ചന്ദ്രയാൻ 3ന്റെ വിജയത്തിൽ സന്തോഷവും അഭിനന്ദനവും പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇത് വികസിത ഭാരതത്തിന്റെ ശംഖനാദം: പ്രധാനമന്ത്രി......
ചന്ദ്രയാൻ-3ന്റെ വിജയത്തിൽ സന്തോഷവും അഭിനന്ദനവും പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ചന്ദ്രയാൻ-3ന്റെ വിജയത്തിൽ സന്തോഷവും അഭിനന്ദനവും പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിസ്മരണീയവും അവിശ്വസനീയനവുമായ നേട്ടമാണ് രാജ്യം കൈവരിച്ചതെന്നും വികസിത ഭാരതത്തിന്റെ ശംഖനാദം ഇനി ഉണരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഭാരതത്തിന്റെ വിജയാഘോഷമാണിത്. ഞാൻ ദക്ഷിണാഫ്രിക്കയിലാണെങ്കിലും എന്റെ മനസും ചന്ദ്രയാനൊപ്പമായിരുന്നു. രാജ്യത്തെ ഓരോ വീടുകളിലും ഇത് ഉത്സവമായി കൊണ്ടാടുകയാണ്. രാജ്യത്തെ ഓരോ കുടുംബാംഗങ്ങളെ പോലെ ഞാനും സന്തോഷവാനാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഞാൻ ഈ വേളയിൽ നന്ദി പറയുന്നു.
നമ്മുടെ രാജ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിയിരിക്കുകയാണ്. ലോകത്ത് മറ്റൊരു രാജ്യവും ഈ നേട്ടം കൈവരിച്ചിട്ടില്ല. മാനവരാശിക്കായി ഈ വിജയം സമർപ്പിക്കുകയാണ്. ഇത് മുന്നോട്ടുള്ള പഠനങ്ങൾക്ക് ചുവടുവെപ്പാണ്. പുതിയ ഇന്ത്യയുടെ ഉദയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.......
ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.
Delighted India Projects