എട്ട് കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും വമ്പൻ പ്രഖ്യാപനങ്ങളുമായി മോദിയും പുടിനും 2025

India and Russia signed eight agreements and Modi and Putin made big announcements

എട്ട് കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും  വമ്പൻ പ്രഖ്യാപനങ്ങളുമായി മോദിയും പുടിനും 2025

എട്ട് കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും

വമ്പൻ പ്രഖ്യാപനങ്ങളുമായി മോദിയും പുടിനും.

  • ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
  • ഇരട്ട താരകം പോലെ നിലനിൽക്കുന്നതാണ് ഈ സൗഹൃദമെന്ന് മോദി.
  • നിർണായക കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും റഷ്യയും.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ലോകക്രമത്തിലെ മാറ്റങ്ങൾക്കിടയിൽ ഒരു ഇരട്ട താരകം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും 2030 വരെ നീണ്ടുനിൽക്കുന്ന ഒരു സാമ്പത്തിക സഹകരണ പരിപാടിക്ക് അംഗീകാരം നൽകി

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നേതൃത്വവും കാഴ്ചപ്പാടും ഈ ബന്ധത്തെ വളർത്തി വലുതാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. :എല്ലാ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വം നമ്മുടെ ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. സുഹൃത്തായ പ്രസിഡന്റ് പുടിന് ഇന്ത്യയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുടിൻ മോദി കൂടിക്കാഴ്ചയിൽ നിർണായക കരാറുകളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിൽ 2030വരെ നീണ്ടുനിൽക്കുന്ന സാമ്പത്തിക സഹകരണ പരിപാടിക്ക് അംഗീകാരം നൽകി. എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിൽ ഒപ്പുവച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു.

2030വരെ ഇന്ത്യയും റഷ്യയും തമ്മിൽ സാമ്പത്തിക സഹകരണ പരിപാടിക്ക് ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഊർജ്ജ സുരക്ഷ, ആണവ സഹകരണം, ധാതുക്കളുടെ വിതരണം എന്നിവ ചർച്ചയായി. റഷ്യൻ പൗരന്മാർക്ക് സൗജന്യ ഇ - ടൂറിസ്റ്റ് വിസ നൽകാനും തീരുമാനമായി. റഷ്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാൻ 30 ദിവസത്തെ സൗജന്യ ഇ ടൂറിസ്റ്റ് വിസയും 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസയും ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഊർജ്ജ സുരക്ഷ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഒരു പ്രധാന തൂണാണ്. ഈ വിജയകരമായ സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Narendra Modi-Putin: ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് റഷ്യ; നീക്കം പുടിന്റെ സന്ദര്‍ശനത്തിന് മുന്നേ

Russia India Defense Deal: മാനുഷിക സഹായം, പരിശീലനം, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എന്നിവയിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കും. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയും തുറമുഖവും ഉപയോഗിക്കാമെന്നും റഷ്യ വ്യക്തമാക്കി.

മോസ്കോ: ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നെതന്നെ രാജ്യവുമായി നിര്‍ണായക പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ട് റഷ്യ. ഡിസംബര്‍ നാല്, അഞ്ച് തീയതികളിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. അതിന് മുന്നോടിയായി ഇന്ത്യയുമായുള്ള റഷ്യയുടെ പ്രധാന സൈനിക ഉടമ്പടി സ്‌റ്റേറ്റ് ഡുമ അംഗീകരിച്ചു. ഫെബ്രുവരി 18ന് ഇരുസര്‍ക്കാരുകളും ഒപ്പുവെച്ച റെസിപ്രോക്കല്‍ എക്‌സ്‌ചേഞ്ച് ഓഫ് ലോജിസ്റ്റിക് സപ്പോര്‍ട്ട് പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്റെ അംഗീകരത്തിനായി അയച്ചിരുന്നു.

ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം തന്ത്രപരവും സമഗ്രവുമാണ്. അവയെ തങ്ങള്‍ വിലമതിക്കുന്നു. പരസ്പര സഹകരണത്തിലേക്കും വികസനത്തിലേക്കുമുള്ള മറ്റൊരു ചുവടുവെപ്പായാണ് കരാറിനെ നോക്കിക്കാണുന്നത് എന്ന് സ്‌റ്റേറ്റ് ഡുമ സ്പീക്കര്‍ വ്യാഷെസ്ലാവ് വോലോഡിന്‍ സഭയുടെ പ്ലീനറി സെഷനില്‍ പറഞ്ഞു.

സൈനിക ശക്തി, യുദ്ധക്കപ്പലുകള്‍, സൈനിക വിമാനങ്ങള്‍ എന്നിവ ഇന്ത്യയിലേക്കും തിരിച്ചും അയക്കുകയും അവയുടെ പരസ്പര പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്ന് കരാറില്‍ പറയുന്നു. സൈനികരുടെയും ഉപകരണങ്ങളുടെയും ഷിപ്പിങ് മാത്രമല്ല അവയുടെ ലോജിസ്റ്റിക്‌സും കരാറിന് കീഴില്‍ വരും.

മാനുഷിക സഹായം, പരിശീലനം, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എന്നിവയിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കും. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയും തുറമുഖവും ഉപയോഗിക്കാമെന്നും റഷ്യ വ്യക്തമാക്കി.