യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് ജെ ഡി വാൻസ്

US Vice President JD Vance India Visit

യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് ജെ ഡി വാൻസ്

വ്യാപാര കരാറുകൾ കേന്ദ്രീകരിച്ച് ചർച്ച; യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് ജെ ഡി വാൻസ്

ന്യൂ​ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാര കരാറുകളെ കേന്ദ്രീകരിച്ച് ചർച്ച നടന്നു. യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ /അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചയുടെ പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രിയും വാൻസും സംസാരിച്ചു  ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് താരിഫ്, വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ  ഇരുനേതാക്കളും ശ്രദ്ധകേന്ദ്രീകരിച്ചു.

നാല് ദിവസത്തെ സന്ദർശനത്തിനാണ് ജെ ഡി വാൻസ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം വാൻസ് കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് യാത്ര തിരിച്ചു.