്റുകൾ വഴി നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത് തമിഴ്നാട്ടിലാണ്. 137 റെയിൽവേ സ്റ്റേഷനുകളിലായി 146 ഔട്ട്ലെറ്റുകളാണ് തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നത്. 123 സ്റ്റേഷനുകളിലായി 146 ഔട്ട്ലെറ്റുകളുമായി പശ്ചിമ ബംഗാളിനാണ് രണ്ടാം സ്ഥാനം. 105 റെയിൽവേ സ്റ്റേഷനുകളിൽ 112 ഔട്ട്ലെറ്റുകളുള്ള ഉത്തർ പ്രദേശ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു.

ചെലവ് വെറും ആയിരം രൂപ

1000 രൂപ നിക്ഷേപിച്ചാൽ 15 ദിവസത്തേക്ക് ഒരു താൽക്കാലിക സ്റ്റാൾ അല്ലെങ്കിൽ അനുവദിക്കുകയാണ് ചെയ്യുക. റെയിൽവേ സ്റ്റേഷനിൽ പ്രധാന ഭാഗത്തു തന്നെ ഈ സ്റ്റാൾ സ്ഥാപിക്കാനാകും. ഇതൊരു സ്ഥിരം സംവിധാനമാണ്. പതിനഞ്ച് ദിവസം കഴിഞ്ഞാൽ സ്റ്റാളിൽ മറ്റൊരാൾക്ക് തന്റെ സാധനങ്ങൾ വിൽപ്പനയ്ക്ക് വെക്കാനാകും. ഇത് റൊട്ടേറ്റ് ചെയ്ത് ഒരിക്കൽ അവസരം ലഭിച്ചയാൾക്ക് വീണ്ടും ലഭിക്കാനും അവസരമുണ്ട്.

കരകൗശല വസ്തുക്കൾ, നാടൻ ഭക്ഷണ വിഭവങ്ങൾ, തേൻ മുതലായ കാട്ടുവിഭവങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾക്കെല്ലാം ഈ സ്റ്റാളുകൾ ഉപയോഗപ്പെടുത്താൻ കഴിയും. ഇത്തരം ഉൽപ്പന്നങ്ങൾ എല്ലായിടത്തും ലഭിക്കാത്തവയാണ്. മുഖ്യധാരാ വിപണിയിൽ ഇവ കൊണ്ടുവെക്കാൻ പലപ്പോഴും നിർമ്മാതാക്കൾക്ക് കഴിയണമെന്നില്ല. ഇതാണ് സാധ്യത. റെയിൽവേ സ്റ്റേഷൻ പോലെ തിരക്കേറിയതും ഇടത്തരക്കാരും സമ്പന്നരുമെല്ലാം വന്നുചേരുന്നതുമായ ഒരു കേന്ദ്രത്തിൽ വിൽപ്പന നടത്താൻ അവസരം ലഭിക്കുന്നു.

കേരളത്തിൽ നിരവധി റെയിൽവേ സ്റ്റേഷനുകളിൽ ഈ പദ്ധതി ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. വിൽക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ തദ്ദേശീയ ഉൽപ്പന്നങ്ങൾ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. ഒപ്പം നിലവിൽ റെയിൽവേ സ്റ്റേഷനില്‍ വിറ്റുകൊണ്ടിരിക്കുന്ന ഉൽപ്പന്നങ്ങളുടെ സ്വഭാവമുള്ളവ ആയിരിക്കാനും പാടില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സ്റ്റാൾ സ്ഥാപിക്കാൻ പാടുള്ളതുമല്ല

ഒരു പ്ലാറ്റ്ഫോമിൽ ഇത്തരം രണ്ടിൽ കൂടുതൽ സ്റ്റാളുകൾ പാടില്ലെന്നുണ്ട്. അഥവാ തിരക്കുള്ള സ്റ്റേഷനുകളിൽ ഒരു പ്ലാറ്റ്ഫോമിൽ രണ്ട് സ്റ്റാളുകൾക്കു വരെ സാധ്യതയുണ്ട്. സ്റ്റാൾ/കിയോസ്ക് ഇടാൻ പറ്റിയില്ലെങ്കിൽ ട്രോളികൾ അനുവദിക്കാനും വകുപ്പുണ്ട്.

സമൂഹത്തിന്റെ താഴെക്കിടയിലുള്ള വിഭാഗങ്ങളായിരിക്കണം ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിച്ചറിഞ്ഞിട്ടുള്ള തദ്ദേശീയ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് മുൻഗണന ലഭിക്കും. ഡവലപ്മെന്റ് കമ്മീഷണർ ഹാൻഡിക്രാഫ്റ്റ്സ്, ഡവലപ്മെന്റ് കമ്മീഷണർ ഹാൻഡ്‌ലൂം തുടങ്ങിയ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ നല്‍കിയ ഐഡി കാർഡുകളുള്ളവർക്ക് ഈ മുൻഗണനയ്ക്ക് അർഹതയുണ്ട്. ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിയിൽ അംഗമായവരും, പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമിൽ (PMEGP) രജിസ്റ്റർ ചെയ്ത സ്വയംസഹായ ഗ്രൂപ്പുകൾക്കുമെല്ലാം അപേക്ഷിക്കാനാകും.

