ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ബ്രസീലിലെത്തിയ മോദിയെ ഉച്ചകോടി വേദിയായ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ  ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ സ്വീകരിച്ചു

Bricks Summit July 2025

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം  ബ്രസീലിലെത്തിയ മോദിയെ ഉച്ചകോടി വേദിയായ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ  ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ സ്വീകരിച്ചു

റിയോ ഡി ജനീറോ ∙ ആഗോള ദക്ഷിണമേഖല ഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ്  ഉച്ചകോടിയിൽ പറഞ്ഞു. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സ്... കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടിയാണ് റിയോ ഡി ജനീറോയിൽ ഇന്നലെ ആരംഭിച്ചത്. ഇന്നു സമാപിക്കും  അർജന്റീന സന്ദർശനം പൂർത്തിയാക്കി ബ്രസീലിലെത്തിയ മോദിയെ ഉച്ചകോടി വേദിയായ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ  ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ സ്വീകരിച്ചു.

ബ്രസീലിൽ മോദിയുടെ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ്  ബ്രിക്സ് ഉച്ചകോടിക്കിടെ മോദി വിവിധ നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപി ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഇറാനും ഈജിപ്തും കഴിഞ്ഞ വർഷം ബ്രിക്സിൽ ചേർന്നെങ്കിലും ഇറാൻ  പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയും  ബ്രസീലിലെ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. 

നിലവിലെ  ബ്രിക്സ്  അംഗങ്ങൾ

  • ബ്രസീൽ
  • റഷ്യ
  • ഇന്ത്യ
  • ചൈന
  • ദക്ഷിണാഫ്രിക്ക
  • പുതിയ അംഗങ്ങൾ (2024 ജനുവരി 1 മുതൽ ):
    • ഇറാൻ
    • ഈജിപ്ത്
    • എത്യോപ്യ
    • യുണൈറ്റഡ് അറബ് എമിറേറ്റ്സ്
    • സൗദി അറേബ്യ

ബ്രിക്സ് ഉച്ചകോടികൾ

തുടക്കം മുതൽ, ബ്രിക്സ് അംഗരാജ്യങ്ങൾ ഊഴമനുസരിച്ച് വാർഷിക ഉച്ചകോടികൾ നടത്തിയിട്ടുണ്ട്. ഉച്ചകോടിയുടെ വിശദാംശങ്ങളുടെ സംഗ്രഹം താഴെ കൊടുക്കുന്നു:

വർഷം

ആതിഥേയ രാഷ്ട്രം

തീയതി

അധ്യക്ഷസ്ഥാനം

2009

യെക്കാറ്റെറിൻബർഗ്, റഷ്യ

ജൂൺ 16

ദിമിത്രി മെദ്‌വദേവ്

2010

ബ്രസീലിയ, ബ്രസീൽ

ഏപ്രിൽ 15

ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ

2011

സാന്യ, ചൈന

ഏപ്രിൽ 14

ഹു ജിൻ്റാവോ

2012

ന്യൂഡൽഹി, ഇന്ത്യ

മാർച്ച് 29

മൻമോഹൻ സിംഗ്

2013

ഡർബൻ, ദക്ഷിണാഫ്രിക്ക

മാർച്ച് 26-27

ജേക്കബ് സുമ

2014

ഫോർട്ടലേസ, ബ്രസീൽ

ജൂലൈ 15-17

ദിൽമ റൂസെഫ്

2015

ഉഫ, റഷ്യ

ജൂലൈ 8-9

വ്‌ളാഡിമിർ പുടിൻ

2016

ബെനൗലിം, ഇന്ത്യ

ഒക്ടോബർ 15-16

നരേന്ദ്ര മോദി

2017

സിയാമെൻ, ചൈന

സെപ്റ്റംബർ 3-5

ഷി ജിൻപിംഗ്

2018

ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക

ജൂലൈ 25-27

സിറിൽ റാമഫോസ

2019

ബ്രസീലിയ, ബ്രസീൽ

നവംബർ 13-14

ജെയർ ബോൾസോനാരോ

2020

സെന്റ് പീറ്റേഴ്‌സ്ബർഗ്, റഷ്യ (വെർച്വൽ)

ജൂലൈ

വ്‌ളാഡിമിർ പുടിൻ

2021

ന്യൂഡൽഹി, ഇന്ത്യ

സെപ്റ്റംബർ

നരേന്ദ്ര മോദി

2022

ബീജിംഗ്, ചൈന (വെർച്വൽ)

ജൂൺ 23

ഷി ജിൻപിംഗ്

2023

ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക

ആഗസ്റ്റ് 22-24

സിറിൽ റാമഫോസ

2024

കസാൻ, റഷ്യ

ഒക്ടോബർ 22-25

വ്‌ളാഡിമിർ പുടിൻ