അടൽ പെൻഷൻ യോജന
60 വയസിന് ശേഷം നല്ലൊരു തുക പെൻഷനായി ലഭിക്കണോ? അടൽ പെൻഷൻ യോജന നിങ്ങളെ സഹായിക്കും;
ഇനിയും വൈകരുതെന്ന് മാത്രം /അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന.
സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുളളവർക്ക് പെൻഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണിത്. പദ്ധതിയിൽ അംഗമായവർക്ക് 60 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും
സവിശേഷതകൾ......
18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
പ്രീമിയം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും ബാങ്ക് മുഖേനയുള്ള ‘ഓട്ടോ ഡെബിറ്റ്’ സൗകര്യം.
പ്രതിമാസ പെൻഷൻ വരിസംഖ്യക്ക് അനുസൃതമായിരിക്കും.
42 രൂപ മുതൽ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതൽ 5000 രൂപ വരെ ആജീവനാന്ത പെൻഷൻ ലഭിക്കും.......
ഏതൊരു വ്യക്തിക്കും ഒരു സേവിംഗ് അക്കൗണ്ട് മുഖേന മാത്രമേ ഈ പദ്ധതിയിൽ ചേരാനാകൂ. പോളിസി ഉടമയുടെ മരണ ശേഷം ഭാര്യ അല്ലെങ്കിൽ ഭർത്താവിന് പെൻഷൻ ലഭിക്കും.
കാലശേഷം അനന്തരാവകാശിക്ക് പലിശയും അടച്ച തുകയും തിരിച്ച് ലഭിക്കും. ആദായനികുതി അടയ്‌ക്കുന്നവർക്ക് അംഗമാകാൻ സാധിക്കില്ല.......
നിങ്ങൾ ചെയ്യേണ്ടത്:
അത് പൂരിപ്പിച്ച് നൽകുക മൊബൈൽ / ആധാർ നമ്പർ ചേർക്കുക ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും ഫോമിൽ ഉൾപ്പെടുത്താം
അക്കൗണ്ട് ഉള്ള ബാങ്കിൽ ചെന്ന് അപേക്ഷാ ഫോറം വാങ്ങുക.......
അത് പൂരിപ്പിച്ച് നൽകുക
മൊബൈൽ / ആധാർ നമ്പർ ചേർക്കുക..
ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും ഫോമിൽ ഉൾപ്പെടുത്താം