എങ്ങനെയാണ് അപേക്ഷിക്കുക?

റെയിൽവേ സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോമിൽ വേണം അപേക്ഷ സമർപ്പിക്കാൻ. സ്റ്റേഷൻ മാസ്റ്റർക്കാണ് സമർപ്പിക്കേണ്ടത്. 1000 രൂപയാണ് അടയ്ക്കേണ്ടത്.

റെയിൽവേക്ക് ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യം ഈ പദ്ധതിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലെല്ലാം വ്യക്തമാക്കുന്നുണ്ട്. കുറഞ്ഞ വേതനക്കാരായ തദ്ദേശീയ ഉൽപ്പന്ന നിർമ്മാതാക്കൾക്ക് കുറച്ചുകൂടി മികച്ച വേതനം ലഭ്യമാകാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. ഇക്കാരണത്താലാണ് നാമമാത്രമായ ആയിരം രൂപ വാടകയായി ഈടാക്കുന്നത്. ഇതിൽ ജിഎസ്ടി അടക്കമുള്ളവ പോകും. എല്ലാവർക്കും അവസരം ലഭിക്കാൻ വേണ്ടിയാണ് പതിനഞ്ച് ദിവസം കൂടുമ്പോൾ റൊട്ടേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.

വിശദമായ വിവരങ്ങൾക്കും നിബന്ധനകൾക്കും www.er.Indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. പ്രാദേശിക കരകൗശല വിദഗ്ധർക്കും സംരംഭകർക്കും ഇത് തീർച്ചയായും ഒരു മികച്ച അവസരമാണെങ്കിലും, യാത്രക്കാർക്ക് അവരുടെ പ്രിയപ്പെട്ട കരകൗശല വസ്തുക്കൾ താങ്ങാവുന്ന വിലയിൽ വാങ്ങാൻ കഴിയുന്നത് ഒരു നേട്ടമാണ്. ഇത് രണ്ട് കക്ഷികൾക്കും ഗുണകരമാകും.

Southern Railway: Modi to launch 205 ‘One Station One Product’ stalls

ne more Vande Bharat to be flagged off between Chennai and Mysore, new Express train on Kollam-Tirupathi route 

Prime Minister Narendra Modi will inaugurate ‘One Station One Product’ (OSOP) stalls at 205 railway stations across Southern Railway, including 168 in Tamil Nadu, through video conferencing on March 12. 

The OSOP scheme which promotes the ‘Local for Vocal’ vision of the Government of India provides a market for local/indigenous products and creates additional income opportunities for the marginalised sections of the society, Southern Railway General Manager R.N. Singh said.

Addressing journalists here, Mr. Singh said as part of the ₹85,000-crore railway projects that would be dedicated to the nation on Tuesday, Mr. Modi would launch another Vande Bharat Express between Dr. MGR Chennai Central and Mysore. While the regular services of Train No. 20663/20664 Mysore-Dr. MGR Chennai Central-Mysore Vande Bharat (except Wednesday) would commence on April 5, the train would run between Chennai Central and SMVT Bengaluru from March 14 to April 4, with stoppages at Katpadi and Krishnarajapuram.  Mr. Modi will also flag off a new Express train on the Kollam-Tirupathi-Kollam route and extension of the Thiruvananthapuram-Kasaragod Vande Bharat Express up to Mangaluru Central. To ease freight loading/unloading, Goods Sheds with ample warehousing facilities would be launched at Singaperumal Koil, Gangaikondan, Theni, Pattukottai, Thiruthuraipoondi and Valliyur.

Affordable medicines 

The Prime Minister will inaugurate Jan Aushadi Kendras at Dindigul, Erode, Tiruchi and Palakkad railway stations where passengers would be able to purchase quality generic medicines at an affordable price. The facility would be extended to all major stations in a phased manner.

Among other projects, a rail coach restaurant would be inaugurated at Chennai Central to provide an unique dining experience to the passengers. The round-the-clock restaurant with a seating capacity of 180 people would offer a variety of cuisines, snacks and beverages.

 

Asked about the patronage of Vande Bharat Expresses in the zone, Mr. Singh said the occupancy was more than 90% on all routes except in the Chennai Central-Vijayawada sector where it was about 60-70%. He dispelled reports that the speed of other trains had slowed down after Vande Bharat Expresses were introduced.

Air-conditioned EMUs

A senior railway officer who was present in the press conference said two air-conditioned EMUs were allotted for Southern Railway and services would commence in May or June after the rakes are received from the Integral Coach Factory, Chennai. 

To a question on jerks experienced by passengers in Linke Hofmann Busch (LHB) rakes, he said the issue was taken up with the ICF and some improvement was being made

On the earnings front, Southern Railway earned a total of ₹10,866.04 crore up to February this fiscal compared to ₹9,942.7 crore last year, which was an increase by 9.3%. On passenger earnings alone, the zone reported an increase of 12.6% during the same period.

വിശദമായ വിവരങ്ങൾക്കും നിബന്ധനകൾക്കും www.er.Indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.