ബ്രിക്‌സ് സമ്മിറ്റ് 2024 താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജി
Brics Summit 2024 Russia
ബ്രിക്സിലേക്ക് 5 രാജ്യങ്ങൾ കൂടി.
ബ്രിക്‌സ് സമ്മിറ്റ് 2024 താരമായി നരേന്ദ്രമോദിജി
റഷ്യയില്‍ വച്ച് നടന്ന ബ്രിക്‌സ് സമ്മിറ്റ് 2024 താരമായി നരേന്ദ്രമോദിജി. നിരവധി ലോക നേതാക്കളുമായി മോദി വിവിധ ചര്‍ച്ചകള്‍ നടത്തി. ചൈനയുമായുളള അതിര്‍ത്തി വിഷയങ്ങള്‍ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി പരിഹാരിച്ചു. ഇന്ന് ഇന്ത്യ ലോക സമാധാനത്തിന്റെ മാലാഖയാണെന്ന് നിരവധി ലോക നേതാക്കള്‍ അഭിപ്രായപെട്ടു.
ഇന്ത്യ ഉൾപ്പെടുന്ന സാമ്പത്തികസഹകരണ കൂട്ടായ്മയായ ബ്രിക്സിൽ 5 രാജ്യങ്ങൾ കൂടി സ്ഥിരാംഗങ്ങളാകും. ബ്രസീൽ,. റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു നിലവിൽ സ്ഥിരാംഗങ്ങൾ. പുതുവർഷദിനത്തിൽ ഈജിപ്ത്, ഇത്യോപ്യ , ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ കൂടി ചേർന്നതോടെ ബ്രിക്സ് 10 അംഗ കൂട്ടായ്മയായി ബഹുസ്വരതയിലും പരമാധികാര തുല്യതയിലും ഊന്നിയ ആഗോള വികസനവും സുരക്ഷയുമാണു കൂട്ടായ്മയുടെ ലക്ഷ്യമെന്നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പുതിയ അംഗങ്ങളുടെ പ്രഖ്യാപനം നടത്തവേ പറഞ്ഞു
ബ്രിക്‌സ് ഉച്ചകോടി 2024 ഹൈലൈറ്റുകൾ: പ്രധാനമന്ത്രി മോദിയും, പ്രസിഡൻ്റ് Xi Jinping പട്രോളിംഗ് കരാറിന് അംഗീകാരം നൽകി
ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ പ്രത്യേക പ്രതിനിധികൾക്ക് (എസ്ആർ) പ്രശ്‌ന പരിഹാരത്തിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് രണ്ട് നേതാക്കളും ചൂണ്ടിക്കാട്ടി, നേരത്തെ തന്നെ യോഗം ചേരാൻ എസ്ആർ മാരോട് നിർദ്ദേശിച്ചതായി എഫ്എസ് വിക്രം മിസ്രി പറഞ്ഞു.
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ച്ചകൾ നടത്തിയാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയുടെ ആദ്യ ദിനം അവസാനിപ്പിച്ചത്. റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പുടിനുമായി അദ്ദേഹം ഉറപ്പുനൽകി. വ്യാഴാഴ്ച, മിസ്റ്റർ പുടിൻ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തും
പുടിന് സൊഹ്രായ് പെയിന്റിങ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാൻ, ഉസ്‌ബെക്ക് നേതാക്കൾക്ക് കൈമാറിയതും പരമ്പരാഗത കലാസൃഷ്ടികൾ ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കും ഇന്ത്യയുടെ പരമ്പരാഗത കലാസൃഷ്ടികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പ്രധാനമന്ത്രി സമ്മാനിച്ചു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ നിന്നുള്ള പരമ്പരാഗത സൊഹ്രായ് പെയിന്റിങ് ആണ് പുടിന് സമ്മാനിച്ചത്. പ്രകൃതിദത്തമായ നിറങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതിന് പുറമെ
വൈക്കോലുകൾ കൊണ്ടുള്ള ബ്രഷ് അല്ലെങ്കിൽ വിരലുകൾ ഉപയോഗിച്ചാണ് ഇവ വരയ്‌ക്കുന്നത്. മൃഗങ്ങളേയും പക്ഷിമൃഗാദികളെയുമാണ് പൊതുവെ ഇവയിലൂടെ ചിത്രീകരിക്കുന്നത്. കാർഷിക ജീവിതശൈലിയും, ഗോത്ര സംസ്‌കാരത്തിൽ വന്യജീവികളോടുള്ള ആദരവുമെല്ലാമാണ് ഇവയിലൂടെ പ്രതിഫലിപ്പിക്കുന്നത്
ബ്രിക്‌സ് സമ്മിറ്റ് 2024 താരമായി നരേന്ദ്രമോദിജി
Delighted India Projects