ഗുജാറാത്തിൽ 4778 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി 2023 ഒക്ടോബർ 30ന് തുടക്കമിടും
ഗുജാറാത്തിൽ 4778 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി 2023 ഒക്ടോബർ 30ന് തുടക്കമിടും
നിരവധി വികസന പദ്ധതികൾക്ക് തുടക്കമിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജാറാത്തിൽ ദ്വിദിന സന്ദർശനം നടത്തും. ഒക്ടോബർ 30, 31 തീയതികളിലാണ് അദ്ദേഹത്തിന്റെ ഗുജറാത്ത് സന്ദർശനം. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 30 ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. മെഹ്സാന ജില്ലയിലെ ഖേരാലു താലൂക്കിലെ ദഭോദ ഗ്രാമത്തിൽ 4,778 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
31 ന്, ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ സ്മാരകമായ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നടക്കുന്ന ദേശീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നർമ്മദാ ജില്ലയിൽ എത്തും. അദ്ദേഹം സർദാർ പട്ടേലിന് പുഷ്പാഞ്ജലി അർപ്പിക്കുകയും തുടർന്ന് നടക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും അധികൃതർ അറിയിച്ചു.......
courtesy JANAM TV.